സസ്പെൻഷനും പരിക്കും മാറി നാലിലധികം സൂപ്പർ താരങ്ങളുടെ തിരിച്ചുവരവ് ഇന്ന് ബ്ലാസ്റ്റേഴ്‌സ് പൊളിക്കും | Kerala Blasters

ഇന്ത്യൻ സൂപ്പർ ലീഗ് സീസണിൽ ഇന്ന് ഐ എസ് എൽ സീസണിലെ പുതുമുഖക്കാരായ പഞ്ചാബ് എഫ്സിയെ തങ്ങളുടെ ഹോം സ്റ്റേഡിയത്തിൽ വെച്ച് നേരിടാൻ ഒരുങ്ങുകയാണ് കേരള ബ്ലാസ്റ്റേഴ്‌സ് എഫ്സി. ഇന്ത്യൻ സൂപ്പർ ലീഗ് സീസണിൽ തങ്ങളുടെ പതിനാലാമത്തെ മത്സരത്തിന് വേണ്ടിയാണു കേരള ബ്ലാസ്റ്റേഴ്‌സ് എഫ്സി ഇന്ന് കൊച്ചിയിൽ സ്വന്തം ആരാധകർക്ക് മുന്നിൽ ഇവാൻ വുകാമനോവിച്ചിന് കീഴിൽ അണിനിരക്കുന്നത്.

താരതമ്യേന കേരള ബ്ലാസ്റ്റേഴ്‌സ് എഫ്സിയേക്കാൾ ദുർബലരായ ഇന്ത്യൻ സൂപ്പർ ലീഗിലെ പതിനൊന്നം സ്ഥാനക്കാരായ പഞ്ചാബ് എഫ്സിയെ അനായാസനായി പരാജയപ്പെടുത്താൻ ഇന്ത്യൻ സൂപ്പർ ലീഗ് പോയന്റ് ടേബിളിൽ മൂന്നാം സ്ഥാനത്തുള്ള കേരള ബ്ലാസ്റ്റേഴ്‌സ് എഫ്സിക്ക് കഴിയുമെന്നാണ് ആരാധകർ പ്രതീക്ഷിക്കുന്നത്. ഇന്ന് കൊച്ചിയിൽ വെച്ച് കളി നടക്കുന്നതിനാൽ ഹോം പിന്തുണയും ബ്ലാസ്റ്റേഴ്സിനുണ്ട്.

അതേസമയം കാര്യങ്ങൾ കൂടുതൽ അനുകൂലമായി വരുന്നത് കേരള ബ്ലാസ്റ്റേഴ്‌സ് എഫ്സിക്കാണ്. സസ്‌പെൻഷൻ കഴിഞ്ഞ് ടീമിലേക്ക് ഇന്ന് തിരിച്ചുവരുന്ന മലയാളി സൂപ്പർ താരം രാഹുൽ കെപിയെ കൂടാതെ പരിക്ക് മാറി തിരിച്ചുവരുന്ന ജീക്സൻ സിങ്, വിബിൻ മോഹനൻ, ഫ്രഡി തുടങ്ങിയവർ ഇന്നത്തെ മത്സരത്തിന് ലഭ്യമാകുമെന്നാണ് പ്രതീക്ഷിക്കുന്നത്. പരിക്കിൽ നിന്നും മോചിതനാവുന്ന ഈ താരങ്ങൾ ഇതിനകം ബ്ലാസ്റ്റേഴ്‌സ് ടീമിനോടോപ്പമുള്ള പരിശീലനം നടത്തുന്നുണ്ട്.

പരിക്ക് മാറി സൂപ്പർ താരങ്ങൾ തിരിച്ചുവരുന്നതും ഹോം സ്റ്റേഡിയത്തിലെ മത്സരം തുടങ്ങി എല്ലാം കൊണ്ടും തീർച്ചയായും ഒരു മികച്ച മത്സരമായിരിക്കും ഇന്ന് കേരള ബ്ലാസ്റ്റേഴ്‌സ് എഫ്സിക്ക് മുന്നിലുണ്ടാവുക. കണക്കുകളും പ്രതീക്ഷകളും മുഴുവൻ കേരള ബ്ലാസ്റ്റേഴ്‌സ് എഫ്സിക്ക് അനുകൂലമാണെങ്കിലും മത്സരത്തിൽ ഭാഗ്യം കൂടി ബ്ലാസ്റ്റേഴ്സിന് ലഭിച്ചാൽ വിലപ്പെട്ട മൂന്നു പോയന്റുകൾ സ്വന്തമാക്കി പോയന്റ് ടേബിളിൽ ബ്ലാസ്റ്റേഴ്സിന് മുന്നേറാം.

Rate this post