ജീക്‌സൺ സിംഗ് : ” കേരള ബ്ലാസ്റ്റേഴ്‌സ് മിഡ്ഫീൽഡിലെ കമാൻഡർ “

കോവിഡ് പിടിമുറുക്കിയ ഇന്ത്യൻ സൂപ്പർ ലീഗ് ഷെഡ്യൂളിനിടയിൽ 11 മത്സരങ്ങൾ പൂർത്തിയാക്കിയ കേരള ബ്ലാസ്റ്റേഴ്‌സ് നിലവിൽ 20 പോയിന്റുമായി പട്ടികയിൽ രണ്ടാം സ്ഥാനത്താണ്. ഇന്നലെ ഈസ്റ് ബംഗാളിനെ കീഴടക്കി ഹൈദരാബാദ് ബ്ലാസ്‌റ്റേഴ്‌സിനെ പിന്തള്ളി ഒന്നാം സ്ഥാനത്തെത്തി. മൂന്നാം സ്ഥാനത്തുള്ള ജംഷഡ്പൂർ എഫ്‌സിയെക്കാൾ ഒരു പോയിന്റ് മുന്നിലാണ് ബ്ലാസ്റ്റേഴ്‌സ്.

എടികെ മോഹൻ ബഗാനോട് 2-4 തോൽവിയോടെ കേരള ബ്ലാസ്റ്റേഴ്‌സ് ക്യാമ്പയിൻ ആരംഭിച്ചപ്പോൾ മുൻ സീസണുകളിലെ ആവർത്തനമാവുമോ എന്ന് ബ്ലാസ്റ്റേഴ്‌സ് ആരാധകർ ചിന്തിച്ചിട്ടുണ്ടാകും.കഴിഞ്ഞ വർഷം കേരള ബ്ലാസ്റ്റേഴ്‌സ് ഐഎസ്എൽ പട്ടികയിൽ താഴെ നിന്ന് രണ്ടാം സ്ഥാനത്തെത്തിയിരുന്നു. എന്നാൽ ഈ സീസണായിൽ ലീഗ് പാതിവഴിയിൽ എത്തുമ്പോൾ അവർ കഴിഞ്ഞ 10 മത്സരങ്ങളിൽ ഒരിക്കൽ പോലും ബ്ലാസ്റ്റേഴ്‌സ് തോറ്റിട്ടില്ല.അവസാന പത്തു മത്സരങ്ങളിൽ അവർ ആറ് ഗോളുകൾ മാത്രം വഴങ്ങി 16 ഗോളുകൾ ബ്ലാസ്റ്റേഴ്‌സ് നേടുകയും ചെയ്തു.

ഇന്ത്യൻ സൂപ്പർ ലീഗിൽ കോവിഡ് രൂക്ഷമായതോടെ നിരവധി മത്സരങ്ങളാണ് മാറ്റിവെച്ചത്. ബ്ലാസ്റ്റേഴ്സിന്റെ രണ്ടു മത്സരങ്ങളായിരുന്നു മാറ്റിവെച്ചത്. ഏന്നാൽ രണ്ടു മത്സരങ്ങൾ കളിക്കാതിരുന്നിട്ടും ബ്ലാസ്റ്റേഴ്സിന്റെ ഒന്നാം സ്ഥാനത്തിന് കോട്ടമൊന്നും സംഭവിച്ചിരുന്നില്ല.ബ്ലാസ്റ്റേഴ്സിന്റെ അടുത്ത പോരാട്ടം ഈ മാസം മുപ്പതിന് ബെംഗളൂരു എഫ് സിക്കെതിരെയാണ്. ആദ്യ മത്സരത്തിന് ശേഷം ഒരു മത്സരത്തിൽ ഒരു ഗോളിൽ കൂടുതൽ സ്കോർ ചെയ്യാൻ ഒരു ടീമിനെ മാത്രമേ കേരളത്തിന് അനുവദിച്ചിട്ടുള്ളൂ – എഫ്‌സി ഗോവയ്‌ക്കെതിരായ 2-2 സമനിലയിലാണ് ബ്ലാസ്റ്റേഴ്‌സ് രണ്ടു ഗോളുകൾ വഴങ്ങിയത് .2014 മുതൽ തുടർച്ചയായി മൂന്ന് ക്ലീൻ ഷീറ്റുകൾ നിലനിർത്താൻ കഴിയാതിരുന്ന ബ്ലാസ്റ്റേഴ്സിന്റെ ഈ സീസണിലെ പ്രതിരോധം അതി ശക്തം തന്നെയാണ്. ക്രോയേഷ്യൻ ഇന്റർനാഷ്ണൽ താരം മാർക്കോ ലെസ്‌കോവിചാണ് പഴുതുകളില്ലാതെ ബ്ലാസ്റ്റേഴ്‌സ് പ്രതിരോധം കാത്തു സൂക്ഷിക്കുന്നത്.

