❝ ബാലൺ ഡി ഓറിൽ കിരീടം നോക്കുകയാണെങ്കിൽ എന്നേക്കാൾ മുന്നിൽ ആരുമില്ല ❞; ജോർഗീഞ്ഞോ
യൂറോ കപ്പിൽ ഇറ്റലിയുടെ വിജയത്തിൽ നിർണായകമായ പങ്കു വഹിച്ച താരമാണ് മിഡ്ഫീൽഡർ ജോർഗീഞ്ഞോ.ചെൽസിക്ക് ഒപ്പം ചാമ്പ്യൻസ് ലീഗും ഇറ്റലിക്ക് ഒപ്പം യൂറോ കപ്പും നേടിയ ജോർഗീഞ്ഞോ അടുത്ത ബാലൻ ഡി ഓറിനായി പരിഗണിക്കപ്പെടുന്നവരുടെ കൂട്ടത്തിൽ മുന്നിൽ ഉണ്ടാകും എന്ന രീതിയിലുള്ള ചർച്ചകൾ പുരോഗമിക്കുകയാണ്.കോപ്പ അമേരിക്കയിലെ ടോപ് സ്കോററും മികച്ച താരവുമായ അര്ജന്റീന സൂപ്പർ താരം ലയണൽ മെസ്സിയാണ് ബാലൺ ഡി ഓർ നേടാൻ മുന്നിലുള്ളത്. ബലൂൺ ഡി ഓർ നേടാനുള്ള സാധ്യതകളെ കുറിച്ചുള്ള ചോദ്യങ്ങൾക്ക് ജോർഗീഞ്ഞോ മറുപടി പറഞ്ഞു.
താൻ ലോകത്തിലെ ഏറ്റവും മികച്ച ഫുട്ബോൾ താരമല്ല എന്ന് തനിക്ക് അറിയാം ,ബാലൻ ഡി ഓർ ആർക്കു ലഭിക്കും എന്നത് അത് നിശ്ചയിക്കുന്ന മാനദണ്ഡത്തെ ആശ്രയിച്ചിരിക്കും എന്ന് ജോർഗീഞ്ഞോ പറഞ്ഞു. “കഴിവു നോക്കി ആണെങ്കിൽ ഞാൻ ലോകത്തിലെ ഏറ്റവും മികച്ചവനല്ലെന്ന് എനിക്കറിയാം. എന്നാൽ കിരീടങ്ങളെ അടിസ്ഥാനമാക്കി ബാലൻ ഡി ഓർ തിരഞ്ഞെടുക്കുകയാണെങ്കിൽ ഈ സീസണിൽ എന്നെക്കാൾ കൂടുതൽ ആരും വിജയിച്ചിട്ടില്ല.” “മെസ്സിയുമായോ നെയ്മറുമായോ ക്രിസ്റ്റ്യാനോ റൊണാൾഡോയുമായോ എന്നെ എങ്ങനെ താരതമ്യം ചെയ്യാനാകും? അവ എനിക്ക് തികച്ചും വ്യത്യസ്തമായ സ്വഭാവസവിശേഷതകളാണ്. പക്ഷേ, ഞാൻ ആവർത്തിക്കുന്നു, അത് മാനദണ്ഡങ്ങളെ ആശ്രയിച്ചിരിക്കുന്നു.
