❝ആരാധകരെ ഹരം കൊള്ളിക്കുന്ന കരിം ബെൻസിമയുടെ മനോഹരമായ ഗോൾ❞ |Karim Benzema

സ്റ്റേഡ് ഡി ഫ്രാൻസിൽ നടന്ന നേഷൻസ് ലീഗ് ഗ്രൂപ്പ് എ 1 പോരാട്ടത്തിൽ ലോക ചാമ്പ്യന്മാരായ ഫ്രാൻസിനെ ഡെന്മാർക്ക് ഒന്നിനെതിരെ രണ്ടു ഗോളുകൾക്ക് പരാജയപ്പെടുത്തി. എന്നാൽ ഫ്രാൻസിന്റെ തോൽവിയിലും സൂപ്പർ താരം കരിം ബെൻസീമ അത്ഭുതപ്പെത്തുന്ന ഗോളുമായി തിളങ്ങി നിന്നു. റയൽ മാഡ്രിഡിലെ തന്റെ തകർപ്പൻ ഫോമിന്റെ തുടർച്ചയായിരുന്നു നേഷൻസ് ലീഗിലെ ഗോളും.

ഗോൾ രഹിതമായ ആദ്യ പകുതിക്ക് ശേഷം ണ്ടാം പകുതിയിലെ ആറാം മിനുട്ടിൽ ബെൻസെമ വലതുവശത്ത് നിന്ന് പന്ത് എടുത്ത് ക്രിസ്റ്റഫർ എൻകുങ്കുവിനൊപ്പം വൺ-ടു കളിച്ചുകൊണ്ട് ഡാനിഷ് ഡിഫെൻഡർമാരെ ഡ്രിബിൾ ചെയ്ത് ഗോൾ കീപ്പരെയും മറികടന്ന് 34 കാരൻ വലയിലാക്കി. ബെൻസിമയുടെ ഗോളിൽ ലൈപ്സിഗ് താരം എൻകുങ്കുവിന്റെ ബാക്ക് ഹീൽ അസിസ്റ്റ് അതി മനോഹരം തന്നെയായിരുന്നു.

2021/22 സീസണിൽ ക്ലബ്ബിനും രാജ്യത്തിനും വേണ്ടിയുള്ള അദ്ദേഹത്തിന്റെ 50-ാം ഗോളായിരുന്നു അത്. ദേശീയ ടീമിനായി തന്റെ അവസാന അഞ്ച് മത്സരങ്ങളിൽ ഓരോന്നിലും അദ്ദേഹം സ്കോർ ചെയ്തിട്ടുണ്ട്. റയൽ മാഡ്രിഡിനെ ലാ ലിഗയിലും ചാമ്പ്യൻസ് ലീഗ് മഹത്വത്തിലും നയിച്ചതിന് ശേഷം 2022 ലെ ബാലൺ ഡി ഓർ ജേതാവായില്ലെങ്കിൽ അത് ഒരു നീതി നിഷേധമായിരിക്കും.

എന്നാൽ ഡെൻമാർക്ക് നാടകീയമായ ഒരു തിരിച്ചുവരവ് നടത്തിയതോടെ തോൽവി ഒഴിവാക്കാൻ ഫ്രാൻസിന് ബെൻസെമയുടെ ഗോൾ പര്യാപ്തമായില്ല. പകരക്കാരനായി ഇറങ്ങിയ ആൻഡ്രിയാസ് കൊർണേലിയസ് ആണ് ഡെന്മാർക്കിന്റെ രണ്ടു ഗോളും നേടിയത്.തിങ്കളാഴ്ച ക്രൊയേഷ്യക്കെതിരെയാണ് ഫ്രാൻസിന്റെ അടുത്ത മത്സരം.