‘വെറുതെ ഒരു പ്രശ്നം ഉണ്ടാക്കരുത്’ – സിറ്റി ഫാൻസിന് വാർണിങ് നൽകി പെപ് ഗ്വാർഡിയോള

ലോകഫൂട്ബോൾ ആരാധകർ ഏറെ കാത്തിരുന്ന യുവേഫ ചാമ്പ്യൻസ് ലീഗിന്റെ ഈ സീസണിലെ ഫൈനൽ മത്സരം അരങ്ങേറാൻ പോവുകയാണ്. യൂറോപ്പിലെ രണ്ട് കരുത്തുറ്റ ലീഗുകളിൽ കളിക്കുന്ന രണ്ട് വമ്പൻ ശക്തികൾ തമ്മിലാണ് ഇത്തവണ ചാമ്പ്യൻസ് ലീഗ് കിരീടത്തിന് വേണ്ടി ഫൈനൽ പോരാട്ടത്തിൽ നേർക്കുനേർ ഏറ്റുമുട്ടാനൊരുങ്ങുന്നത്.

മത്സരത്തിന് മുൻപായി നടന്ന പ്രീമാച്ച് പ്രെസ്സ് കോൺഫറൻസിൽ സംസാരിച്ച മാഞ്ചസ്റ്റർ സിറ്റി പരിശീലകൻ പെപ് ഗ്വാർഡിയോള മാഞ്ചസ്റ്റർ സിറ്റി ഫാൻസിനോടും ഇന്റർ മിലാൻ ഫാൻസിനോടും ഈ മത്സരം ആസ്വദിക്കണമെന്ന് പറഞ്ഞു. ഇവിടെ ഫൈനൽ സ്റ്റേജ് വരെയെത്തിയതിൽ തന്നെ സന്തോഷവാനായിരിക്കണമെന്നും പെപ് പറഞ്ഞു.

നേരത്തെ 2011-2012 സീസണിലെ യുവേഫയുടെ ടൂർണമെന്റിൽ മാഞ്ചസ്റ്റർ സിറ്റി താരം മരിയോ ബലോടെല്ലി റേസിസം നേരിട്ടതിനു ശേഷം യുവേഫ മത്സരങ്ങളിലെല്ലാം സിറ്റി ഫാൻസ്‌ കൂവലുകളും യുവേഫക്കെതിരെ വിമർശനങ്ങളും ഉയർത്തിയിരുന്നു. 2014-ൽ സിറ്റി എഫ്എഫ്പി നിയമം തെറ്റിച്ചത് യുവേഫ കണ്ടുപിടിച്ചതിനാൽ പിന്നീട് യുവഫയുടെ മത്സരങ്ങളിലെല്ലാം സിറ്റി ഫാൻസ്‌ പ്രതിഷേധങ്ങളും കൂവലുകളുമായാണ് സ്റ്റേഡിയത്തിൽ വന്നത്. എന്നാൽ ഇത്തവണ ഫൈനലിൽ അത് ആവർത്തിക്കരുത് എന്ന് സിറ്റി പരിശീലകൻ ഫാൻസിനോട് അപേക്ഷിച്ചു.

“ഇന്റർ മിലാന്റെയും മാഞ്ചസ്റ്റർ സിറ്റിയുടെയും ഫാൻസ്‌.. നിങ്ങൾ ഈ ദിവസം സന്തോഷവാനായിരിക്കൂ… ഇവിടെ വരാൻ കഴിഞ്ഞതിൽ സന്തോഷിക്കൂ. കഴിഞ്ഞുപോയ കാലത്തിൽ സംഭവിച്ചത് അത് കഴിഞ്ഞുപോയി, പാസ്റ്റ് ഈസ്‌ പാസ്റ്റ്. ഇതൊരു അവിശ്വസനീയമായ മത്സരമാണ്, യുവേഫയാണ് ഇത് സംഘടിപ്പിക്കുന്നത്, അവർ ചെയ്യുന്നതിനെ ഞങ്ങൾ നിരുപാധികം പിന്തുണയ്ക്കുന്നു. ഞങ്ങളുടെ ഫാൻസ്‌ വീണ്ടും യുവേഫക്കെതിരെ കൂവി വിളിക്കാൻ പോകുന്നില്ല, പകരം ഈ മത്സരം ആസ്വദിക്കാനാണ് ഒരുങ്ങുന്നത്.” – പെപി ഗ്വാർഡിയോള പറഞ്ഞു.

തുർക്കിയിലെ ഇസ്താംബൂളിൽ വെച്ച് അരങ്ങേറുന്ന യുവേഫ ചാമ്പ്യൻസ് ലീഗ് ഫൈനൽ മത്സരം ഇന്ത്യൻ സമയം പുലർച്ചെ 12:30നാണ്‌ ലൈവ് സംപ്രേഷണം ഉണ്ടാവുക. മത്സരങ്ങളുടെ ലൈവ് ലിങ്കുകൾ GoalMalayalam ടെലിഗ്രാം ചാനലുകളിൽ ലഭ്യമാണ്. മികച്ച ഒരു ഫൈനൽ പോരാട്ടം തന്നെയാണ് പ്രതീക്ഷിക്കുന്നത്.

Rate this post