മുന്നിൽ റൊണാൾഡോ മാത്രം , റൗളിനെ മറികടന്ന് റയൽ മാഡ്രിഡിന്റെ രണ്ടാമത്തെ ഗോൾ സ്കോററായി ബെൻസീമ |Karim Benzema
34-ാം വയസ്സിലും കരീം ബെൻസെമ ലോക ഫുട്ബോളിലെ ഏറ്റവും മികച്ച താരങ്ങളിൽ ഒരാളായി തുടർന്ന് കൊണ്ടിരിക്കുകയാണ്. ഐൻട്രാക്റ്റ് ഫ്രാങ്ക്ഫർട്ടിനെതിരായ യുവേഫ സൂപ്പർ കപ്പ് ഷോഡൗണിൽ ഫ്രഞ്ച് സ്‌ട്രൈക്കർ റയൽ മാഡ്രിഡിന്റെ രണ്ടാം ഗോളും തന്റെ ടീമിനെ 2-0 വിജയത്തിൽ നിർണായക പങ്കും വഹിച്ചു.
ഇന്നലെ നേടിയ ഗോളോടെ റയൽ മാഡ്രിഡ് ഇതിഹാസമായ റൗൾ ഗോൺസാലസിനെ മറികടന്ന് ബെൻസെമ ക്ലബ്ബിന്റെ ചരിത്രത്തിലെ ഏറ്റവും കൂടുതൽ ഗോൾ നേടിയവരുടെ പട്ടികയിൽ രണ്ടാം സ്ഥാനത്തെത്തി.റയൽ മാഡ്രിഡിനായി ബെൻസെമയുടെ 324-ാം ഗോളായിരുന്നു ഇത്.ലോസ് ബ്ലാങ്കോസിനൊപ്പം റൗൾ ആകെ 323 ഗോളുകളാണ് നേടിയിട്ടുളളത്.9 വർഷം കൊണ്ട് ക്ലബ്ബിനായി 450 ഗോളുകൾ നേടിയ ക്രിസ്റ്റ്യാനോ റൊണാൾഡോ ക്ലബ്ബിന്റെ എക്കാലത്തെയും മികച്ച ഗോൾ സ്‌കോററായി തുടരുന്നു.
ഇനി റൊണാൾഡോയെ മറികടക്കുക ആകും ബെൻസീമയുടെ ലക്ഷ്യം. എന്നാൽ നിലവിലെ സാഹചര്യത്തിൽ അത് സാധ്യമാവും എന്ന് തോന്നുന്നില്ല.ഇന്നലെ റയൽ മാഡ്രിഡിനായി സ്‌കോറിംഗ് തുറന്നത് ഡേവിഡ് അലബയാണ്. ആദ്യ പക്തിയുടെ 37 ആം മിനുട്ടിൽ ഒഴിഞ്ഞ വലയിലേക്ക് പന്ത് തട്ടി ഇടുക മാത്രമാണ് ഓസ്ട്രിയൻ ചെയ്യേനേടിയിരുന്നത്. 65 ആം മിനുട്ടിൽ വിനീഷ്യസ് ജൂനിയർ ഇടതു വശത്ത് നിന്നും പെനാൽറ്റി ബോക്സിലേക്ക് കൊടുത്ത പാസ് ബെൻസിമ ഗോളാക്കി മാറ്റി.
KARIM BENZEMA OVERTAKES RAUL TO BECOME REAL MADRID'S SECOND ALL TIME TIME TOP SCORER 🔥 pic.twitter.com/6oQDvK9IZ1
— GOAL (@goal) August 10, 2022
തന്റെ കരിയറിലെ നാലാം തവണയും സൂപ്പർ കപ്പ് കിരീടം നേടിയ കാർലോ ആൻസലോട്ടിക്ക് ഇത് ഒരു നാഴികക്കല്ലായിരുന്നു. ഇത്രയധികം തവണ ട്രോഫി ഉയർത്തിയ ഒരേയൊരു മാനേജർ കൂടിയായി ആൻസെലോട്ടി.രണ്ട് തവണ എസി മിലാന്റെ മാനേജരായും രണ്ട് തവണ റയൽ മാഡ്രിഡിന്റെ മാനേജരായും അൻസലോട്ടി സൂപ്പർ കപ്പ് കിരീടം നേടിയിട്ടുണ്ട്.
Goal – BENZEMA
— Samuel Agyiri (@Agyiri14Samuel) August 10, 2022
Assist – VINICIUS JR
Real Madrid 2-0 Bacerlona Snr Frankfort#SuperCup pic.twitter.com/4BqoGQOHwk
[Highlights 📹]
— Stadiumito (@stadiumito) August 10, 2022
Karim Benzema (Ballon d'or 2022) vs Eintracht Frankfurt
48 touches ⚽️
1 goal 🥅
3 key passes 🔑
1 big chance created 💪🏽
What a performance tonight 💯#RMAFRA
pic.twitter.com/QCf7OwJfjk