“സൗദിയിലെ മികച്ച ക്ലബ്”: എൻ’ഗോലോ കാന്റെയെ സൗദി ക്ലബ് അൽ-ഇത്തിഹാദിലേക്ക് സ്വാഗതം ചെയ്ത് കരിം ബെൻസെമ

യൂറോപ്യൻ ഫുട്ബോളിൽ നേടാവുന്നതെല്ലാം ഫ്രഞ്ച് മിഡ്ഫീൽഡർ എൻ’ഗോലോ കാന്റെ നേടിയിട്ടുണ്ട്. ഇപ്പോൾ വമ്പൻ നീക്കത്തിലൂടെ സൗദി പ്രൊ ലീഗ് ക്ലബ് അൽ ഇത്തിഹാദിലേക്ക് എത്തിയിരിക്കുകയാണ്. അവിടെ കമ്പനിക്ക് മറ്റൊരു ഫ്രാൻസ് സൂപ്പർസ്റ്റാറും കാന്റക്ക് കൂട്ടിന് ഉണ്ടാകും. കാന്റെ മൂന്ന് വർഷത്തെ കരാറിൽ സൗദി ചാമ്പ്യൻ അൽ-ഇത്തിഹാദിലേക്കുള്ള തന്റെ നീക്കം കാന്റെ പൂർത്തിയാക്കി.

കാന്റെയുടെ ഏറ്റവും വലിയ ആരാധകരിൽ ഒരാൾ ഇതിനകം അൽ-ഇത്തിഹാദിലാണ്.ഫ്രാൻസിന്റെ ദേശീയ ടീമിലെ മുൻ സഹതാരവുമായ കരീം ബെൻസെമയും ഇത്തിഹാദിലാണ്.”ഒരിക്കൽ ഞാൻ പറഞ്ഞു, ലോകത്തിലെ ഏറ്റവും മികച്ച ബോക്‌സ് ടു ബോക്‌സ് നിങ്ങളാണെന്ന്,” ഒരു സ്വകാര്യ വിമാനത്തിൽ ഇരിക്കുമ്പോൾ അദ്ദേഹം അയച്ച വീഡിയോയിൽ ബെൻസെമ പറഞ്ഞു. “ഇപ്പോൾ വീണ്ടും നിങ്ങളോടൊപ്പം കളിക്കുന്നതിൽ എനിക്ക് സന്തോഷമുണ്ട്. തീർച്ചയായും, സൗദിയിലെ ഏറ്റവും മികച്ച ടീമിൽ. ജിദ്ദയിൽ കാണാം”.

“നന്ദി കരീം – നിങ്ങളെ വീണ്ടും കണ്ടതിൽ സന്തോഷം,താങ്കളുടെ വാക്കുകൾക്ക് നന്ദി. ലോകത്തിലെ ഏറ്റവും മികച്ച കളിക്കാരനൊപ്പം കളിക്കുന്നതിൽ എനിക്ക് അതിയായ സന്തോഷമുണ്ട്.” കണ്ടെ മറുപടി പറഞ്ഞു.മുൻ ടോട്ടൻഹാം, വോൾവർഹാംപ്ടൺ മാനേജർ നുനോ എസ്പിരിറ്റോ സാന്റോയാണ് ഇത്തിഹാദിനെ പരിശീലിപ്പിക്കുന്നത്. അടുത്തിടെ ക്രിസ്റ്റ്യാനോ റൊണാൾഡോയുടെ അൽ-നാസറിനെ മറികടന്ന് ഇത്തിഹാദ് സൗദി ലീഗ് കിരീടം നേടിയിരുന്നു.2018-ൽ ഫ്രാൻസിനൊപ്പം ലോകകപ്പും 2021-ൽ ചെൽസിക്കൊപ്പം ചാമ്പ്യൻസ് ലീഗും നേടിയ കാന്റെ, ലെസ്റ്റർ (2016), ചെൽസി (2017 ) വർഷങ്ങളിൽ പ്രീമിയർ ലീഗ് നേടിയിട്ടുണ്ട്.കഴിഞ്ഞ രണ്ട് സീസണുകളിൽ പരിക്കിന്റെ പിടിയിലാണ് മിഡ്ഫീൽഡർ.

അൽ-ഹിലാൽ, ലയണൽ മെസ്സിയെ വാങ്ങാൻ ശ്രമിച്ചെങ്കിലും അർജന്റീനയുടെ ലോകകപ്പ് ജേതാവ് അമേരിക്കയിലെ ഇന്റർ മിയാമിയിൽ ചേരാൻ തീരുമാനിച്ചു.മാഞ്ചസ്റ്റർ സിറ്റി വിംഗർ റിയാദ് മഹ്‌റസ്, ചെൽസി ഗോൾകീപ്പർ എഡ്വാർഡ് മെൻഡി, വോൾവർഹാംപ്ടൺ മിഡ്ഫീൽഡർ റൂബൻ നെവ്സ് എന്നിവരുൾപ്പെടെ നിരവധി പ്രമുഖ താരങ്ങൾ ഈ യൂറോപ്യൻ ഓഫ് സീസണിൽ സൗദി അറേബ്യയിലേക്കുള്ള നീക്കങ്ങളുമായി ബന്ധപ്പെട്ടിരിക്കുന്നു.മ

റ്റൊരാൾ ടോട്ടൻഹാം വിംഗർ സൺ ഹ്യൂങ്-മിൻ ആയിരുന്നു, അദ്ദേഹം അൽ-ഇത്തിഹാദിന്റെ ലക്ഷ്യമായിരുന്നെങ്കിലും സൗദി അറേബ്യയിലേക്ക് മാറാൻ തയ്യാറല്ല.“ഇപ്പോൾ എനിക്ക് ഏറ്റവും പ്രധാനപ്പെട്ട കാര്യം പണമല്ല,” അദ്ദേഹം പറഞ്ഞു.“ഞാൻ ആ ലീഗിലേക്ക് പോകാൻ തയ്യാറല്ല,” അദ്ദേഹം പറഞ്ഞു. “എനിക്ക് പ്രീമിയർ ലീഗ് ശരിക്കും ഇഷ്ടമാണ്, ലീഗിൽ കൂടുതൽ കാര്യങ്ങൾ ചെയ്യാനുണ്ട്”.

Rate this post