ഇന്ന് അവസാന അങ്കത്തിനായി ആശാനും പിള്ളേരും, വിജയിച്ചാൽ സെമി പ്രതീക്ഷിക്കാമോ? | Kerala Blasters

ഈ സീസണിലെ സൂപ്പർ കപ്പ് ടൂർണമെന്റിൽ എത്താം അവസാനം മത്സരത്തിൽ വിജയവും പ്രതീക്ഷിച്ചു ഇറങ്ങുകയാണ് കേരള ബ്ലാസ്റ്റേഴ്സ് എഫ് സി. ഈ സീസണിലെ സൂപ്പർ കപ്പ് ടൂർണമെന്റ് തങ്ങളുടെ അവസാനം മത്സരവും വിജയിച്ചുകൊണ്ട് നാട്ടിലേക്ക് മടങ്ങാനാണ് കേരള ബ്ലാസ്റ്റേഴ്‌സ് ആഗ്രഹിക്കുന്നത്. ഇന്നത്തെ മത്സരം വിജയിച്ചാലും സെമിഫൈനൽ സാധ്യതകളില്ല എന്നത് മറ്റൊരു വസ്തുത.

ഗ്രൂപ്പ് ബി യിലെ അവസാന മത്സരങ്ങളിൽ ഇന്നുച്ചയ്ക്ക് രണ്ടുമണിക്ക് സെമിഫൈനൽ യോഗ്യതയും ഒന്നാം സ്ഥാനവും ഗ്രൂപ്പിൽ നിന്നും നേടിയ ജംഷഡ്പൂര് എഫ്സി ഐ ലീഗ് ടീമായ ഷില്ലോങ്ങ് ലജോങ്ങിനെ നേരിടും. ഇന്നത്തെ മത്സരത്തിൽ പരാജയപ്പെട്ടാലും ജംഷഡ്പൂര് എഫ്സിക്ക് ഒന്നാം സ്ഥാനത്തോടെ സെമിഫൈനൽ പ്രവേശിക്കാനാവും.

അതേ സമയം രാത്രി 7:30ന് നടക്കുന്ന മത്സരത്തിൽ നിലവിൽ ഐഎസ്എല്ലിലെ ഒന്നാം സ്ഥാനക്കാരായ കേരള ബ്ലാസ്റ്റേഴ്സ് എഫ്സി vs നോർത്ത് ഈസ്റ്റ് യുണൈറ്റഡിനെയാണ് നേരിടുന്നത്. ഇന്ന് രാത്രി 7 30ന് നടക്കുന്ന കേരള ബ്ലാസ്റ്റേഴ്സ് vs നോർത്ത് ഈസ്റ്റ് യുണൈറ്റഡ് മത്സരം സ്പോർട്സ് 18, ജിയോ സിനിമ എന്നിവയിലൂടെ ലൈവ് സംപ്രേഷണം തത്സമയം കാണാനാവും.

ഇന്നത്തെ മത്സരത്തിന്റെ ഫലങ്ങൾ എന്തുമായാലും കേരള ബ്ലാസ്റ്റേഴ്സിന് മുന്നിൽ സാധ്യതകൾ ഇല്ല എന്നാണ് വസ്തുത. അതിനാൽ സൂപ്പർ കപ്പിലെ അവസാന മത്സരവും കളിച്ചു വിജയിച്ചുകൊണ്ട് നാട്ടിലേക്ക് മടങ്ങുക എന്നതാണ് ബ്ലാസ്റ്റേഴ്സിന്റെ ലക്ഷ്യം. കഴിഞ്ഞ മത്സരത്തിൽ ജംഷഡ്പൂര് എഫ്സിയോട് പരാജയപ്പെട്ടത് കേരള ബ്ലാസ്റ്റേഴ്സിനെ സംബന്ധിച്ച് വലിയ തിരിച്ചടിയാണ്. ഈ മത്സരം പരാജയപ്പെട്ടതോടെയാണ് ബ്ലാസ്റ്റേഴ്സിന്റെ സെമിഫൈനൽ പ്രതീക്ഷകൾ അവസാനിച്ചത്.

1/5 - (1 vote)