അത്ഭുത പ്രകടനത്തോടെ രണ്ട് പ്രീമിയർ ലീഗ് റെക്കോർഡുകൾ തകർത്ത് ജെറമി ഡോകു |Jeremy Doku

ഇംഗ്ലീഷ് പ്രീമിയർ ലീഗിൽ ഇന്നലെ നടന്ന മത്സരത്തിൽ മാഞ്ചസ്റ്റർ സിറ്റി ഒന്നിനെതിരെ 6 ഗോളുകൾക്കാണ് ബോൺമൗത്തിനെ പരാജയപ്പെടുത്തിയത്. മത്സരത്തിൽ ഒരു ഗോളും നാല് അസിസ്റ്റുകളും നേടിയ ബെൽജിയൻ വിംഗർ ജെറെമി ഡോകു മാൻ ഓഫ് ദ മാച്ച് അവാർഡ് നേടി.റെന്നസിൽ നിന്നുള്ള 55 മില്യൺ പൗണ്ടിന്റെ സമ്മർ സൈനിംഗായ ഡോകു അരമണിക്കൂറിനുള്ളിൽ നിലവിലെ ചാമ്പ്യൻമാർക്കായി സ്കോറിംഗ് തുറന്നത്.റോദ്രിയുടെ അസിസ്റ്റിൽ നിന്നായിരുന്നു ബെൽജിയം യുവ താരത്തിന്റെ ഗോൾ.

33 ആം മിനിറ്റിൽ ബെർണാഡോ സിൽവയും 37 ആം മിനിറ്റിൽ അക്കാഞ്ചിയും ബോൺമൗത്തിന്റെ വല കുലുക്കി സിറ്റിയുടെ ലീഡ് ഉയർത്തി. രണ്ട് ഗോളുകൾക്കും അസിസ്റ്റ് ചെയ്തത് ജെർമി ഡോക്കുവായിരുന്നു.64 ആം മിനിറ്റിൽ ഫിൽ ഫോഡൻ മാഞ്ചസ്റ്റർ സിറ്റിയുടെ നാലാം ഗോൾ നേടി. 10 മിനിറ്റ് കഴിഞ്ഞപ്പോൾ സിനിസ്റ്റെറ ബോൺമൗത്തിന് ആശ്വാസം നൽകി ഒരു ഗോൾ സ്വന്തമാക്കി. 83 ആം മിനിറ്റിൽ ബെർണാഡോ സിൽവ വീണ്ടും ഗോൾ നേടി സ്‌കോർ 5-1 ആക്കി. ഫോഡന്റെയും സിൽവയുടെയും ഗോളുകൾക്കും അസിസ്റ്റ് ചെയ്തത് ഡോക്കു തന്നെയായിരുന്നു.

ഇതുവരെ ഈ സീസണിൽ 8 പ്രീമിയർ ലീഗ് മത്സരങ്ങളിൽ രണ്ടു ഗോളുകളും 5 അസിസ്റ്റുകളും നേടാൻ താരത്തിന് ആയിട്ടുണ്ട്. ഡോകുവിന്റെ തകർപ്പൻ ഫോം ഗ്രിലിഷിന്റെ സ്ഥാനത്തിന് ഭീഷണിയായിരിക്കുകയാണ്.ഒരു മത്സരത്തിൽ അഞ്ച് ഗോളുകൾ സംഭാവന ചെയ്യുന്ന പ്രീമിയർ ലീഗ് ചരിത്രത്തിലെ ഏറ്റവും പ്രായം കുറഞ്ഞ കളിക്കാരനായി ഡോകു മാറിയിരിക്കുകയാണ്.21 വർഷവും 161 ദിവസവും ആണ് താരത്തിന്റെ പ്രായം.പോൾ പോഗ്ബ, ഹാരി കെയ്ൻ, സാന്റി കസോർല, ഇമ്മാനുവൽ അഡബയോർ, സെസ്ക് ഫാബ്രിഗാസ്, ജോസ് അന്റോണിയോ റെയ്സ്, ഡെന്നിസ് ബെർഗ്കാംപ് എന്നിവർക്ക് ശേഷം ഒരേ ഗെയിമിൽ നാല് അസിസ്റ്റുകൾ നേടുന്ന എട്ടാമത്തെ പ്രീമിയർ ലീഗ് കളിക്കാരനായി ഡോകു മാറി.

