ഒരു ദേശീയ ടീമിനെ പരിശീലിപ്പിക്കാനുള്ള ജോസ് മൗറീഞ്ഞോയുടെ ആഗ്രഹം ഒടുവിൽ പൂർത്തീകരിക്കപ്പെടുവാൻ പോവുകയാണ്.ബ്രസീലിന്റെ ഒഴിവുള്ള മാനേജർ റോളിലേക്ക് അദ്ദേഹത്തിന്റെ പേര് പരിഗണിക്കുന്നതായി റിപ്പോർട്ട്. ആൻസലോട്ടിക്കൊപ്പം മൗറീഞ്ഞ്യോയെയും ബ്രസീൽ ഫുട്ബോൾ ഫുട്ബോൾ കോൺഫെഡറേഷൻ ഷോട്ട് ലിസ്റ്റ് ചെയ്തിരുന്നു.
അടുത്ത കോച്ചാകാൻ റയൽ മാഡ്രിഡ് പരിശീലകനായ കാർലോ ആൻസലോട്ടിക്ക് തന്നെയാണ് ബ്രസീൽ പ്രഥമ പരിഗണന നൽകുന്നത്. ക്ലബ് സീസൺ അവസാനിച്ച ഉടൻ ഇറ്റാലിയൻ കോച്ചിനെ നിയമിക്കാനാണ് ബ്രസീൽ ലക്ഷ്യമിടുന്നത്. എന്നാൽ, ആൻസലോട്ടി ചുമതല ഏറ്റെടുക്കാൻ വിസമ്മതിച്ചാൽ മൗറീന്യോയെ സമീപിക്കാനാണ് ബ്രസീലിന്റെ പദ്ധതി.2021 മുതൽ പോർച്ചുഗീസ് പരിശീലകൻ എഎസ് റോമകോപ്പമാണ്. മൗറീഞ്ഞോയുടെ ഇറ്റാലിയൻ ക്ലബ്ബുമായുള്ള കരാർ കരാർ 2024-ൽ അവസാനിക്കും.
ഖത്തർ ലോകകപ്പിലെ ക്വാർട്ടർ ഫൈനലിൽ ക്രൊയേഷ്യയോട് തോറ്റ് ടൂർണമെന്റിൽ നിന്ന് പുറത്തായതിന് പിന്നാലെ പരിശീലകൻ ടിറ്റെ രാജി വെച്ചിരുന്നു.അതിനുശേഷം മാനേജർ സ്ഥാനം ഒഴിഞ്ഞുകിടക്കുകയാണ്.ബ്രസീൽ ഫുട്ബോൾ കോൺഫെഡറേഷൻ നേരത്തെ ആൻസലോട്ടിയെ സമീപിച്ചപ്പോൾ ഈ സീസൺ കഴിയും വരെ കാത്തിരിക്കാനായിരുന്നു ഇറ്റാലിയൻ കോച്ചിന്റെ മറുപടി. റയൽ മാഡ്രിഡിന്റെ ഈ സീസണിലെ പ്രകടനത്തെ ഇത് ബാധിക്കരുതെന്ന് കരുതിയാണ് ആൻസലോട്ടി ഇങ്ങനെ ഒരു തീരുമാനം എടുത്തതെന്നാണ് റിപ്പോർട്ട്.
🚨Brazil, the national team's short list of coach.
— Ekrem KONUR (@Ekremkonur) April 17, 2023
🇮🇹 Carlo Ancelotti
🇫🇷 Zinédine Zidane
🇵🇹 Jose Mourinho
🇵🇹 Jorge Jesus
🇵🇹 Abel Ferreira
🇧🇷 Fernando Diniz pic.twitter.com/oq0zdKY2YX
റയൽ മാഡ്രിഡുമായി 2024 വരെ ആൻസലോട്ടിക്ക് കരാർ ഉണ്ട്. പക്ഷേ, ഈ സീസണിൽ റയൽ ഏതെങ്കിലും ഒരു പ്രധാന ട്രോഫി നേടണമെന്നാണ് വ്യവസ്ഥ. ലോസ് ബ്ലാങ്കോസ് ചാമ്പ്യൻസ് ലീഗ് നിലനിർത്തുകയാണെങ്കിൽ ആൻസലോട്ടി മാഡ്രിഡിൽ തന്നെ തുടരാനാണ് സാധ്യത. മാനേജർ എന്ന നിലയിൽ റോമക്കൊപ്പം മൗറിഞ്ഞോ മികച്ച പ്രകടനമാണ് നടത്തുന്നത്.തന്റെ മാനേജീരിയൽ കരിയറിലെ ഏതെങ്കിലും ഘട്ടത്തിൽ അദ്ദേഹം അന്താരാഷ്ട്ര ഫുട്ബോളിലേക്ക് കടക്കുമെന്ന് പ്രതീക്ഷിചിരുന്നു.
Imagine Jose Mourinho as Brazil manager 🇧🇷
— GOAL News (@GoalNews) April 17, 2023
ഫെനർബാസ് മാനേജർ ജോർജ്ജ് ജീസസ്, ഫ്ലുമിനെൻസ് ഹെഡ് കോച്ച് ഫെർണാണ്ടോ ഡിനിസ്, പാൽമേറാസിന്റെ ആബേൽ ഫെരേര എന്നിവരും ബ്രസീലിന്റെ ജോലിക്ക് പരിഗണനയിലുണ്ടെന്ന് റിപ്പോർട്ടുണ്ട്, എന്നാൽ സ്ഥിരമായി ട്രോഫികൾ നേടാനുള്ള മൗറീഞ്ഞോയുടെ കഴിവ് കണക്കിലെടുക്കുമ്പോൾ ഇത് നിയമനത്തിൽ വലിയ പങ്ക് വഹിക്കും.