പൊളിച്ചടുക്കുന്ന റയൽ യുവതാരം, ക്രിസ്ത്യാനോ റൊണാൾഡോയുടെ റെക്കോർഡിനൊപ്പം

ലാലിഗയിലെ മൂന്നാം മത്സരത്തിലും വിയം തുടർന്ന് റയൽ മാഡ്രിഡ്‌. ഇന്ന് സെൽറ്റ വിഗോയെ നേരിട്ട റയൽ ഏകപക്ഷീയമായ ഒരു ഗോളിനാണ് വിജയിച്ചത്. ജൂഡ് ബെല്ലിങ്‌ഹാമാണ് റയലിന്റെ വിജയഗോൾ നേടിയത്.

മത്സരത്തിന്റെ 81 ആം മിനുട്ടിൽ ഒരു ഹെഡറിലൂടെയാണ് ജൂഡ് വിജയഗോൾ കണ്ടെത്തിയത്. റയലിനായുള്ള ജൂഡിന്റെ നാലാം ഗോളാണിത്. മൂന്ന് മത്സരങ്ങളിൽ നിന്നായി 4 ഗോൾ നേടിയ ജൂഡ് ഒരു അസ്സിസ്റ്റും തന്റെ പേരിലാക്കിയിട്ടുണ്ട്.

ഇന്നത്തെ ഗോളോട് കൂടി ലാലിഗായിലെ ആദ്യ 3 മത്സരങ്ങളിലും ഗോൾ നേടുന്ന രണ്ടാമത്തെ റയൽ താരമായി ജൂഡ് മാറി. നേരത്തേ ക്രിസ്റ്റ്യാനോ റൊണാൾഡോയ്ക്കായിരുന്നു ഈ റെക്കോർഡ്ൻ ഇരുവരും തങ്ങളുടെ ആദ്യ 3 ലാലിഗ മത്സരങ്ങളിൽ നിന്നായി 4 ഗോളുകളാണ് നേടിയത്.

മൂന്നാം വിജയം നേടി റയൽ കുതിക്കുന്നുണ്ടെങ്കിലും ഇന്നത്തെ മത്സരത്തിൽ സൂപ്പർ താരം വിനിഷ്യസിന് പരിക്കേറ്റത് റയലിന് ആശങ്കയാണ്. മത്സരത്തിന്റെ 17 ആം മിനുട്ടിലാണ് വിനിഷ്യസിന് പരിക്കേറ്റത്. പരിക്കേറ്റ താരം കളം വിടുകയും ചെയ്തിരുന്നു.

1/5 - (1 vote)