‘റൊണാൾഡോ ഞങ്ങൾക്ക് ഒരു പ്രധാന കളിക്കാരനാണ്, പക്ഷേ ദേശീയ ടീം അദ്ദേഹത്തെ പൂർണ്ണമായും ആശ്രയിക്കുന്നില്ല’ : ജോവോ കാൻസലോ | Cristiano Ronaldo

പോർച്ചുഗൽ സൂപ്പർ താരം ക്രിസ്റ്റ്യാനോ റൊണാൾഡോ 39 ആം വയസ്സിലും ദേശീയ ടീമിന് വേണ്ടിയും ക്ലബിന് വേണ്ടിയും മികച്ച പ്രകടനമാണ് പുറത്തെടുക്കുന്നത്. യുവ താരങ്ങളെ പോലും നാണിപ്പിക്കുന്ന ശാരീരിക ക്ഷമതയോടെയാണ് താരം കളിച്ചു കൊണ്ടിരിക്കുന്നത്. സൗദി പ്രൊ ലീഗിലെ ടോപ് സ്‌കോറർ കൂടിയായാണ് ക്രിസ്റ്റ്യാനോ റൊണാൾഡോ.ജർമ്മനിയിൽ നടക്കുന്ന യൂറോ 2024 ടൂർണമെൻ്റിൽ പങ്കെടുക്കുന്ന ഏറ്റവും പ്രായം കൂടിയ കളിക്കാരിൽ ഒരാളാകാൻ ഒരുങ്ങുകയാണ് റൊണാൾഡോ.
പോർച്ചുഗൽ ദേശീയ ടീമിനായി റൊണാൾഡോ 205 മത്സരങ്ങളിൽ ജേഴ്സി അണിയുകയും 128 ഗോളുകൾ നേടുകയും ചെയ്തിട്ടുണ്ട്. പോർച്ചുഗലിനും ക്ലബ് സൈഡ് അൽ നാസറിനും വേണ്ടി 54 ഗോളുകൾ നേടിയ അദ്ദേഹം ലോക ഫുട്‌ബോളിൽ ഏറ്റവും കൂടുതൽ സ്‌കോർ ചെയ്യുന്ന കളിക്കാരനായി കഴിഞ്ഞ വർഷം അവസാനിച്ചു. എന്നാൽ ടീമംഗം കാൻസലോ ദേശീയ ടീം അവരുടെ പ്രായമായ ക്യാപ്റ്റനെ പൂർണ്ണമായും ആശ്രയിക്കുന്നില്ലെന്ന് തറപ്പിച്ചുപറഞ്ഞിരിക്കുകയാണ്.

“റൊണാൾഡോ ഒരു പ്രധാന കളിക്കാരനാണെന്നും [ലയണൽ] മെസ്സിയുമായി ബാലൺ ഡി ഓറിനായി മത്സരിക്കാൻ 15 വർഷം ചെലവഴിച്ചിട്ടുണ്ട് .എന്നാൽ ഒരു ഫുട്ബോൾ കളിക്കാരൻ്റെ കരിയറിലെ ഏറ്റവും മികച്ച സമയം 25 നും 32 നും ഇടയിലാണ്. റൊണാൾഡോ ഞങ്ങൾക്ക് ഒരു പ്രധാന കളിക്കാരനാണ്, പക്ഷേ ദേശീയ ടീം അദ്ദേഹത്തെ പൂർണ്ണമായും ആശ്രയിക്കുന്നില്ല”29 കാരനായ കാൻസെലോ പോർച്ചുഗീസ് നെറ്റ്‌വർക്ക് ആർടിപിയോട് പറഞ്ഞു
റൊണാൾഡോ തന്റെ ഏറ്റവും മികച്ച സമയം പിന്നിട്ടിരിക്കാം, പക്ഷേ ജർമ്മനിയിൽ നടക്കുന്ന ടൂർണമെൻ്റിൽ അദ്ദേഹം ഇപ്പോഴും പോർച്ചുഗലിനായി ഒരു പ്രധാന പങ്ക് വഹിക്കാൻ സാധ്യതയുണ്ട്. യോഗ്യത റൗണ്ടിൽ 100 ശതമാനം റെക്കോർഡുമായി ഫിനിഷ് ചെയ്ത ഏക ടീം പോർച്ചുഗലാണ് . പോർച്ചുഗലിനായി 10 തവണ റൊണാൾഡോ വലകുലുക്കുകയും ചെയ്തു.ബ്രൂണോ ഫെർണാണ്ടസ്, ഗോങ്കലോ റാമോസ്, ജോവോ ഫെലിക്സ്, ബെർണാഡോ സിൽവ, റാഫേൽ ലിയോ എന്നിവരോടൊപ്പം റൊണാൾഡോയും ചേരുമ്പോൾ ടീം കൂടുതൽ ശക്തരായി മാറും.
👀 João Cancelo has claimed that Cristiano Ronaldo is 'past his peak', and that Portugal do not rely on him.
— OneFootball (@OneFootball) March 20, 2024
🗣️ "He is an important player and spent 15 years competing with Messi for the Ballon d’Or, but the peak of a footballer’s career is between the ages of 25 and 32. He is… pic.twitter.com/KoSrs9FeYZ
വ്യാഴാഴ്ച സ്വീഡനെതിരായ ടീമിൻ്റെ അടുത്ത സൗഹൃദ മത്സരത്തിൽ വിശ്രമം അനുവദിച്ച നിരവധി പോർച്ചുഗൽ കളിക്കാരിൽ റൊണാൾഡോയും കാൻസലോയും ഉൾപ്പെടുന്നു. ചൊവ്വാഴ്ച സ്ലൊവേനിയയ്‌ക്കെതിരായ പോർച്ചുഗലിൻ്റെ അടുത്ത മത്സരത്തിൽ ഇരുവരും ടീമിൽ തിരിച്ചെത്തും.