❝ചെൽസിക്ക് വീണ്ടും പണികൊടുത്ത് ബാഴ്സലോണ❞

ചെൽസി സ്വന്തമക്കാനിരുന്ന മറ്റൊരു സൂപ്പർ താരത്തെയും ടീമിലെത്തിച്ച് ബാഴ്സലോണ. സെവിയ്യയിൽ നിന്നും ഫ്രഞ്ച് പ്രതിരോധ താരം ജൂൾസ് ജൂൾസ് കൗണ്ടെയുമായി ബാഴ്സലോണ കരാറിലെത്തിയിരിക്കുകയാണ്. സെവിയ്യയുമായി ചെൽസി 55 മില്യൺ പൗണ്ട് കരാർ സമ്മതിച്ചതായി റിപോർട്ടുകൾ പുറത്ത് വന്നിരുന്നു.

എന്നാൽ ഫ്രഞ്ച് ഡിഫൻഡർ ബാഴ്‌സയിൽ ചേരാൻ താൽപ്പര്യപ്പെടുകയായിരുന്നു. കൊണ്ടെയെ ഞങ്ങൾക്ക് സ്വന്തമാക്കാൻ കഴിയില്ല എന്ന് കഴിഞ്ഞ ദിവസം ബാർസിലോണ പ്രസിഡന്റ് ലപോർട്ട പറഞ്ഞിരുന്നു.സ്പാനിഷ് ഫുട്ബോൾ റിപ്പോർട്ടർ ജെറാർഡ് റൊമേറോയാണ് ഫ്രഞ്ച് ഡിഫെൻഡറുടെ ബാഴ്‌സയിലേക്കുള്ള ട്രാൻസ്‌ഫർ 99 ശതമാനവും പൂർത്തിയായിട്ടുണ്ട് എന്ന വാർത്ത പുറത്ത് വിട്ടത്.

“ഇന്ന് രാവിലെ ബാഴ്‌സയും സെവിയ്യയും ജൂൾസ് കൗണ്ടെയ്‌ക്കായി തത്ത്വത്തിൽ ഒരു കരാറിലെത്തി. ഇടപാട് 99 ശതമാനവും അവസാനിച്ചു, അടുത്ത ഏതാനും മണിക്കൂറുകൾക്കുള്ളിൽ സെവിയ്യ സെന്റർ ബാക്ക് ബാഴ്‌സ കളിക്കാരനായിരിക്കും” റൊമേറോ ട്വീറ്റ് ചെയ്തു.

കൂണ്ടെയെ സ്വന്തമാക്കാൻ ബാഴ്‌സലോണക്ക് കഴിഞ്ഞാൽ ഈ സമ്മറിൽ ചെൽസി ലക്ഷ്യമിട്ട രണ്ടാമത്തെ താരത്തെയാണ് കാറ്റലൻ ക്ലബ് ടീമിലെത്തിക്കുക. നേരത്തെ ചെൽസി സ്വന്തമാക്കാൻ ശ്രമം നടത്തിയ ലീഡ്‌സ് യുണൈറ്റഡ് താരം റഫിന്യയെയും ബാഴ്‌സലോണ സ്വന്തമാക്കിയിരുന്നു.2022-23 സീസണിൽ ട്രാൻസ്ഫർ മാർക്കറ്റിലേക്ക് പോകുന്നതിനും മഹത്തായ നാളുകളിലേക്ക് മടങ്ങാൻ ആവശ്യമായ കളിക്കാരെ സൈൻ ചെയ്യുന്നതിനുമായി ബാഴ്‌സലോണ അവരുടെ സാമ്പത്തിക ഘടനയിൽ ചില ക്രമീകരണങ്ങൾ നടത്തി.ഈ സമ്മറിൽ ടീം 110 മില്യൺ യൂറോ ചെലവഴിച്ചു.

Rate this post