❝ഈ വർഷത്തെ ബാലൺ ഡി ഓർ കരീം ബെൻസിമ അർഹിക്കുന്നുവെന്ന് റൊണാൾഡോ❞ |Karim Benzema
ഫുട്ബോളിലെ ഏറ്റവും ഉയർന്ന വ്യക്തിഗത അവാർഡിന് റയൽ മാഡ്രിഡ് താരം കരീം ബെൻസിമ അർഹനാണെന്ന് രണ്ട് തവണ ബാലൺ ഡി ഓർ പുരസ്കാര ജേതാവും ബ്രസീൽ ഇതിഹാസവുമായ റൊണാൾഡോ അഭിപ്രായപെട്ടു. ഇത്തവണത്തെ ചാമ്പ്യൻസ് ലീഗ് കിരീടം റയൽ മാഡ്രിഡ് നേടുമെന്നും റൊണാൾഡോ പറഞ്ഞു.
“യൂറോപ്യൻ കപ്പ് നേടാൻ റയൽ മാഡ്രിഡിനു തന്നെയാണ് സാധ്യത. ലോകത്തിലെ തന്നെ ഏറ്റവും മികച്ച പരിശീലകരിൽ ഒരാളായ ആൻസലോട്ടി അവർക്കൊപ്പം ബെഞ്ചിലുമുണ്ട്” ചാമ്പ്യൻസ് ലീഗ് കിരീടം ആര് നേടും എന്ന ചോദ്യത്തിന് മറുപടിയായി പറഞ്ഞു.”ബെൻസീമയോ? അവൻ ബാലൺ ഡി ഓറിന് അർഹനാണ് , വർഷങ്ങളായി ഞാൻ അത് പറയുന്നുണ്ട്,അപ്പോൾ എന്നെ എല്ലാവരും വിമർശിച്ചു, പക്ഷേ അവൻ അത് അർഹിക്കുന്നു, അവൻ ഒരു മികച്ച സ്‌ട്രൈക്കറാണ്.കഴിഞ്ഞ 10 വർഷമായി ഫ്രഞ്ചുകാരൻ മികച്ച ഫോമിലാണ് കളിക്കുന്നത്. എല്ലാറ്റിനുമുപരിയായി ബാലൻ ഡി ഓർ മത്സരത്തിൽ ചാമ്പ്യൻ ആണ് ബെൻസിമയെന്നും റൊണാൾഡോ പറഞ്ഞു”
കഴിഞ്ഞ ബാലൺ ഡി ഓർ പുരസ്‌കാരത്തിനു സാധ്യത കൽപ്പിക്കപ്പെട്ട പേരുകളിൽ ഒന്നായിരുന്നു ബെൻസിമയെങ്കിലും അതു ലയണൽ മെസിയാണ് സ്വന്തമാക്കിയത്. എന്നാൽ റയൽ മാഡ്രിഡിന്റെ ഈ സീസണിലെ കുതിപ്പും ബെൻസിമയുടെ മികച്ച പ്രകടനവും താരത്തിന്റെ ബാലൺ ഡി ഓർ സാധ്യത വളരെയധികം വർധിപ്പിക്കുന്നുണ്ട്.
👏 Only two players have scored a hat-trick against an English club in the knockout stage of the Champions League:
— Football Tweet ⚽ (@Football__Tweet) April 6, 2022
🇧🇷 Ronaldo with Real Madrid against Man Utd at Old Trafford on 23 April 2003.
🇫🇷 Benzema with Real Madrid against Chelsea at Stamford Bridge on 6 April 2022. pic.twitter.com/GhrRgWvn9E
നിലവിലെ സീസണുൾപ്പെടെ കഴിഞ്ഞ നാല് സീസണുകളിൽ 183 മത്സരങ്ങളിൽ നിന്നായി 125 ഗോളുകളും 44 അസിസ്റ്റുകളും ബെൻസെമ നേടിയിട്ടുണ്ട്. ഒരു ലാ ലിഗ കിരീടം, ഒരു ക്ലബ് ലോകകപ്പ്, രണ്ട് സൂപ്പർകോപ്പ ഡി എസ്പാന ട്രോഫികൾ എന്നിവയാണ് പിന്നാലെ വന്നത്. കഴിഞ്ഞ സീസണിന്റെ തുടക്കത്തിൽ കാർലോ ആൻസലോട്ടി റയൽ മാഡ്രിഡിലേക്ക് വരുകയും മറ്റൊരു ലാ ലിഗ കിരീടം നേടാനുള്ള പാതയിലാണ്. ചെൽസിയെ കീഴടക്കി റയൽ സെമിയിൽ സ്ഥാനം പിടിക്കുകയും ചെയ്തു.ലാ ലിഗയിൽ ഇതുവരെ ഇരുപത്തിനാലു ഗോളും പതിനൊന്ന് അസിസ്റ്റും സ്വന്തമാക്കിയ താരം ചാമ്പ്യൻസ് ലീഗിൽ പന്ത്രണ്ടു ഗോളും ഒരു അസിസ്റ്റും നേടി കരിയറിലെ തന്നെ ഏറ്റവും മികച്ച ഫോമിലാണുള്ളത്.