അനായാസ വിജയവുമായി പുതുവർഷം ആഘോഷിക്കാൻ കേരള ബ്ലാസ്റ്റേഴ്‌സ് ഇന്നിറങ്ങുന്നു | Kerala Blasters

ഇന്ത്യൻ സൂപ്പർ ലീഗ് മത്സരങ്ങളുടെ ഇടവേളയിൽ നടക്കുന്ന കലിംഗ സൂപ്പർ കപ്പ് ടൂർണ്ണമെന്റ്ലെ തങ്ങളുടെ ആദ്യ മത്സരത്തിനു വേണ്ടി ഒരുങ്ങുകയാണ് കേരള ബ്ലാസ്റ്റേഴ്സ്. ഇന്ന് നടക്കുന്ന ഗ്രൂപ്പ് ബി യിലെ പോരാട്ടങ്ങളിൽ നിലവിലെ ഐഎസ്എല്ലിലെ ഒന്നാം സ്ഥാനക്കാരായ കേരള ബ്ലാസ്റ്റേഴ്സ് എഫ് സി യും മത്സരത്തിനു വേണ്ടി ഇറങ്ങുന്നുണ്ട്.

ഗ്രൂപ്പ് ബി യിൽ നടക്കുന്ന മത്സരങ്ങളിൽ ആദ്യ മത്സരത്തിൽ ഇന്ന് ഉച്ചക്ക് രണ്ടുമണിക്ക് ഐ ലീഗ് ടീമായ ഷില്ലോങ്ങ് ലജോങ്ങിനെയാണ് കേരള ബ്ലാസ്റ്റേഴ്‌സ് എഫ്സി ഗ്രൂപ്പിലെ തങ്ങളുടെ ആദ്യ മത്സരത്തിൽ നേരിടുന്നത്. രാത്രി 7 മണിക്ക് നടക്കുന്ന ഗ്രൂപ്പ് ബിയിലെ രണ്ടാമത്തെ പോരാട്ടത്തിൽ ഐ എസ് എൽ ടീമുകളായ ജംഷെഡ്പൂര് vs നോർത്ത് ഈസ്റ്റ്‌ യുണൈറ്റഡ് എന്നിവർ തമ്മിൽ മത്സരിക്കും.

നിരവധി താരങ്ങൾക്ക് പരിക്ക് ബാധിച്ചെങ്കിലും തകർപ്പൻ ഫോമിൽ കളി തുടരുന്ന കേരള ബ്ലാസ്റ്റേഴ്സ് 2024ലെ തങ്ങളുടെ ആദ്യ മത്സരത്തിനു വേണ്ടിയാണ് ഒരുങ്ങുന്നത്. അവസാന മത്സരങ്ങളിൽ ശക്തരായ മുംബൈ സിറ്റിയെയും മോഹൻ ബഗാനെയും പരാജയപ്പെടുത്തിയ കേരള ബ്ലാസ്റ്റേഴ്സ് ഇന്ത്യൻ സൂപ്പർ ലീഗിൽ ഒന്നാം സ്ഥാനവും സ്വന്തമാക്കിയിരുന്നു.

അതിനാൽ തന്നെ ഇന്ത്യൻ സൂപ്പർ ലീഗിൽ തുടർന്ന് ഫോം കലിംഗ സൂപ്പർ കപ്പിലും ആവർത്തിക്കാനാണ് കേരള ബ്ലാസ്റ്റേഴ്സിന്റെ ലക്ഷ്യം. ക്ലബ്ബിന്റെ ചരിത്രത്തിലെ ആദ്യത്തെ ട്രോഫി ലക്ഷ്യമാക്കുന്ന കേരള ബ്ലാസ്റ്റേഴ്സിന് ഇത് സുവർണ്ണവസരമാണ്. ഐ ലീഗ് പോയിന്റ് ടേബിളിൽ അഞ്ചാം സ്ഥാനത്തുള്ള ഷില്ലോങ്ങ് ലജോങ്ങിനെതിരെ അനായാസമായ വിജയമാണ് കേരള ബ്ലാസ്റ്റേഴ്‌സ് പ്രതീക്ഷിക്കുന്നത്.