ലെസ്‌കോവിച്ചിനൊപ്പം കേരളത്തിന്റെ പ്രതിരോധ മികവിന് പരിചിതമായ ഒരു ഇന്ത്യൻ പേര് കൂടി പറയാവുന്നതാണ്. ബ്ലാസ്റ്റേഴ്‌സ് ഡിഫെൻസിവ് മിഡ്ഫീൽഡിലെ കരുത്തുറ്റ പോരാളിയായ ജീക്സൺ സിങ് ആണിത്.2017-ൽ, ഫിഫ U17 ലോകകപ്പിലെ ഇന്ത്യയുടെ ആദ്യ മത്സരത്തിന്റെ 82-ാം മിനിറ്റിൽ കൊളംബിയ ക്കെതിരെ ജീക്‌സൺ സിംഗ് ഒരു ഹെഡ്ഡർ ഗോൾ നേടിയപ്പോൾ വാർത്തകളിൽ നിൻറഞ്ഞു നിന്നു.ഈ സീസണിൽ, ഡിഫൻസീവ് മിഡ്ഫീൽഡർ മൈതാന മധ്യത്തിൽ ചില കമാൻഡ് പ്രകടനങ്ങളിലൂടെ കുതിച്ചുചാട്ടം നടത്തി. ഈ സീസണിൽ ബ്ലാസ്റ്റേഴ്സിനായി എല്ലാ മത്സരങ്ങളും കളിച്ച ജീക്സൺ 30 ഇന്റർസെപ്ഷനുകൾ നടത്തി.ആ ഗെയിമുകളിൽ, സിംഗ് 54 ടാക്കിളുകളും 434 പാസുകളും പൂർത്തിയാക്കി. ഈ സീസണിൽ ബ്ലാസ്റ്റേഴ്സ് ടീമിലെ ഏറ്റവും കൂടുതൽ ടാക്കിൾ , പാസുകൾ ചെയ്തത് ജീക്സൺ ആണ്. 608 ടച്ചുകൾ ആണ് ജീക്സൺ നേടിയത്. ഈ കണക്കുകളിൽ നിന്നും താരത്തിന്റെ കളി മികവ് മനസ്സിലാക്കാൻ സാധിക്കും.

എതിരാളികളെ ‍ഞൊടിയിടയിൽ തടയാനും പന്തു പിടിച്ചെടുക്കാനും അസാമാന്യമായ കഴിവുള്ള താരം ടീമിനായി നടത്തുന്ന പോരാട്ടങ്ങളാണ് പ്രതിരോധ നിരയുടെ ജോലി എളുപ്പമാക്കുന്നത് എന്ന് പറയാം. വലിയ ബഹളങ്ങൾ ഒന്നുമില്ലാതെ തൻ്റെ ജോലി കൃത്യമായി ചെയ്ത് ഒരു ചെറുപുഞ്ചിരിയോടെ ഗ്രൗണ്ടിൽ കാണപ്പെടുന്ന താരം ഇന്ത്യൻ മധ്യനിരയുടെ ഭാവിയായി വിലയിരുത്തപ്പെടുന്നു. ഒരു സുപ്രഭാതത്തിൽ വന്ന് ചേർന്ന സൗഭാഗ്യങ്ങൾ അല്ല ഇതൊന്നും എന്ന് താരത്തിന് നന്നായി അറിയാം.കേരള ബ്ലാസ്റ്റേഴ്സിൽ താരം ഗോൾ അടിച്ചും ,അടിപ്പിച്ചും, എതിരാളികളെ തടഞ്ഞും,തന്റെ ഓൾ റൗണ്ട് മികവ് തുടർന്നു . ആരും വിചാരിക്കാത്ത രീതിയിൽ ഈ സീസണിൽ കുതിപ്പ് തുടരുന്ന ബ്ലാസ്റ്റേഴ്‌സ് നിരക്ക് കരുത്ത് പകർന്നുകൊണ്ട് എതിർ മുന്നേറ്റ നിരക്ക് തലവേദനായി ജീക്സൺ നിൽക്കുമ്പോൾ രാജ്യം അയാളിൽ നിന്ന് ഒരുപാട് പ്രതീക്ഷിക്കുന്നു.

Rate this post