❛എന്തുകൊണ്ടാണ് ബ്രസീലുകാർ അർജന്റീനിയൻ ഇതിഹാസം ജുവാൻ റോമൻ റിക്വൽമിയെ ഇത്രയധികം ആരാധിക്കുന്നത്|Juan Roman Riquelme

തെക്കേ അമേരിക്കയിൽ പ്രസിദ്ധമായ ഒരു ചൊല്ലുണ്ട്, “ബ്രസീലിയക്കാർ അർജന്റീനക്കാരെ വെറുക്കാൻ ഇഷ്ടപ്പെടുന്നു, അതേസമയം അർജന്റീനക്കാർ ബ്രസീലുകാരെ സ്നേഹിക്കുന്നത് വെറുക്കുന്നു”, എന്നാൽ ജുവാൻ റോമൻ റിക്വൽമെയുടെ കാര്യത്തിൽ ഇതെല്ലം മാറ്റിയെഴുതപ്പെടും.

2000 ത്തിന്റെ മധ്യത്തിൽ ഫുട്ബോൾ മൈതാനത്ത് ഇത്ര മനോഹരമായി കളിച്ച മറ്റൊരു താരത്തെ കാണാൻ സാധിക്കില്ല. വിയ്യ റയലിന് വേണ്ടിയും അർജന്റീനക്ക് വേണ്ടിയും ബൊക്ക ജൂനിയേഴ്സിന് വേണ്ടിയും തൻറെ മാന്ത്രിക ചലിച്ചപ്പോൾ ആരാധകർ അത്ഭുതത്തോടെയാണ് അതിനെ നോക്കി നിന്നത്. കടുത്ത എതിരാളിയായ ബ്രസീലിൽ പോലും റിക്വൽമിയുടെ സ്വാധീനം കാണാൻ സാധിക്കും.ജോഗോ ബോണിറ്റോയുടെ ഉത്തമ ഉദാഹരണമായാണ് അദ്ദേഹത്തെ ബ്രസീലുകാർ കാണുന്നത്.വിരമിച്ച് വർഷങ്ങൾക്ക് ശേഷവും റിക്വൽമിയുടെ പേര് ഇപ്പോഴും ബ്രസീലിയൻ ഫുട്ബോളിൽ മുഴങ്ങുന്നുണ്ട്.

2000-ത്തിന്റെ തുടക്കത്തിൽ ബൊക്ക തെക്കേ അമേരിക്കൻ ഫുട്ബോൾ ഭരിച്ചിരുന്ന കാലത്ത് ബ്രസീൽ ജനിച്ച പല കുട്ടികളുടെയും പേര് റിക്വൽമി എന്നായിരുന്നു. ആ കാലത്ത് ബ്യൂണസ് അയേഴ്‌സ് ഭീമന്മാർ നാല് വർഷത്തിനിടെ മൂന്ന് തവണ കോപ്പ ലിബർട്ടഡോർസ് നേടി. പല ബ്രസീലിയൻ ടീമുകളെയും കീഴടക്കിയാണ് അവർ ഈ നേട്ടത്തിൽ എത്തിയത്. അക്കാലത്ത് ബൊക്ക ആർക്കെതിരെ കളിച്ചാലും വിജയിക്കുന്നത് കാണമായിരുന്നു.റിക്വൽമിയുടെ ക്ലാസിക് ശൈലിയിലുള്ള മനോഹരമായ പ്രകടനമാണ് അവർക്ക് ജയങ്ങൾ നേടിക്കൊടുത്തത്.

അർജന്റീനിയൻ ലിബർട്ടഡോർസിൽ ബ്രസീലിയൻ ക്ലബ്ബുകൾക്കെതിരെ കളിച്ച രീതി ബ്രസീലുകാരിൽ ഗൃഹാതുരത്വം നിറച്ചു.കാരണം അവരുടെ സ്വന്തം രാജ്യത്തിന് പഴയ രീതിയിലുള്ള പ്ലേ മേക്കർമാരെ സൃഷ്ടിക്കാൻ കഴിയില്ലെന്ന് തോന്നി. 2006-ൽ ബ്രസീലിയൻ ടെലിവിഷനു നൽകിയ അഭിമുഖത്തിൽ പെലെ പറഞ്ഞത് പോലെ “പണ്ട് റിക്വൽമിനെപ്പോലുള്ള കളിക്കാർ ഞങ്ങൾക്കുണ്ടായിരുന്നു.” ബ്രസീലിൽ “ജനറേഷൻ റിക്വൽമെ” ഉയർന്നു വരൻ ഇത് കാരണമായി തീർന്നു.കുറച്ച് നാളുകൾക്ക് മുൻപ് സാവോപോളയിൽ യൂത്ത് ചാമ്പ്യൻഷിപ്പിൽ മാത്രം 12 പേർ റിക്വെൽമി എന്ന പേരിൽ കളിയ്ക്കാൻ ഉണ്ടയിരുന്നു. അർജന്റീനിയൻ ബ്രസീലിൽ ചെലുത്തിയ സ്വാധീനം ഇതിൽ നിന്നും മനസിലാക്കാം.

