“ഒന്നാം സ്ഥാനക്കാരായ കേരള ബ്ലാസ്റ്റേഴ്സിന് വലിയ തിരിച്ചടി , ക്യാപ്റ്റൻ സീസണിൽ കളിക്കില്ല”

ഇന്ത്യൻ സൂപ്പർ ലീഗിൽ ഒന്നാം സ്ഥാനക്കാരായ കേരള ബ്ലാസ്റ്റേഴ്സിന് കനത്ത തിരിച്ചടി. ബ്ലാസ്റ്റേഴ്സിന്റെ ക്യാപ്റ്റൻ ജെസ്സൽ കാർനെയ്റോ സീസണിലിനി കളിക്കില്ല. കഴിഞ്ഞ ദിവസം ഹൈദരാബാദിനെതിരായ മത്സരത്തിനിടെ തോളിന് പരുക്കേറ്റതോടെയാണ് ജെസ്സൽ കളിക്കളത്തിന് പുറത്തേക്ക് പോകുന്നത്.പരിക്ക് മാറാൻ താരത്തിന് ശസ്ത്രക്രിയ വേണ്ടി വരും. താരം അടുത്ത ആഴ്ച ശസ്ത്രക്രിയക്ക് വിധേയനാകും.

പരിക്ക് മാറി കേരള ക്യാപ്റ്റൻ തിരിച്ചെത്താൻ മൂന്നു മാസം സമയം എടുക്കും.താരത്തിന് ഷോൾഡർ ഇഞ്ച്വറി ആയതിനാൽ അത് മാറാൻ ശസ്ത്രക്രിയ തന്നെ വേണം എന്ന് ഡോക്ടർമാർ നിർദ്ദേശിക്കുക ആയിരുന്നു. ഹൈദരബാദിന് എതിരായ മത്സരത്തിന്റെ അവസാന നിമിഷത്തിൽ ഹൈദരബാദിന്റെ ഒരു മുന്നേറ്റം തടയുന്നതിന് ഇടയിൽ ആയിരുന്നു ജെസ്സലിന് പരിക്കേറ്റത്.മത്സരത്തിന്റെ ഇഞ്ച്വറി ടൈമിലാണ് ജെസ്സലിന് തോളിന് പരുക്കേറ്റത്. പന്ത് പിടിച്ചെടുക്കാനുള്ള ശ്രമത്തിനിടെ നിലതെറ്റി വീണപ്പോഴാണ് ജെസ്സലിന് പരുക്കേറ്റത്. തുടർന്ന് വൈദ്യസംഘം മൈതാനത്തെത്തി സ്ട്രച്ചറിലാണ് ജെസ്സലിനെ പുറത്തേക്ക് കൊണ്ടുപോയത്.

ജെസ്സലിന് പകരം ഇന്നലെ ഒഡീഷക്ക് എതിരെ നിശു കുമാർ ആയിരുന്നു ലെഫ്റ്റ് ബാക്കായി കളിച്ചത്. ഗോൾ നേടിക്കൊണ്ട് ക്യാപ്റ്റൻ ഒത്ത പകരക്കാരൻ തന്നെയാണെന്നു തെളിയിക്കുകയും ചെയ്തു.2019-ൽ ബ്ലാസ്റ്റേഴ്സിലെത്തിയ ജെസ്സൽ കഴിഞ്ഞ സീസണിലാണ് ടീം ക്യാപ്റ്റനായത്. കൃത്യതയാർന്ന ടാക്ളിംഗും ലോകോത്തര നിലവാരമുള്ള ക്രോസുകൾ കൊണ്ടും ആദ്യ സീസണിൽ തന്നെ ആരാധകരുടെ ഇഷ്ടതാരമായി മാറി. ലെഫ്റ്റ്-ബാക്ക് റോളിൽ ബ്ലാസ്റ്റേഴ്സിന് വേണ്ടി ബൂട്ട് കെട്ടി മിന്നുന്ന പ്രകടനം കാഴ്ചവെച്ച ഗോവൻ താരം കഴിഞ്ഞ സീസണിൽ ക്ലബ് ക്യാപ്റ്റനായി നിയമിതനായ ജെസ്സൽ ഇക്കുറിയും ആ ദൗത്യം തുടരുകയായിരുന്നു.

പകരമാരാകും ബ്ലാസ്റ്റേഴ്സ് ടീം മാനേജുമെന്റ് ക്യാപ്റ്റൻ ബാൻഡ് നൽകുക എന്നത് അറിയാൻ വേണ്ടി കാത്തിരിക്കുകയാണ് മഞ്ഞപ്പടയുടെ ആരാധകർ.പ്രതിരോധ താരങ്ങളിൽ സ്ഥിരം സാന്നിധ്യങ്ങളായ മാർക്കോ ലെസ്കോവിച്ച്, ഹർമാന്ജോട്ട് ഖബ്ര, എനെസ് സിപോവിച്ച് എന്നിവർക്കാകും ക്യാപ്റ്റൻ സ്ഥാനത്തേക്ക് പ്രഥമ പരിഗണന ഉള്ളത്.

Rate this post