‘ക്രിസ്റ്റ്യാനോ റൊണാൾഡോയുടെ ടീമിനെ നേരിടുന്നത് റിസ്ക് പിടിച്ച പണിയാണ്’ ലിവർപൂൾ മുൻ നായകൻ സംസാരിക്കുന്നു

ലോക ഫുട്ബോളിലെ സൂപ്പർതാരമായ പോർച്ചുഗീസ് നായകൻ ക്രിസ്ത്യാനോ റൊണാൾഡോ കളിക്കുന്ന സൗദി അറേബ്യൻ ടീമായ അൽ നസ്റിനെ സൗദി ലീഗിൽ വെച്ച് നേരിടുന്നത് വളരെയധികം ബുദ്ധിമുട്ടായിരിക്കും എന്ന് വെളിപ്പെടുത്തി ലിവർപൂളിന്റെ മുൻ ക്യാപ്റ്റനായ ഇംഗ്ലീഷ് താരം ജോർദാൻ ഹെൻഡേഴ്സൺ.

സൗദി അറേബ്യൻ ക്ലബ്ബായ അൽ ഇത്തിഫാക്കുമായി ഈ ട്രാൻസ്ഫർ വിൻഡോയിലാണ് ജോർദാൻ ഹെൻഡേഴ്സൻ കരാർ ഒപ്പുവെച്ചത്. തുടർന്ന് സൗദി ലീഗിൽ അൽ നസ്റിനെ നേരിടുന്നതിനെ കുറിച്ച് ചോദിച്ചപ്പോഴായിരുന്നു ക്രിസ്ത്യാനോ റൊണാൾഡോയെയും അൽ നസ്ർ ടീമിനെയും കുറിച്ച് ഹെൻഡേഴ്സൻ സംസാരിക്കുന്നത്. സാദിയോ മാനെ, ബ്രോസോവിച് എന്നിവരെപ്പോലെയുള്ള ലോകോത്തര താരങ്ങളുള്ളതിനാലും അൽ നസ്ർ ശക്താരാണെന്ന് ഹെൻഡേഴ്സൻ പറഞ്ഞു.

“അൽ നസ്റിനെതിരായ ഞങ്ങളുടെ ഫസ്റ്റ് മാച്ച് വളരെയധികം ബുദ്ധിമുട്ടായിരിക്കും. പ്രത്യേകിച്ച് ക്രിസ്ത്യാനോ റൊണാൾഡോ പോലെ ഒരു താരത്തിന്റെ സാന്നിധ്യം ടീമിൽ ഉണ്ടാകുമ്പോൾ. കൂടാതെ വേൾഡ് ക്ലാസ് താരങ്ങളായ സാദിയോ മാനേ, ബ്രോസോവിച് എന്നിവർ കൂടി ഉണ്ടാകുമ്പോൾ.. ” – ജോർദാൻ ഹെൻഡേഴ്സൺ പറഞ്ഞു.

അതേസമയം ഇന്ന് നടക്കുന്ന അറബ് ക്ലബ്ബ് ചാമ്പ്യൻസ് കപ്പിന്റെ ഫൈനൽ മത്സരത്തിൽ ചിരവൈരികളായ അൽ ഹിലാൽ ടീമിനെ നേരിടാൻ ഒരുങ്ങുകയാണ് ക്രിസ്ത്യാനോ റൊണാൾഡോയും സംഘവും. സൗദി ടീമിനോടൊപ്പം ഉള്ള ആദ്യ കിരീടമാണ് ക്രിസ്ത്യാനോ റൊണാൾഡോ ഇന്ന് ലക്ഷ്യം വെക്കുന്നത്. ഇന്ത്യൻ സമയം രാത്രി 8 :30നാണ് അൽ ഹിലാൽ vs അൽ നസ്ർ മത്സരം അരങ്ങേറുന്നത്. മത്സരത്തിന്റെ ലൈവ് ലിങ്ക് ഗോൾമലയാളം ടെലിഗ്രാം ചാനലിൽ കൊടുത്തിട്ടുണ്ട്.

2/5 - (9 votes)