തന്റെ ജീവിതത്തിലെ രണ്ടു റോൾ മോഡലുകളെക്കുറിച്ച് കരീം ബെൻസെമ |Karim Benzema

ഈ വർഷത്തെ ബാലോൺ ഡി ഓർ പുരസ്കാരം റയൽ മാഡ്രിഡ് താരം കരീം ബെൻസെമയ്ക്ക്. ഫ്രഞ്ച് ഫുട്ബോൾ മാഗസിൻ നൽകുന്ന ബാലൺ ഡി ഓർ ചുരുക്കപ്പട്ടികയിലെ 30 താരങ്ങളിൽ നിന്ന് വോട്ടെടുപ്പിലൂടെയാണ് വിജയിയെ തെരഞ്ഞെടുത്തത്. 34 കാരനായ റയൽ മാഡ്രിഡിന്റെ ഫ്രഞ്ച് സ്‌ട്രൈക്കർ തന്റെ കരിയറിൽ ആദ്യമായി ബാലൺ ഡി ഓർ നേടുന്നത്.

2021-22 സീസണിൽ റയൽ മാഡ്രിഡിനെ ലാ ലിഗയിലേക്കും ചാമ്പ്യൻസ് ലീഗ് വിജയങ്ങളിലേക്കും നയിച്ചതിൽ ഫ്രഞ്ച് സ്‌ട്രൈക്കർ നിർണായക പങ്കു വഹിച്ചു.2021-22 സീസണിൽ റയൽ മാഡ്രിഡിനായി 46 മത്സരങ്ങളിൽ നിന്ന് 44 ഗോളുകൾ ബെൻസെമ നേടിയിട്ടുണ്ട്. അവാർഡ് ഏറ്റുവാങ്ങിയതിന് ശേഷം നടത്തിയ പ്രസംഗത്തിൽ ഫ്രഞ്ച് താരം ബ്രസീലിയൻ ഐക്കൺ റൊണാൾഡോയെ തന്റെ ആരാധനാപാത്രമായി വിശേഷിപ്പിച്ചു.” ഞാൻ അദ്ദേഹത്തിന്റെ വലിയ ആരാധകൻ ആണെന്ന് റൊണാൾഡോ നസാരിയോക്ക് അറിയാം, അദ്ദേഹത്തെ പോലെയൊരു കളിക്കാരനെ കാണില്ലെന്ന് എല്ലാവർക്കും അറിയാം” ബെൻസി പറഞ്ഞു.

റൊണാൾഡോ തന്റെ കരിയറിൽ ലോസ് ബ്ലാങ്കോസുമായി മികച്ച പ്രകടനം നടത്തിയിരുന്നു, കൂടാതെ ബാലൺ ഡി ഓർ അവാർഡ് (1997) മുൻ ജേതാവ് കൂടിയാണ്. 2002 മുതൽ 2007 വരെ 177 മത്സരങ്ങളിൽ നിന്ന് 103 ഗോളുകളും 35 അസിസ്റ്റുകളും സ്‌ട്രൈക്കർ നേടിയിട്ടുണ്ട്.“എനിക്ക് ജീവിതത്തിൽ രണ്ട് റോൾ മോഡലുകൾ ഉണ്ടായിരുന്നു, സിസോയും റൊണാൾഡോയും.ഞാൻ ഒരിക്കലും എന്റെ സ്വപ്നങ്ങളെയും നേടാനുള്ള ശ്രമങ്ങളെയും കൈവിട്ടിട്ടില്ല.ഈ സ്വപ്നം എന്റെ മനസ്സിൽ എപ്പോഴും ഉണ്ടായിരുന്നു. ഞാൻ ദേശീയ ടീമിൽ ഇല്ലാതിരുന്ന കാലഘട്ടത്തിൽ പോലും തുടർന്ന് കൊണ്ടേയിരുന്നു.ഇന്നത്തെ സ്ഥാനത്ത് തുടരാൻ ഞാൻ വലിയ പരിശ്രമം നടത്തുകയും ചെയ്തു” അദ്ദേഹം കൂട്ടിച്ചേർത്തു.

സിദാനു ശേഷം (1998) ഈ പുരസ്കാരം നേടുന്ന ആദ്യ ഫ്രഞ്ച് താരമായി ബെൻസെമ മാറി.റെയ്മണ്ട് കോപ, മൈക്കൽ പ്ലാറ്റിനി, ജീൻ പിയറി പാപിൻ, സിനദീൻ സിദാൻ എന്നിവരാണ് പുരസ്‌കാരം നേടിയ ഫ്രഞ്ച് താരങ്ങൾ.

Rate this post