
ലയണൽ മെസ്സി അർജൻ്റീനയ്ക്ക് വേണ്ടി കളിക്കുന്നത് തുടരണമെന്ന് ജൂലിയൻ അൽവാരസ് |Lionel Messi | Julian Alvarez
ക്യാപ്റ്റൻ ലയണൽ മെസ്സി ആഗ്രഹിക്കുന്നിടത്തോളം കാലം അർജൻ്റീനക്ക് വേണ്ടി കളിക്കണമെന്ന് മാഞ്ചസ്റ്റർ സിറ്റിയുടെ സ്‌ട്രൈക്കർ ഫോർവേഡ് ജൂലിയൻ അൽവാരസ് അഭിപ്രായപ്പെട്ടു. 2022 ലോകകപ്പ് വിജയം മെസ്സിക്ക് ആവർത്തിക്കാൻ സാധിക്കുമെന്നും അൽവാരസ് അഭിപ്രായപ്പെട്ടു. 2022-ൽ അർജൻ്റീനയ്‌ക്കൊപ്പം ലോകകപ്പ് നേടിയതിന് ശേഷം, ഒരു ഫുട്‌ബോളർ നേടേണ്ട എല്ലാ പ്രധാന ബഹുമതികളും മെസ്സി സ്വന്തമാക്കിയിരുന്നു.
36 വർഷത്തിന് ശേഷം ഖത്തറിൽ അര്ജന്റീന ലോകകപ്പ് നേടുന്നതിൽ ലയണൽ മെസ്സി നിർണായക പങ്ക് വഹിച്ചു.വരാനിരിക്കുന്ന കോപ്പ അമേരിക്കയിൽ ലയണൽ സ്കലോനിയുടെ ടീമിനായി മെസ്സിയും അൽവാരസും വീണ്ടും ഒരുമിക്കും. അർജൻ്റീനയുഡി ജേഴ്സിയിൽ മെസ്സിയുടെ അവസാനത്തെ പ്രധാന അന്താരാഷ്ട്ര ടൂർണമെന്റായി പലരും ഇതിനെ കാണുന്നുണ്ട്. ” കളി തുടരുമോ എന്നത് അദ്ദേഹത്തെ ആശ്രയിച്ചിരിക്കും. മെസ്സി ആഗ്രഹിക്കുന്നുവെങ്കിൽ അദ്ദേഹത്തിന് അത് സുഖകരമായി ചെയ്യാൻ കഴിയുമെന്ന് ഞാൻ കരുതുന്നു” ജൂലിയൻ അൽവാരസ് മെസ്സിയുടെ അർജൻ്റീന ഭാവിയെക്കുറിച്ച് പറഞ്ഞു.
Julian Alvarez was so starstruck the first time he met Lionel Messi 💙 pic.twitter.com/fGooSaXu5i
— GOAL India (@Goal_India) February 1, 2024
” വളർന്നു വന്നാപ്പോൾ മെസ്സി എൻ്റെ ആരാധ്യനായിരുന്നു, സീനിയർ ടീമിനൊപ്പം പരിശീലന സെഷനുകളിൽ ഞാൻ അദ്ദേഹത്തിനോട് ഒരു ഫോട്ടോ ആവശ്യപ്പെട്ടത് ഞാൻ ഓർക്കുന്നു,” അൽവാരസ് കൂട്ടിച്ചേർത്തു.”ഞാൻ സീനിയർ ടീമിലേക്ക് പോയപ്പോൾ എനിക്ക് മറ്റൊരു കാഴ്ചപ്പാട് ലഭിച്ചു. മെസ്സിക്കൊപ്പം കളിക്കുന്ന ഓരോ നിമിഷവും ആസ്വദിക്കാൻ ഞാൻ ശ്രമിക്കുന്നു. ദേശീയ ടീമിനൊപ്പം ഞങ്ങൾ നേടിയ എല്ലാ കാര്യങ്ങളിലും ഞാൻ അഭിമാനിക്കുന്നു.ദേശീയ ടീമിനൊപ്പം ഞങ്ങൾ നേടിയ എല്ലാ കാര്യങ്ങളിലും എനിക്ക് അഭിമാനമുണ്ട്” അൽവാരസ് പറഞ്ഞു.
Two goals in 22 minutes for Julián Álvarez on his 24th birthday 🥳 pic.twitter.com/nwipoO5cLe
— B/R Football (@brfootball) January 31, 2024
ഇംഗ്ലീഷ് പ്രീമിയർ ലീഗിൽ ഇന്നലെ നടന്ന മത്സരത്തിൽ ബേൺലിക്കെതിരെ 3-1 വിജയത്തിൽ ഇരട്ട ഗോളുകൾ നേടിയാണ് മാഞ്ചസ്റ്റർ സിറ്റിയുടെ അര്ജന്റീന ഫോർവേഡ് ജൂലിയൻ അൽവാരസ് തൻ്റെ 24-ാം ജന്മദിനം ആഘോഷിച്ചത്.ഇത്തിഹാദ് സ്റ്റേഡിയത്തിൽ നടന്ന മത്സരത്തിൽ ആദ്യ പകുതിയിൽ അൽവാരസ് ഇരട്ട ഗോളുകൾ നേടി.അവസാന ഏഴ് മത്സരങ്ങളിൽ ഏഴ് ഉൾപ്പെടെ സീസണിലെ എല്ലാ മത്സരങ്ങളിലുമായി തൻ്റെ ഗോൾ നേട്ടം 15 ആയി ഉയർത്താൻ ഇരട്ട ഗോളുകളോടെ അൽവാരസിന് സാധിച്ചു.