മാൻ സിറ്റിക്കായി 14 മത്സരങ്ങളിൽ നിന്ന് നാല് ഗോളുകളും ആറ് അസിസ്റ്റുകളും ഈ വിംഗർ സംഭാവന ചെയ്തിട്ടുണ്ട്.എട്ട് പ്രീമിയർ ലീഗ് മത്സരങ്ങളിൽ നിന്ന് രണ്ട് ഗോളുകളും അഞ്ച് അസിസ്റ്റുകളും നേടിയിട്ടുണ്ട്.2020 യൂറോകപ്പിലാണ് ഡോകു ലോക ഫുട്ബോളിൽ തന്റെ സാനിധ്യം അറിയിച്ചത്. ക്വാർട്ടറിൽ ഇറ്റലിക്കെതിരെയുള്ള ബെൽജിയതിന്റെ പരാജയത്തിലും തല ഉയർത്തിപ്പിടിച്ചു നിന്ന താരമാണ് 21 കാരനായ ബെൽജിയൻ യുവ താരം ജെറമി ഡോക്കു.പരിക്കേറ്റ ഈഡൻ ഹസാർഡിനു പകരം ടീമിൽ ഇടം നേടിയ റെന്നസ് ഫോർവേഡ് വേഗത കൊണ്ടും കറുത്ത കൊണ്ടും പന്തിൽമേലുള്ള നിയന്ത്രണം കൊണ്ടും ഷൂട്ടിങ് പവർ കൊണ്ടും പേരുകേട്ട ഇറ്റാലിയൻ പ്രതിരോധത്തെ വട്ടം കറക്കി.

യൂറോ 2020 ൽ ശ്രദ്ധിക്കേണ്ട ഒരു പ്രതിഭയായി താൻ എന്തിനാണ് വ്യാപകമായി കണക്കാക്കപ്പെടുന്നതെന്ന് അന്നത്തെ 19 കാരൻ ഒറ്റ മത്സരത്തിലൂടെ കാണിച്ചുതന്നു. ബെൽജിയത്തിലെ നിരവധി സൂപ്പർ താരങ്ങളെ സംഭാവന ചെയ്ത ആൻഡർലെക്കിൽ നിന്നുമാണ് ഡോക്കുവിന്റെ വരവ്. 2018 വരെ ആൻഡർലെക്റ്റിന്റെ സീനിയർ ടീമിൽ കളിച്ചു തുടങ്ങിയ ഡോക്കുവിനെ 2020 ൽ ഫ്രഞ്ച് ക്ലബ് റെന്നെസ് സ്വന്തമാക്കി. 27 മില്യൺ യുറോക്കാണ് അവർ ഡോക്കുവിനെ സ്വന്തമാക്കിയത്. റെന്നെസിലെ മികച്ച പ്രകടനങ്ങൾ താരത്തെ ബെൽജിയൻ ടീമിലെത്തിക്കുകയും ചെയ്തു.

അതികം ഗോളുകളും അസിസ്റ്റും രേഖപെടുത്തിയില്ലെങ്കിലും വമ്പൻ ക്ലബ്ബുകളുടെ നോട്ടപ്പുള്ളിയായി താരം മാറി.ഡ്രിബ്ലിങ്ങും വിങ്ങുകളിലൂടെ പറക്കുന്ന വേഗതയിൽ പന്തുമായി മുന്നേറാനുള്ള കഴിവും ,ക്രിയേറ്റിവിറ്റിയും എല്ലാം കൊണ്ടും പുതു തലമുറയിലെ ഏറ്റവും മികച്ച താരങ്ങളുടെ ഇടയിൽ ഡോകുവും സ്ഥാനം പിടിച്ചു. ഇരു വിങ്ങുകളിലും ഒരു പോലെ തിളങ്ങുന്ന താരത്തിന്റെ അസാമാന്യ മെയ് വഴക്കവും ഫിറ്റ്നെസ്സും ,വിഷനും ,ഫൂട്ടവർക്കും എടുത്തു പറയേണ്ടതാണ്.

Rate this post