കേരള ബ്ലാസ്റ്റേഴ്‌സ് ചെയ്തതിന് പകരം വീട്ടുമെന്ന് മുൻതാരം, പിന്തുണ നൽകി പെരേര ഡയസും |Kerala Blasters

ഇന്ത്യൻ സൂപ്പർ ലീഗ് ആരാധകർ കാത്തിരിക്കുന്ന കേരള ബ്ലാസ്റ്റേഴ്‌സ് vs ചെന്നൈയിൻ മത്സരത്തിന് ഇന്ന് കൊച്ചിയിലെ കലൂർ ജവഹർലാൽ നെഹ്റു സ്റ്റേഡിയത്തിൽ വച്ച് കുറിക്കുകയാണ്. ഇന്ന് രാത്രി 8:00 മണിക്ക് സ്വന്തം ആരാധകർക്ക് മുന്നിൽ വച്ചാണ് കേരള ബ്ലാസ്റ്റേഴ്സ് എതിരാളികളായ ചെന്നൈയിൻ എഫ്സിയെ നേരിടുന്നത്. ഇന്നത്തെ മത്സരം വിജയിക്കാൻ ആയാൽ കേരള ബ്ലാസ്റ്റേഴ്സിന് വീണ്ടും ഒന്നാം സ്ഥാനത്തേക്ക് എത്താനാവും.

കേരള ബ്ലാസ്റ്റേഴ്സിനെതിരായ മത്സരത്തിനു മുൻപ് മത്സരത്തെക്കുറിച്ച് സംസാരിച്ച ചെന്നൈയിൻ എഫ്സിയുടെ താരമായ വിൻസി ബാരറ്റോ തന്റെ മുൻക്ലബ്ബായ കേരള ബ്ലാസ്റ്റേഴ്സിനെതിരെ ഗോൾ നേടിയാൽ നന്നായി ആഘോഷിക്കുമെന്ന് മുന്നറിയിപ്പ് നൽകിയിരിക്കുകയാണ്. കഴിഞ്ഞ വർഷം ബ്ലാസ്റ്റേഴ്സ് ടീമിന് വേണ്ടി കളിച്ച താരമാണ് വിൻസി ബാരറ്റോ. കേരള ബ്ലാസ്റ്റേഴ്സ് തന്നോട് ചെയ്തതിന് പകരമായി ബ്ലാസ്റ്റേഴ്സിനെതിരെ ഗോൾ നേടിയാൽ ആഘോഷിക്കുമെന്നാണ് താരം പറഞ്ഞത്.

“ഒരു കാരണവുമില്ലാതെ അവസാന വർഷം കേരള ബ്ലാസ്റ്റേഴ്സ് എന്നോട് ചെയ്തത് നിങ്ങൾ കണ്ടതാണ്. അതിനാൽ തന്നെ കേരള ബ്ലാസ്റ്റേഴ്സിനെതിരെ ഞാൻ ഗോൾ നേടുകയാണെങ്കിൽ ഞാനത് ആഘോഷിക്കും, അത് അത്രേയുള്ളൂ.” – എന്നാണ് ചെന്നൈ എഫ്സിയുടെ താരമായ വിൻസി പറഞ്ഞത്. വിൻസി ബാരറ്റോയുടെ ഈ പ്രസ്താവനയ്ക്ക് താഴെ കമന്റ്മായി വന്നിരിക്കുകയാണ് കേരള ബ്ലാസ്റ്റേഴ്സിന്റെ മുൻ താരമായ പെരേര ഡയസ്.

കേരള ബ്ലാസ്റ്റേഴ്സിന് വേണ്ടി അവസാന വർഷങ്ങളിൽ കളിച്ച അർജന്റീന താരം പെരേര ഡയസ് വിൻസി ബാരറ്റോയുടെ ഈ പ്രസ്താവനക്ക് തന്റെ പിന്തുണ അറിയിച്ചു. വളരെ മികച്ചതാണ് ഇതെന്ന് എന്നാണ് ഡയസ് കമന്റ് നൽകിയത്. കേരള ബ്ലാസ്റ്റേഴ്സ് വിട്ടതിനുശേഷം ഡയസ് ബ്ലാസ്റ്റേഴ്സിനെതിരെ ഗോൾ നേടുകയും അത് ആഘോഷിക്കുകയും ചെയ്തിരുന്നു. കേരള ബ്ലാസ്റ്റേഴ്സിനെതിരെ പിന്നീട് നിരവധി തവണ അർജന്റീന താരം പല വിമർശനങ്ങളുമായി രംഗത്ത് വന്നിരുന്നു.

Rate this post