അരങ്ങേറ്റത്തിൽ തന്നെ തകർപ്പൻ ഗോൾ നേടി അൽ-ഇത്തിഹാദിനെ വിജയത്തിലെത്തിച്ച് കരീം ബെൻസെമ |Karim Benzema
സ്പാനിഷ് ക്ലബ് റയൽ മാഡ്രിഡിന് വേണ്ടി ഗോളടിച്ച് കൂട്ടിയ കരീം ബെൻസീമ സൗദിയിലും തന്റെ അരങ്ങേറ്റം ഗംഭീരമാക്കി. ഈ സമ്മർ ട്രാൻസ്ഫറിലാണ് ബെൻസീമ റയലിൽ നിന്നും സൗദി പ്രൊ ലീഗ് ക്ലബ്ബായ അൽ ഇതിഹാദിൽ എത്തുന്നത്. യൂറോപ്പിൽ മികച്ച ഫോം കാഴ്ച വെച്ച ബെൻസീമയ്ക്ക് സൗദിയിൽ ആ പ്രകടനം കാഴ്ച വെയ്ക്കാൻ സാധിക്കില്ല എന്ന വിമർശനം ഉയർന്നെങ്കിലും അരങ്ങേറ്റ മത്സരത്തിൽ തന്നെ താരം ആ വിമർശനങ്ങൾക്ക് മറുപടി നൽകി.
ഇന്നലെ നടന്ന അറബ് ക്ലബ് ചാമ്പ്യൻഷിപ്പിന്റെ ഗ്രൂപ്പ് എയിലെ മത്സരത്തിൽ ടുണീഷ്യൻ ക്ലബായ എസ്പരൻസിനെതിരെയാണ് ബെൻസീമ അരങ്ങേറ്റം ഗംഭീരമാക്കിയത്. മത്സരത്തിൽ രണ്ട് ഗോളുകൾക്കാണ് ഇത്തിഹാദ് വിജയിച്ചത്. ഈ രണ്ട് ഗോളുകൾക്കും മുന്നിലും പിന്നിലും ബെൻസീമയുണ്ടായിരുന്നു. മത്സരത്തിൽ ആദ്യ ഗോൾ നേടിയത് ട്യൂണിഷ്യൻ ക്ലബ്ബായിരുന്നു.ഔസ്സമാ ബുഗെറായുടെ ഗോളിൽ ഇരുപത്തിയാറാം മിനുട്ടിൽ തന്നെ ടുണീഷ്യൻ ക്ലബ് മുന്നിലെത്തിയിരുന്നു.
എന്നാൽ ആദ്യ പകുതിയിൽ തന്നെ മറുപടി നൽകാൻ ഇത്തിഹാദിന് സാധിച്ചു. കരിം ബെൻസിമ നൽകിയ പാസിൽ ഹെഡറിലൂടെ അബ്ദേറസാക്ക് ഹംദല്ലയാണ് അൽ ഇത്തിഹാദിന്റെ സമനിലഗോൾ നേടിയത്.രണ്ടാം പകുതിയിൽ ബെൻസീമയുടെ കിടിലൻ ഗോളിൽ ഇത്തിഹാദ് വിജയം ഗോൾ നേടുകയും ചെയ്തു. ഇടതുവിങ്ങിലൂടെ മുന്നേറി വന്ന താരം ബോക്‌സിനു പുറത്തുനിന്നും എടുത്ത ഷോട്ട് ഗോൾകീപ്പർക്ക് യാതൊരു അവസരവും നൽകാതെയാണ് വലയിലെത്തിയത്. പിന്നീട് മത്സരത്തിൽ ഗോളുകളൊന്നും പിറന്നില്ലെങ്കിലും ട്യൂണിഷ്യൻ ക്ലബ്ബിന്റെ ആക്രമണം ഇത്തിഹാദ് കൃത്യമായി തടഞ്ഞ് നിർത്തുകയും ചെയ്തു.
Benzema…pic.twitter.com/mb76WSIMaH
— madridistaReal (@RMadridistaReal) July 27, 2023
Benzema stunner in his Al-Ittihad debut 🔥
— B/R Football (@brfootball) July 27, 2023
Classic 👑
(via @ittihad_en)pic.twitter.com/BT3JeNrc8P
മത്സരത്തിൽ ആദ്യ ഇലവനിൽ തന്നെ സ്ഥാനം പിടിച്ചു ബെൻസീമ 71 മിനുട്ടാണ് അരങ്ങേറ്റ മത്സരത്തിൽ കളിച്ചത്.14 വർഷം റയലിനായി പന്ത് തട്ടിയ ബെൻസീമ അവർക്ക് വേണ്ടി 238 ഗോളുകളും നേടി. ഇനി ഇത്തിഹാദിന് വേണ്ടിയും ആ ഗോളടി തുടരുമെന്ന് തന്നെയാണ് അരങ്ങേറ്റ മത്സരത്തിൽ തന്നെ ബെൻസീമ നൽകുന്ന സൂചന.
Le 1er match de Karim Benzema avec Al Ittiadh ……pic.twitter.com/Ev9kyuZmD4
— Benzelebronista (@Benzelebronista) July 27, 2023