
ഹാൻസി ഫ്ലിക്കിനു പകരക്കാരനെ കണ്ടെത്തി ജർമ്മനി, യൂറോ കപ്പിനുള്ള ജർമ്മൻ ടീമിനെ പരിശീലിപ്പിക്കാൻ നാഗേൽസ്മാൻ
ഏറെ പ്രതീക്ഷയോടെയായിരുന്നു ജർമൻ ടീമിന് ഹാൻസി ഫ്ലിക്കിനെ പരിശീലകനായി നിയമിച്ചത്. ബയേൺ മ്യുണിക് പരിശീലകനായിരിക്കെ അദ്ദേഹത്തിന്റെ തകർപ്പൻ റെക്കോർഡാണ് ജർമ്മനിക്ക് മറ്റൊന്നും ചിന്തിക്കാനില്ലാതെ ഖത്തർ ലോകകപ്പിനു ഒരുക്കാൻ ജർമനിയുടെ പരിശീലകനായി നിയമിക്കാൻ കാരണമായത്.
എന്നാൽ ജർമ്മനിയുടെ ചരിത്രത്തിൽ ആദ്യമായാണ് ഒരു പരിശീലകനെ പുറത്താക്കപ്പെടുന്നത്, 17 മത്സരങ്ങൾ ജർമനിയുടെ പരിശീലകനായി കുപ്പായമിട്ട് ഹാൻസി ഫ്ളിക്ക് വെറും നാലു മത്സരങ്ങൾ മാത്രമാണ് ജയിച്ചത്. ഖത്തർ ലോകകപ്പിൽ ആദ്യ റൗണ്ടിൽ തന്നെ പുറത്തായിരുന്നു, എങ്കിലും അദ്ദേഹത്തെ ഒഴിവാക്കാൻ ജർമ്മനി ഒരുക്കമല്ലായിരുന്നു.

എന്നാൽ അതിനു ശേഷം നടന്ന 6 മത്സരങ്ങളിൽ നാലു തോൽവിയും ഒരു ജയവും ഒരു സമനിലയും മാത്രമായിരുന്നു അദ്ദേഹത്തിന്റെ അക്കൗണ്ടിലുണ്ടായിരുന്നത്, ലോകകപ്പ് ആദ്യ റൗണ്ടിൽ ജപ്പാനോട് അപ്രതീക്ഷിതമായി തോൽവി വഴങ്ങിയെങ്കിലും, കഴിഞ്ഞ ദിവസങ്ങളിൽ വീണ്ടും ജപ്പാനോടുള്ള സൗഹൃദ മത്സരത്തിൽ 4 ഗോളിന്റെ വലിയ തോൽവി വഴങ്ങിയതോടെ അദ്ദേഹത്തെ പുറത്താക്കുകയാരിന്നു.
എന്നാൽ അദ്ദേഹത്തിന് പകരക്കാരനായി ജർമ്മനിയെ പരിശീലിപ്പിക്കാൻ ഒരു സൂപ്പർ പരിശീലകനെത്തുകയാണ്. 36 കാരനായ മുൻ ലെയ്പ്സിഗ്, ബയേൺ മ്യുണിക് പരിശീലകനായ നാഗേൽസ്മാനാണ് പുതിയ പദവി ലഭിച്ചിട്ടുള്ളത്.2024 യൂറോ കപ്പ് ജർമ്മനിയിലാണ് നടക്കുന്നത്, അത് അവസാനിക്കും വരെയാണ് അദ്ദേഹത്തിനുള്ള പുതിയ കരാർ.
Julian Nagelsmann is the new Germany head coach until the end of Euro 2024 🇩🇪 pic.twitter.com/dFwhnqYOuI
— ESPN FC (@ESPNFC) September 22, 2023
ജർമ്മനിയുടെ പുതിയ പരിശീലകനായി ജൂലിയൻ നാഗെൽസ്മാനെ തിരഞ്ഞെടുത്ത ശേഷം അദ്ദേഹം മാധ്യമങ്ങളോടുള്ള പ്രതികരണം “ഞങ്ങളുടെ സ്വന്തം രാജ്യത്ത് ഞങ്ങൾക്ക് ഒരു യൂറോപ്യൻ ചാമ്പ്യൻഷിപ്പ് ഉണ്ട്. അതൊരു പ്രത്യേകതയാണ് – ഏതാനും പതിറ്റാണ്ടുകൾ കൂടുമ്പോൾ സംഭവിക്കുന്ന ഒന്ന്. നമ്മുടെ മഹത്തായ രാജ്യത്ത് നടക്കുന്ന ടൂർണമെന്റ് നേടാൻ ഞാൻ എല്ലാം ചെയ്യും. ഇത് ഏറ്റെടുക്കാൻ വലിയ ആഗ്രഹമുണ്ടായിരുന്നു, കഴിഞ്ഞ മത്സരത്തിൽ ഫ്രാൻസിനെതിരെയുള്ള വിജയം ഇതിന്റെ തുടക്കമാണ്”അദ്ദേഹം പ്രതികരിച്ചു.