കരിം ബെൻസീമയെ മാഞ്ചസ്റ്റർ യൂണൈറ്റഡിലേക്കെത്തിക്കാൻ അലക്സ് ഫെർഗുസൺ ആഗ്രഹിച്ചിരുന്നു ,എന്നാൽ…
ഇന്നലെ രാത്രി നടന്ന ലാലിഗയിൽ റയൽ മാഡ്രിഡ് എൽചെയെ 3-0ന് തോൽപിച്ചിരുന്നു. മാനുവൽ മാർട്ടിനെസ് വലേറോ സ്റ്റേഡിയത്തിൽ നടന്ന മത്സരത്തിൽ റയൽ മാഡ്രിഡിനായി ഫെഡറിക്കോ വാൽവെർഡെ, കരിം ബെൻസെമ, മാർക്കോ അസെൻസിയോ എന്നിവർ ഗോൾ നേടി. ജയത്തോടെ 10 കളികളിൽ നിന്ന് ഒമ്പത് ജയവും ഒരു സമനിലയുമടക്കം 28 പോയിന്റുമായി റയൽ മാഡ്രിഡ് ലാലിഗയിൽ ഒന്നാം സ്ഥാനത്ത് തുടരുകയാണ്.
ബാലൺ ഡി ഓർ 2022 ജേതാവ് കരീം ബെൻസെമ എൽച്ചെക്കെതിരെ നേടിയ ഗോളിലൂടെ സീസണിലെ തന്റെ അഞ്ചാമത്തെ ലാ ലിഗ ഗോൾ നേടി. ഈ സീസണിൽ ഇതുവരെ റയൽ മാഡ്രിഡിനായി 11 മത്സരങ്ങളിൽ നിന്ന് ആറ് ഗോളുകളും ഒരു അസിസ്റ്റും ബെൻസിമ നേടിയിട്ടുണ്ട്. ഫ്രഞ്ച് സ്‌ട്രൈക്കർ തന്റെ റയൽ മാഡ്രിഡ് കരിയറിൽ ഇതുവരെ 616 മത്സരങ്ങളിൽ നിന്ന് 329 ഗോളുകൾ നേടിയിട്ടുണ്ട്.
2009-ൽ ലിയോണിൽ നിന്ന് കരീം ബെൻസെമയെ റയൽ മാഡ്രിഡ് സൈൻ ചെയ്തു. 35 മില്യൺ യൂറോ ട്രാൻസ്ഫർ തുകയ്ക്ക് ആറ് വർഷത്തെ കരാറിലാണ് സ്പാനിഷ് വമ്പന്മാർ ഫ്രഞ്ച് ക്ലബിൽ നിന്ന് ഫ്രഞ്ച് സ്‌ട്രൈക്കറെ ഒപ്പുവെച്ചത്. അതേ വർഷം തന്നെ സൂപ്പർ താരങ്ങളായ കക്കയെയും ക്രിസ്റ്റ്യാനോ റൊണാൾഡോയെയും റയൽ മാഡ്രിഡ് ഒപ്പുവച്ചു. എന്നാൽ, കഴിഞ്ഞ ഏപ്രിലിൽ മാഞ്ചസ്റ്റർ യുണൈറ്റഡ് ഇതിഹാസം റിയോ ഫെർഡിനാൻഡ് ഒരു വെളിപ്പെടുത്തൽ നടത്തിയിരുന്നു.
Sir Alex Ferguson wanted to sign Karim Benzema when he left Lyon 👀 pic.twitter.com/LTzRCfAlyl
— ESPN UK (@ESPNUK) April 26, 2022
സർ അലക്‌സ് ഫെർഗൂസൺ മാഞ്ചസ്റ്റർ യുണൈറ്റഡിനായി കരീം ബെൻസെമയെ സൈൻ ചെയ്യാൻ ആഗ്രഹിച്ചിരുന്നുവെന്ന് ഇംഗ്ലീഷ് ഇതിഹാസം വെളിപ്പെടുത്തി, എന്നാൽ അതിൽ പരാജയപ്പെട്ടപ്പോൾ ഫെർഗൂസൺ വളരെ നിരാശനായിരുന്നു. “സർ അലക്‌സിന് ബെൻസെമയെ യുണൈറ്റഡിനായി സൈൻ ചെയ്യാൻ ആഗ്രഹമുണ്ടായിരുന്നു, പക്ഷേ അദ്ദേഹത്തെ മാഡ്രിഡിലേക്ക് കൊണ്ടുവരുന്നതിൽ സിദാൻ വലിയ പങ്കുവഹിച്ചു.സർ അലക്‌സിന് കരീമിനെ എന്ത് വിലകൊടുത്തും സൈൻ ചെയ്യാനുള്ള ആഗ്രഹം ഉണ്ടായിരുന്നു.