വമ്പൻ ട്വിസ്റ്റ്‌, ലിയോ മെസ്സിയെ കൊണ്ടുവരാൻ ലാലിഗയും, അൽഹിലാലിന്റെ ഓഫർ തള്ളി മെസ്സി ബാഴ്സയിലേക്ക്..

സമ്മർ ട്രാൻസ്ഫർ വിൻഡോ ഓപ്പൺ ആകാൻ തയ്യാറെടുക്കവേ ഏഴ് തവണ ബാലൻ ഡി ഓർ ജേതാവായ ലിയോ മെസ്സിയുടെ ട്രാൻസ്ഫർ വാർത്തകൾ തന്നെയാണ് ഇത്തവണയും ട്രാൻസ്ഫർ മാർക്കറ്റിൽ നിറഞ്ഞുനിൽക്കുന്നത്. പിഎസ്ജിയിൽ കരാർ അവസാനിക്കുന്ന താരം ഇനി എങ്ങോട്ട് പോകുമെന്നറിയാനുള്ള കാത്തിരിപ്പിലാണ് ആരാധകർ.

ലാലിഗയുടെ ഫിനാൻഷ്യൽ ഫെയർ പ്ലേ നിയമം കാരണം ലിയോ മെസ്സിക്ക് ഒഫീഷ്യൽ ആയി ഒരു ഓഫർ നൽകാൻ പോലും കഴിയാതെ ബാഴ്സലോന നിലനിൽക്കുമ്പോൾ ഫുട്ബോൾ ചരിത്രത്തിലെ തന്നെ ഏറ്റവും മികച്ച ഓഫർ വാഗ്ദാനം ചെയ്തുകൊണ്ടാണ് സൗദി പ്രോ ലീഗ് ക്ലബ്ബായ അൽ ഹിലാൽ ലിയോ മെസ്സിക്ക് വേണ്ടി സജീവമായി ട്രാൻസ്ഫർ മാർക്കറ്റിൽ നിലകൊള്ളുന്നത്.

എന്നാൽ പണത്തിനേക്കാൾ കൂടുതൽ താൻ സ്നേഹിച്ച എഫ്സി ബാഴ്സലോന ക്ലബ്ബിലേക്ക് തന്നെ മടങ്ങാനാണ് ലിയോ മെസ്സി ആഗ്രഹിക്കുന്നത്. ബാഴ്സലോനയുടെ ഒഫീഷ്യൽ ഓഫർ കാത്തിരിക്കുന്ന ലിയോ മെസ്സി ആരാധകർക്ക് സന്തോഷം നൽകുന്ന വാർത്തയാണ് സ്പാനിഷ് മാധ്യമപ്രവർത്തകനായ ജെറാർഡ് മോറീനോ ഇപ്പോൾ പുറത്തുവിട്ടിരിക്കുന്നത്.

എഫ്സി ബാഴ്സലോനയുടെ ലിയോ മെസ്സിയെ കൊണ്ടുവരാനുള്ള സാമ്പത്തികപദ്ധതിക്ക് പ്ലാനുകൾക്ക് തിങ്കളാഴ്ചയോടെ അനുമതി നൽകുമെന്ന് ലാലിഗ മെസ്സിയുടെ ഏജന്റും പിതാവുമായ ജോർജെ മെസ്സിയെ വിളിച്ച്പറഞ്ഞിട്ടുണ്ടെന്നാണ് മോറീനോയുടെ റിപ്പോർട്ട്‌. ലിയോ മെസ്സി ബാഴ്സലോനയിലേക്ക് തിരിച്ചുവരാൻ ആഗ്രഹിക്കുന്നുവെന്ന് ജോർജെ മെസ്സി ലാലിഗയോടും പറഞ്ഞിട്ടുണ്ട്.

ലാലിഗയുടെ ഈ നീക്കത്തോടെ ലിയോ മെസ്സിക്ക് വേണ്ടി ബാഴ്സലോനക്ക് ഒഫീഷ്യൽ ഓഫർ നൽകാനാവും. അതിനാൽ തന്നെ തടസ്സങ്ങളിലാതെ പ്ലാനുകൾ മുന്നോട്ട് പോകുകയാണെങ്കിൽ ലിയോ മെസ്സി ബാഴ്സലോനയിലേക്ക് തിരിച്ചെത്തും. നിലവിൽ ലിയോ മെസ്സി ടു എഫ്സി ബാഴ്സലോന സാധ്യതകൾ 80% ആണെന്ന് കൂടി ജെറാർഡ് മോറീനോ വെളിപ്പെടുത്തിയിട്ടുണ്ട്.

4.5/5 - (56 votes)