ലാമിൻ യമലിൻ്റെ ഗോൾ അനുവദിക്കാതിരുന്നത് തെറ്റായ തീരുമാനമാണെങ്കിൽ എൽ ക്ലാസിക്കോ വീണ്ടും കളിക്കണമെന്ന് ബാഴ്‌സലോണ പ്രസിഡൻ്റ് ജോവാൻ ലാപോർട്ടാ | Barcelona

ലാമിൻ യമാലിൻ്റെ ഗോൾ അനുവദിക്കാത്ത റഫറിമാർക്ക് തെറ്റ് പറ്റിയെന്ന് തെളിയിക്കാൻ കഴിയുമെങ്കിൽ ക്ലബ് ക്ലാസിക്കോ റീപ്ലേ ആവശ്യപ്പെടുമെന്ന് ബാഴ്‌സലോണ പ്രസിഡൻ്റ് ജോവാൻ ലാപോർട്ട പറഞ്ഞു.നിരവധി വിവാദ സംഭവങ്ങൾ അരങ്ങേറിയ മത്സരത്തിൽ ഞായറാഴ്ച സാൻ്റിയാഗോ ബെർണബ്യൂവിൽ റയൽ മാഡ്രിഡിനെതിരെ ബാഴ്സലോണ രണ്ടിനെതിരെ മൂന്നു ഗോളിന്റെ തോൽവിയാണ് ഏറ്റുവാങ്ങിയത്.

വിജയത്തോടെ ലാ ലീഗയിൽ ഒന്നാം സ്ഥാനത്തുള്ള റയൽ മാഡ്രിഡ് 11 പോയിന്റ് ലീഡ് സ്വന്തമാക്കി. മത്സരത്തിന്റെ ആദ്യ പകുതിയിൽ ബാഴ്സയുടെ 16 കാരനായ വിംഗർ യമലിൻ്റെ ഷോട്ട് മാഡ്രിഡ് ഗോൾകീപ്പർ ആൻഡ്രി ലുനിൻ ഗോൾ ലൈനിൽ വെച്ച് തട്ടിയകറ്റിയെങ്കിലും അത് ഗോളാണെന്ന് ബാഴ്സ വാദിച്ചിരുന്നു. ഗോൾ-ലൈൻ സാങ്കേതികവിദ്യയില്ലാതെ റഫറിമാർ VAR ഉപയോഗിച്ച് പന്ത് ഗോളാണോ എന്ന് സ്ഥിരീകരിക്കാൻ ശ്രമിച്ചു.

പക്ഷെ അത് ഗോൾ അല്ലെന്നാണ് റഫറിമാർ കണ്ടെത്തിയത്.സ്പാനിഷ് ഫുട്ബോൾ ഫെഡറേഷനും റഫറിയിംഗ് കമ്മിറ്റിയും സംഭവത്തിൻ്റെ എല്ലാ ദൃശ്യങ്ങളും ഉദ്യോഗസ്ഥരുടെ സംഭാഷണങ്ങളുടെ ഓഡിയോ റെക്കോർഡിംഗുകളും ബാഴ്‌സലോണയ്ക്ക് അയയ്ക്കണമെന്ന് ലാപോർട്ട ആവശ്യപ്പെട്ടു.

“ഇത് ഒരു നിയമപരമായ ഗോൾ ആണെന്ന് സ്ഥിരീകരിച്ചാൽ,ഞങ്ങൾ കൂടുതൽ മുന്നോട്ട് പോയി മറ്റൊരു യൂറോപ്യൻ മത്സരത്തിൽ VAR പിശക് കാരണം സംഭവിച്ചതുപോലെ മത്സരത്തിൻ്റെ ഒരു റീപ്ലേ ആവശ്യപ്പെടും” ലപോർട്ട പറഞ്ഞു.ബെൽജിയൻ ടോപ്പ് ഫ്ലൈറ്റിൽ ജനുവരിയിൽ ആൻഡർലെച്ചും ജെങ്കും തമ്മിലുള്ള മത്സരത്തെയാണ് ലാപോർട്ട പരാമർശിച്ചത്, ഇത് കളിയുടെ നിയമങ്ങൾ തെറ്റായി പ്രയോഗിച്ചതിനാൽ ആദ്യം റീപ്ലേ ചെയ്യാൻ ഷെഡ്യൂൾ ചെയ്തിരുന്നു, എന്നാൽ അവസാനം ആൻഡർലെച്ചിൻ്റെ 2-1 വിജയം നിലനിൽക്കുമെന്ന് വിധിച്ചു.സ്പാനിഷ് ഫുട്‌ബോളിന് ഗോൾ-ലൈൻ സാങ്കേതികവിദ്യ ഇല്ലെന്നത് നാണക്കേടാണെന്ന് ബാഴ്‌സലോണ കോച്ച് സാവി ഹെർണാണ്ടസ് പറഞ്ഞു.