തന്റെ ആദ്യ ഇന്റർ മിയാമി ഗോൾ ലയണൽ മെസ്സിക്കൊപ്പം ആഘോഷിച്ച് ജോർഡി ആൽബ |Jordi Alba

ലീഗ് കപ്പ് സെമി ഫൈനലിൽ ഫിലാഡെൽഫിയെയെ ഒന്നിനെതിരെ നാല് ഗോളുകൾക്ക് പരാജയപ്പെടുത്തി ഫൈനലിൽ സ്ഥാനം പിടിച്ചിരിക്കുകയാണ് ഇന്റർ മായാമി. ചരിത്രത്തിൽ ആദ്യമായാണ് ഇന്റർ മയാമി ലീഗ് കപ്പ് ഫൈനലിൽ എത്തിയത്.ഇതോടെ കോൺകാഫ് ചാമ്പ്യൻസ് ലീഗിന് യോഗ്യത ഉറപ്പാക്കിയിരിക്കുകയാണ് മയാമി.

പ്ലേ ഓഫിലേക്ക് കടക്കാൻ ആദ്യത്തെ ഏഴു സ്ഥാനമെങ്കിലും വേണമെന്നിരിക്കെ ലയണൽ മെസിക്കും ഇന്റർ മിയാമിക്കും അടുത്ത സീസണിൽ കോൺകാഫ് ചാമ്പ്യൻസ് ലീഗിന് യോഗ്യത നേടാനുള്ള സാധ്യത കുറവാണെന്ന് പലരും വിലയിരുത്തിയിരുന്നു. എന്നാൽ അതിനെയെല്ലാം കാറ്റിൽ പറത്തിക്കൊണ്ട് മെസ്സി അവരെ ചാമ്പ്യൻസ് ലീഗിലെത്തിച്ചിരിക്കുകയാണ്. സുബാറു പാർക്ക് പെൻസിൽവാനിയയിൽ കളിക്കാൻ ഇറങ്ങിയ ഇന്റർമിയാമി ആദ്യപകുതിയിൽ തന്നെ വിജയം ഉറപ്പിച്ചിരുന്നു.

മൂന്നാം മിനിറ്റിൽ തന്നെ മാർട്ടിനസിന്റെ ഗോളിലൂടെ ലീഡ് നേടിയ ഇന്റർ മിയാമിക്കുവേണ്ടി 20 മിനിറ്റിൽ ലിയോ മെസ്സി നേടുന്ന തകർപ്പൻ ലോങ്ങ് റേഞ്ച് ഗോൾ ലീഡ് രണ്ടായി ഉയർത്തി.ആദ്യപകുതി അവസാനിക്കുന്നതിനു മുമ്പ് ബാഴ്സലോണയുടെ മുൻ താരമായ ജോർഡി ആൽബ മിയാമി ജേഴ്സിയിലെ ആദ്യ ഗോളുമായി വന്നതോടെ മൂന്നു ഗോളിന്റെ ലീഡിൽ ഇന്റർമിയാമി ആദ്യപകുതി അവസാനിപ്പിച്ചു.ടൈലർ കൊടുത്ത മനോഹരമായ ത്രൂ ബോൾ ഡിഫെൻഡർമാരെയും ഗോൾ കീപ്പറെയും മറികടന്ന് ആൽബ വലയിലാക്കി.

ആ ഗോൾ ആൽബയുടെ വ്യക്തിഗത വൈദഗ്ധ്യത്തിന്റെ തെളിവ് മാത്രമല്ല, മിയാമിയുടെ യോജിപ്പും ഏകോപിതവുമായ സമീപനത്തിന്റെ പ്രതിഫലനം കൂടിയായിരുന്നു.രണ്ടാം പകുതിയുടെ 73 മിനിറ്റിൽ ബെടോയയുടെ ഗോളിലൂടെ മത്സരത്തിലേക്ക് തിരിച്ചുവരാൻ ഫിലഡെൽഫിയ ശ്രമിച്ചഎങ്കിലും 84 മിനിറ്റിൽ റൂയിസ് നേടുന്ന ഗോളിൽ ഇന്റർമിയാമി മത്സരം അവസാനിപ്പിച്ചു.

Rate this post