ചെൽസിക്കെതിരെയും ഗോൾ,സിറ്റിക്ക് വേണ്ടി അപൂർവ്വ കണക്കുമായി ആൽവരസ്, അർജന്റീനയുടെ പ്രതീക്ഷകൾ ഉയരെ |Julián Álvarez

ഇന്നലെ EFL കപ്പിൽ നടന്ന മത്സരത്തിൽ ചെൽസിയെ പരാജയപ്പെടുത്താൻ മാഞ്ചസ്റ്റർ സിറ്റിക്ക് സാധിച്ചിരുന്നു. എതിരില്ലാത്ത രണ്ടു ഗോളുകൾക്കായിരുന്നു സിറ്റി ചെൽസിയെ തോൽപിച്ചത്.റിയാദ് മഹ്റസ്,ജൂലിയൻ ആൽവരസ് എന്നിവരാണ് മാഞ്ചസ്റ്റർ സിറ്റിക്ക് വേണ്ടി ഗോളുകൾ നേടിയത്.

ജൂലിയൻ ആൽവരസ് ഇപ്പോൾ തകർപ്പൻ ഫോമിലാണ് കളിച്ചുകൊണ്ടിരിക്കുന്നത്. പ്രത്യേകിച്ച് കഴിഞ്ഞ കുറച്ചു മത്സരങ്ങളിൽ അത്യുജ്ജ്വല പ്രകടനം പുറത്തെടുക്കാൻ ഈ സൂപ്പർതാരത്തിന് സാധിക്കുന്നുണ്ട്. അവസാനമായി കളിച്ച മൂന്നു മത്സരങ്ങളിൽ നിന്ന് 5 ഗോളുകളിൽ കോൺട്രിബ്യൂട്ട് ചെയ്യാൻ ഈ അർജന്റീനകാരനായ താരത്തിന് കഴിഞ്ഞിട്ടുണ്ട്.

മാത്രമല്ല ഈ സീസണിൽ മാഞ്ചസ്റ്റർ സിറ്റിയിൽ മറ്റൊരു അപൂർവമായ കണക്കുകൂടി ജൂലിയൻ ആൽവരസ് കുറിച്ചിട്ടുണ്ട്.അതായത് മാഞ്ചസ്റ്റർ സിറ്റിക്ക് വേണ്ടി ഈ സീസണിൽ വ്യത്യസ്തമായ നാല് കോമ്പറ്റീഷനുകളിൽ ഗോൾ നേടിയ ഏകതാരമാണ് ജൂലിയൻ ആൽവരസ്.മറ്റാരും തന്നെ എല്ലാ കോമ്പറ്റീഷനിലും ഗോൾ നേടിയിട്ടില്ല.

കമ്മ്യൂണിറ്റി ഷീൽഡിൽ ഒരു ഗോൾ താരം നേടിയിട്ടുണ്ട്. യുവേഫ ചാമ്പ്യൻസ് ലീഗിൽ നിന്നും രണ്ടു ഗോളുകളാണ് മാഞ്ചസ്റ്റർ സിറ്റിക്ക് വേണ്ടി ആൽവരസ് നേടി കൊടുത്തിട്ടുള്ളത്. പ്രീമിയർ ലീഗിൽ മൂന്ന് ഗോളുകൾ നേടിയതിന് പിന്നാലെ EFL കപ്പിലും ഇപ്പോൾ ആൽവരസ് ഗോൾ നേടി. ഇങ്ങനെയാണ് നാല് കോമ്പറ്റീഷനുകളിൽ ഗോൾ കണ്ടെത്തിയിട്ടുള്ളത്.

ആകെ സിറ്റിക്ക് വേണ്ടി ഏഴു ഗോളുകൾ പൂർത്തിയാക്കാൻ താരത്തിന് കഴിഞ്ഞു.ലഭിക്കുന്ന അവസരങ്ങൾ കൃത്യമായി മുതലെടുക്കാൻ ആൽവരസിന് കഴിയുന്നുണ്ട്. അത് അർജന്റീനക്ക് വലിയ പ്രതീക്ഷകളാണ് നൽകുന്നത്. വരുന്ന വേൾഡ് കപ്പിൽ പകരക്കാരനായി കൊണ്ട് ഗോളുകൾ നേടാൻ അദ്ദേഹത്തിന് കഴിയുമെന്നാണ് ആരാധക പ്രതീക്ഷകൾ.

Rate this post