Why does Jorginho play for Italy and could he have played for Brazil? https://t.co/3ffHG4Burs
— Sun Sport (@SunSport) July 11, 2021
” ബ്രസീലിൽ ജനിച്ച ജോർഗീഞ്ഞോ 2017 ലാണ് ഇറ്റലിക്ക് വേണ്ടി കളിച്ചു തുടങ്ങിയത്. ആ സമയത്ത് ബ്രസീലിനു വേണ്ടിയും കളിക്കാൻ ആഗ്രഹം ഉണ്ടായെങ്കിലും ഇറ്റലി തെരഞ്ഞെടുക്കാനുള്ള തീരുമാനം എളുപ്പമായിരുന്നു എന്ന് അദ്ദേഹം പറഞ്ഞു.ഞാൻ രണ്ടുതവണ ചിന്തിച്ചില്ല ഇറ്റലി തെരഞ്ഞെടുക്കുകയായിരുന്നു. “അണ്ടർ -21 ന് ശേഷം ഞാൻ ഇറ്റലിക്ക് വേണ്ടി സൗഹൃദങ്ങൾ മാത്രമേ കളിച്ചിട്ടുള്ളൂ, തുടർന്ന് 2017 നവംബറിൽ സ്വീഡനെതിരായ ലോകകപ്പ് പ്ലേ ഓഫ് മത്സരത്തിൽ ആദ്യമായി ഇറ്റാലിയൻ ടീമിൽ ഇടം നേടി. ” ബ്രസീലിനും എന്നെ വേണമായിരുന്നു ,കുട്ടിക്കാലം മുതലേ ബ്രസീലിനായി കളിക്കുക എന്നത് എന്റെ സ്വപ്നമായിരുന്നു, പക്ഷേ ഇറ്റലിക്ക് സഹായം ആവശ്യമാണെന്ന് ഞാൻ കരുതി. എനിക്ക് സഹായം ആവശ്യമുള്ളപ്പോൾ ഇറ്റലി അവരുടെ വാതിലുകൾ തുറന്ന് എന്നെ സ്വീകരിച്ചു. ഞാൻ ചെയ്തതിൽ വളരെ സന്തോഷമുണ്ടെന്നും അദ്ദേഹം പറഞ്ഞു.
ബ്രസീലിലെ തെക്കൻ പട്ടണമായ ഇംബിതുബയിൽ ജനിച്ച ജോർജിഞ്ഞോ ഇറ്റലിയിലേക്ക് കൂടുമാറുകയായിരുന്നു.ബ്രസീലിൽ ജോർജിഞ്ഞോയുടെ ജന്മനാട്ടിൽ ഒരു ടൂർണമെന്റിനിടെ 12 വയസുള്ള ഈ ആൺകുട്ടിയെ കണ്ടപ്പോൾ ബ്രസീലിൽ ഫുട്ബോൾ അക്കാദമി നടത്തുകയായിരുന്ന ഹെല്ലസ് വെറോണയുടെ മുൻ കായിക ഡയറക്ടർ മൗറോ ഗിബെല്ലിനിയുടെ ശ്രദ്ധയിൽ പെടുകയും അദ്ദേഹം ജോർജിഞ്ഞോയെ ഇറ്റലിയിലേക്ക് ക്ഷണിച്ചു.കുറച്ച് വർഷങ്ങൾക്ക് ശേഷം ഹെല്ലസ് വെറോണയിലും എത്തിയ ബ്രസീലിയൻ സിരി ബിയിലും സിരി എ യിലും കളിച്ചു. 2014 ൽ നാപോളിയിൽ എത്തിയ ജോർജിഞ്ഞോ പിന്നീട് പ്രീമിയർ ലീഗിൽ ചെൽസിക്കൊപ്പം ചേർന്നു. 2018 ൽ ചെൽസിയിൽ എത്തിയ ജോർജിഞ്ഞോ അവർക്കൊപ്പം യൂറോപ്പ ലീഗും ചാമ്പ്യൻസ് ലീഗും നേടി.
ക്രിയേറ്റീവ് മിഡ്ഫീല്ഡറുടെ റോളിൽ ഇറ്റാലിയൻ ടീമിൽ തിളങ്ങിയ ജോർജിഞ്ഞോ പിച്ചിന്റെ മധ്യത്തിൽ ഇറ്റലിയുടെ ബിൽഡ്-അപ്പ് പ്ലേയിൽ ടീമിന്റെ അവിഭാജ്യ ഘടകമായി മാറി. ജോർജിഞ്ഞോയുടെ ബുദ്ധിയും ,ഊർജ്ജവും , വിഷനും എല്ലാം ഇറ്റലിയെ ഒരു ടീമായി മുന്നോട്ട് കൊണ്ട് പോകുന്നതിൽ ഒരു പ്രധാന പങ്കു വഹിക്കുന്നുണ്ട്.തന്ത്രപരമായി നോക്കുകയാണെങ്കിൽ മാൻസിനിയുടെ കീഴിൽ ഇറ്റലി ആസ്വദിച്ച വിജയത്തിന്റെ പിന്നിലെ മൂലക്കല്ലാണ് ഈ 29 കാരൻ .