നിർണ്ണായക മത്സരങ്ങളിൽ ബ്രസീലിയൻ ക്ലബ്ബുകൾക്കെതിരായ അര്ജന്റീനിയന്റെ ഏറ്റവും അവിസ്മരണീയമായ മാസ്റ്റർക്ലാസുകൾ വലിയ ആരാധന പത്രമാക്കി മാറ്റി . മുൻ പോർട്ടോ, ബ്രസീൽ അന്താരാഷ്‌ട്ര ഗോൾകീപ്പർ ഹെൽട്ടൺ അരുഡ തന്റെ മക്കളിൽ ഒരാളായ റിക്വൽമിനെ നാമകരണം ചെയ്‌തു, 2009-ൽ ഫ്ലെമെംഗോയുടെ ബ്രസീലിയറാവോ കിരീടം നേടിയ ഗോൾ നേടിയ റിട്ടയേർഡ് സെന്റർ ബാക്ക് റൊണാൾഡോ ആഞ്ചലിം അതുതന്നെ ചെയ്‌തു. എന്നാൽ അര്ജന്റീനിയയിൽ ബ്രസീലിൽ എന്ന പോലെ റിക്വെൽമി എന്ന നാമം അത്ര സുപരിചിതമായ കാണാൻ കഴിയില്ല എന്നത് വിചിത്രമായി തോന്നി.

ഒരു കുട്ടിയുടെ നിഷ്‍കളങ്കതയും ലജ്ജയുള്ള മുഖവും ഉണ്ടായിരുന്നിട്ടും ബൊക്കയുടെ എക്കാലത്തെയും മികച്ച കളിക്കാരനായിട്ടാണ് റിക്വൽമിയെ കരുതുന്നത്.എല്ലാ അർത്ഥത്തിലും പ്ലെ മേക്കർ വിപ്ലവകാരിയായിരുന്നു.എൽ ഗ്രാഫിക്കോ മാഗസിൻ ചെഗുവേരയുടെ ചരിത്രപരമായ കവറുകളിൽ അദ്ദേഹത്തെ ഉൾപ്പെടുത്തിയത് യാദൃശ്ചികമല്ല. അദ്ദേഹത്തിന്റെ കടുത്ത ആരാധകർ സ്വയം റിക്വൽമിയുടെ സൈനികർ” എന്ന് വിളിക്കുന്നു. എന്നിരുന്നാലും ബ്രസീലിലും മിഡ്ഫീല്ഡറുടെ സൈന്യം വളരെ വലുതാണെന്ന് അർജന്റീനയിലെ ആരാധകർ ഒരിക്കലും മനസ്സിലാക്കിയിരിക്കില്ല.

ഡീഗോ മറഡോണയും ലയണൽ മെസ്സിയും മറ്റൊരു തലത്തിൽ നിന്നുള്ളവരാണ്, കൂടുതൽ ആഗോള തലത്തിൽ പ്രശസ്തരാണ്. റിക്വൽമി ഒരു വേറിട്ട പ്രതിഭാസമാണ്. ഫുട്ബോൾ എന്ന ഗെയിം ആഴത്തിൽ മനസ്സിലാക്കിയവർ അദ്ദേഹത്തെ മനസ്സിലാക്കാൻ സാധിക്കു. അദ്ദേഹം അസാധ്യമായ കാര്യങ്ങൾ ചെയ്തത് തന്റെ മികച്ച സാങ്കേതികതയും കഴിവുകളും കൊണ്ടല്ലെന്ന് എലവർക്കുമറിയാം.പന്ത് കൊണ്ട് കളിക്കളത്തിൽ ചിത്രം വരയ്ക്കുന്ന കലാകാരനെന്ന നിലയിൽ അദ്ദേഹത്തിന്റെ സ്വഭാവം, മാന്യത എന്നിവ കാരണം കൊണ്ടാണ് .

5/5 - (4 votes)