ലയണൽ മെസ്സിക്കൊപ്പം കളിക്കുന്ന അനുഭവത്തെക്കുറിച്ച് മാഞ്ചസ്റ്റർ സിറ്റി സ്‌ട്രൈക്കർ ജൂലിയൻ അൽവാരസ് |Julian Alvarez

ലോകമെമ്പാടുമുള്ള ദശലക്ഷക്കണക്കിന് ആളുകൾക്ക് പ്രചോദനത്തിന്റെ ഉറവിടമാണ് ലയണൽ മെസ്സി, ഏഴ് തവണ ബാലൺ ഡി ഓർ ജേതാവിൽ നിന്ന് കഴിയുന്നത്ര പ്രധാനപ്പെട്ട പാഠങ്ങൾ ഉൾക്കൊള്ളാൻ ആഗ്രഹിക്കുന്നവരിൽ മാഞ്ചസ്റ്റർ സിറ്റിയുടെ പുതിയ താരം ജൂലിയൻ അൽവാരസ് ഉൾപ്പെടുന്നു. അർജന്റീനയ്‌ക്കായി മെസ്സിയ്‌ക്കൊപ്പം കളിക്കാൻ കഴിഞ്ഞതിനെക്കുറിച്ചും അദ്ദേഹം പറഞ്ഞു.

“ലയണൽ മെസ്സിയുടെ അരികിൽ കളിക്കുന്നത് ഒരു സ്വപ്ന സാക്ഷാത്കാരവും അഭിമാനത്തിന്റെ വലിയ ഉറവിടവുമാണ്. കളിയുടെ ചരിത്രത്തിലെ ഏറ്റവും മികച്ച ഫുട്ബോൾ കളിക്കാരിൽ ഒരാളുമായി കളിച്ചു എന്ന് എനിക്ക് പറയാനും സാധിക്കും”എക്കാലത്തെയും മികച്ച ഒരു താരത്തിനൊപ്പം കളിക്കുന്നത് എങ്ങനെയാണെന്നും അദ്ദേഹത്തിന്റെ കാൽച്ചുവടുകൾ പിന്തുടരാൻ കഴിയുമോയെന്നും എന്ന ചോദ്യത്തിന് അൽവാരസ് മറുപടി പറഞ്ഞു.

“മെസ്സിയെ കോപ്പി ചെയ്യാൻ പ്രയാസമാണ് ,എന്നാൽ അദ്ദേഹത്തിന്റെ ചുറ്റുമുള്ള എല്ലാവരേയും പോലെ, ഞാൻ മെസ്സിയുടെ ഓരോ നീക്കവും നിരീക്ഷിക്കുന്നു,ഓരോ ചെറിയ കഴിവുകളും നിരീക്ഷിക്കുന്നു, അതിൽ നിന്ന് മികച്ചത് എടുക്കാൻ ഞാൻ ശ്രമിക്കുന്നു. പക്ഷേ, കളിക്കളത്തിൽ മാത്രമല്ല, പുറത്തും മെസ്സി അതുല്യനാണ് എന്നതാണ് സത്യം”സിറ്റി സ്‌ട്രൈക്കർ കൂട്ടിച്ചേർത്തു.കമ്മ്യൂണിറ്റി ഷീൽഡിൽ ക്ലബ്ബിനായി തന്റെ ആദ്യ ഗോൾ നേടിയ അൽവാരസ് അഗ്യൂറോ നൽകിയഉപദേശങ്ങളെക്കുറിച്ചും പറഞ്ഞു.

“പെപ്പിന്റെ കീഴിൽ ജോലി ചെയ്യുന്നതിനെക്കുറിച്ച് സെർജിയോ എന്നോട് ചില കാര്യങ്ങൾ പറഞ്ഞു,സിറ്റിയിൽ എങ്ങനെയാണ് പരിശീലനം നടത്തുന്നത് എന്നതിനെക്കുറിച്ചും .മാഞ്ചസ്റ്റർ നഗരത്തെക്കുറിച്ചും പറഞ്ഞു.അദ്ദേഹം എനിക്ക് എല്ലാത്തരം വ്യത്യസ്‌ത ഉപദേശങ്ങളും തന്നിട്ടുണ്ട്, മാഞ്ചസ്റ്ററിലേക്ക് മാറുന്ന എനിക്ക് ഇതൊരു പുതിയ ലോകമായതിനാൽ ഞാൻ അവയെല്ലാം വളരെ ശ്രദ്ധയോടെ ശ്രദ്ധിച്ചു. ഇംഗ്ലണ്ടിലെ ജീവിതവുമായി കഴിയുന്നത്ര വേഗത്തിൽ പൊരുത്തപ്പെടാൻ സെർജിയോ പറഞ്ഞതെല്ലാം കേൾക്കാൻ തയ്യാറായി”.