മുൻ ക്ലബ്ബ് എന്ന പരിഗണനയൊന്നും എമിക്കില്ല,ഹാവേർട്സ്മായി കൊമ്പ്കോർത്തു അർജന്റീന താരം | Emi Martinez
ഇംഗ്ലീഷ് പ്രീമിയർ ലീഗിലെ ആവേശം നിറഞ്ഞുനിന്ന മത്സരത്തിൽ പോയിന്റ് ടേബിളിലെ മുൻനിരക്കാരായ ആഴ്‌സനലിനെ പരാജയപ്പെടുത്തി ഉനായ് എംറിക്ക് കീഴിലുള്ള ആസ്റ്റൻ വില്ല ക്ലബ്ബിന്റെ ചരിത്ര റെക്കോർഡ് കുറിച്ചു. തുടർച്ചയായ പതിനഞ്ചും ഹോം മത്സരങ്ങളിൽ ഇത് ആദ്യമായാണ് 149 വർഷം പഴക്കമുള്ള ആസ്റ്റൻ വില്ല ക്ലബ്ബ് വിജയം നേടുന്നത്. ഉനായ് എംറി എന്ന പരിശീലകന്റെ വരവോടുകൂടിയാണ് ആസ്റ്റൻ വില്ല ചാമ്പ്യന്മാരെ തകർത്തു മുന്നേറുന്നത്.
സ്വന്തം ഹോം സ്റ്റേഡിയത്തിൽ നടന്ന മത്സരത്തിൽ ആഴ്സനലിനെതിരെ ഏഴാം മിനിറ്റിൽ മക്ഗിനിലൂടെ ഗോൾ നേടി ലീഡ് എടുത്ത ആസ്റ്റൻ വില്ലക്കെതിരെ ആഴ്‌സനൽ തുടർച്ചയായി ആക്രമണം നടത്തിയെങ്കിലും ഗോൾകീപ്പർ എമിലിയാനോ മാർട്ടിനസിനെയും ആസ്റ്റൻ വില്ല പ്രതിരോധത്തെയും തകർക്കുവാൻ ആഴ്‌സനലിനു കഴിഞ്ഞില്ല. ആസ്റ്റൻ വില്ല ഗോൾകീപ്പർ എമി മാർട്ടിനസ് നടത്തിയ പ്രകടനവും ഗംഭീരമാണ്.
Emi Martínez. pic.twitter.com/fq6brPPlox
— Extra Time Indonesia (@idextratime) December 9, 2023
കഴിഞ്ഞ പ്രീമിയർ ലീഗ് മത്സരത്തിൽ നിലവിലെ ചാമ്പ്യന്മാരായ മാഞ്ചസ്റ്റർ സിറ്റിയെ ഹോം സ്റ്റേഡിയത്തിൽ ഒരു ഗോളിന് ആസ്റ്റൻ വില്ല പരാജയപ്പെടുത്തിയിരുന്നു. തുടർച്ചയായി രണ്ടാം മത്സരത്തിലാണ് എമിലിയാനോ മാർട്ടിനസ് ക്ലീൻ ഷീറ്റ് + വിലപ്പെട്ട മൂന്ന് പോയിന്റുകളും ഇരുമത്സരത്തിൽ നിന്നും നേടുന്നത്. മത്സരത്തിനിടെ ആഴ്‌സനൽ താരമായ കായ് ഹാവർട്സും എമിലിയാനോ മാർട്ടിനസും കൊമ്പുകോർത്തു, എമി മാർട്ടിനസിന്റെ മുൻക്ലബ് കൂടിയാണ് ആഴ്സനൽ .തന്റെ മുൻ ക്ലബ്ബ് ആയിരുന്നെന്ന പരിഗണനയൊന്നും എതിർതാത്തിന് എമി മാർട്ടിനസ് നൽകിയില്ല. മാർട്ടിനസ് ബോൾ പിടിച്ചു വീണു കിടന്നപ്പോൾ എമിയുടെ ശരീരത്തിൽ ആക്സിഡന്റ്ലി തട്ടിയതായിരുന്നു ഹാവേർട്സ്. മത്സരം വിജയിച്ചതോടെ 16 മത്സരങ്ങളിൽ നിന്നും 35 പോയിന്റ് സ്വന്തമാക്കിയ ആസ്റ്റൻ വില്ല പോയിന്റ് ടേബിളിൽ മൂന്നാം സ്ഥാനത്ത് എത്തി.
Emi Martinez wanted all the smoke with Havertz 😅 pic.twitter.com/0gNS5kMCcV
— ESPN FC (@ESPNFC) December 9, 2023
16 മത്സരങ്ങളിൽ നിന്നും 37 പോയിന്റ്കൾ സ്വന്തമാക്കിയ ലിവർപൂൾ ആണ് ഒന്നാമത്. 16 മത്സരങ്ങളിൽ നിന്നും 36 പോയിന്റുകൾ സ്വന്തമാക്കിയ ആഴ്സണൽ രണ്ടാം സ്ഥാനത്താണ്. 15 മത്സരങ്ങളിൽ നിന്നും 30 പോയിന്റ് സ്വന്തമാക്കിയ നിലവിലെ ചാമ്പ്യന്മാർ മാഞ്ചസ്റ്റർ സിറ്റി നാലാമതാണ്. ഈ സീസണിലെ പ്രീമിയർ ലീഗ് കിരീടം പോരാട്ടം വളരെയധികം ആവേശമായാണ് മുന്നോട്ടുപോകുന്നത്. എല്ലാം മത്സരങ്ങളും കിരീട പോരാട്ടത്തിന് വളരെയധികം നിർണായകമായാണ് ടീമുകൾ കാണുന്നത്.