കഴിഞ്ഞ മത്സരത്തിൽ ലാലിഗയിൽ മികച്ച വിജയം നേടാൻ ഒന്നാം സ്ഥാനക്കാരായ ബാഴ്സലോണക്ക് കഴിഞ്ഞിരുന്നു.എതിരില്ലാത്ത മൂന്ന് ഗോളുകൾക്കാണ് ബാഴ്സ സെവിയ്യയെ പരാജയപ്പെടുത്തിയത്.രണ്ടാം പകുതിയിൽ നേടിയ മൂന്നു ഗോളുകളാണ് ബാഴ്സക്ക് വിജയം നേടിക്കൊടുത്തത്.ആൽബ,ഗാവി,റാഫിഞ്ഞ എന്നിവരുടെ ഗോളുകളാണ് ബാഴ്സ വിജയം നൽകിയത്.
മത്സരത്തിൽ ബാഴ്സ നേടിയ ഗോളുകൾ അവരുടെ സൂപ്പർതാരമായ ജൂലസ് കൂണ്ടെ ആഘോഷിച്ചിരുന്നു.മുമ്പ് സെവിയ്യക്ക് വേണ്ടി കളിച്ചിരുന്ന താരമായിരുന്നു കൂണ്ടെ. മാത്രമല്ല ബാഴ്സയിലേക്ക് അദ്ദേഹം എത്തിയിട്ട് അധികം സമയമായിട്ടില്ല. അതുകൊണ്ടുതന്നെ തന്റെ മുൻക്ലബ്ബിനെതിരെയുള്ള ഗോളുകൾ വലിയ രൂപത്തിൽ കൂണ്ടെ ആഘോഷിച്ചത് സെവിയ്യ ആരാധകരിൽ രോഷം പടർത്തിയിരുന്നു.
സോഷ്യൽ മീഡിയയിൽ ഇതിന്റെ പേരിൽ കൂണ്ടെക്ക് വലിയ വിമർശനങ്ങൾ ഏൽക്കേണ്ടി വന്നിരുന്നു.ഇതിന് പിന്നാലെ അദ്ദേഹം ഇപ്പോൾ സെവിയ്യ ആരാധകരോട് മാപ്പ് പറഞ്ഞിട്ടുണ്ട്.ആ സമയത്ത് താൻ അമിതമായി ആഘോഷിച്ചുവെന്നും അതിന് മാപ്പ് പറയുന്നു എന്നുമാണ് കൂണ്ടെ കുറിച്ചിട്ടുള്ളത്.തന്റെ സോഷ്യൽ മീഡിയയിലൂടെയാണ് അദ്ദേഹം ആരാധകരോട് മാപ്പ് പറഞ്ഞത്.
‘സെവിയ്യയുടെ ചുവപ്പും വെള്ളയും കലർന്ന ജേഴ്സി ധരിക്കാനുണ്ടായ അവസരത്തിന് ഞാൻ എന്നും നന്ദിയും കടപ്പാടും ഉള്ളവനായിരിക്കും.മാത്രമല്ല അവിടെ ഞാൻ ചിലവഴിച്ച സമയത്ത് എനിക്ക് ഒരുപാട് സ്നേഹം ലഭിച്ചിട്ടുണ്ട്.അതിനും ഞാൻ നന്ദിയുള്ളവനായിരിക്കുംഎന്റെ ഭാഗത്തുനിന്ന് അമിതമായ രൂപത്തിലുള്ള ആഘോഷങ്ങൾ ഉണ്ടായിട്ടുണ്ട്.അതുകൊണ്ട് ഞാൻ എല്ലാവരോടും മാപ്പ് പറയുന്നു.ഞാൻ നിങ്ങൾക്ക് എല്ലാവിധ ആശംസകളും നേരുന്നു.എല്ലായിപ്പോഴും അങ്ങനെ തന്നെയാണ് ‘ഇതാണ് കൂണ്ടെ കുറിച്ചിട്ടുള്ളത്.
“I was always grateful for the opportunity to wear the red and white jersey and for the love I received during my time there”, Jules Koundé wrote on Twitter as he apologised to his former club… https://t.co/myzaErLzb4
— barcacentre (@barcacentre) February 6, 2023
ജോർദി ആൽബ നേടിയ ആദ്യത്തെ ഗോൾ ആയിരുന്നു വലിയ രൂപത്തിൽ കൂണ്ടെ ആഘോഷിച്ചിരുന്നത്.കഴിഞ്ഞ സീസണിൽ ആയിരുന്നു അദ്ദേഹം സെവിയ്യ വിട്ടുകൊണ്ട് ബാഴ്സയിൽ എത്തിയത്.ബാഴ്സയുടെ പ്രധാനപ്പെട്ട താരമായി മാറാൻ അദ്ദേഹത്തിന് കഴിഞ്ഞിട്ടുണ്ട്.ലീഗിൽ രണ്ട് അസിസ്റ്റുകൾ അദ്ദേഹത്തിന്റെ പേരിലുമുണ്ട്.