2022ലെ യുവേഫയുടെ മികച്ച താരമായി കരീം ബെൻസെമ തിരഞ്ഞെടുക്കപ്പെട്ടു |Karim Benzema

അത്ഭുതങ്ങൾ ഒന്നും സംഭവിച്ചില്ല ,യുവേഫയുടെ ഈ വർഷത്തെ മികച്ച താരത്തിനുള്ള പുരസ്കാരം ഫ്രഞ്ച് സൂപ്പർ താരം ബെൻസീമ തന്നെ സ്വന്തമാക്കി.കഴിഞ്ഞ സീസണിൽ റയൽ മാഡ്രിഡിനായി നടത്തിയ വലിയ പ്രകടനം ആണ് ബെൻസീമയെ ഈ പുരസ്കാരത്തിന് അർഹനാക്കിയത്. റയലിന്റെ തന്നെ കോർതോസിനെയും മാഞ്ചസ്റ്റർ സിറ്റിയുടെ ഡിബ്രുയിനെയും മറികടന്നാണ് ബെൻസീമ ഈ പുരസ്കാരം നേടിയത്.

എല്ലാ ഫുട്ബോൾ ആരാധകരെയും ഒരുപോലെ ഞെട്ടിച്ച പ്രകടനമാണ് താരം റയലിനായി കാഴ്ചവെച്ചത്.ലാലിഗയും ചാമ്പ്യൻസ് ലീഗും അടക്കം കഴിഞ്ഞ റയൽ മാഡ്രിഡിന് വേണ്ടി സീസണിൽ 3 കിരീടങ്ങൾ നേടാൻ ബെൻസീമക്കായിരുന്നു. കഴിഞ്ഞ വർഷത്തെ ചാമ്പ്യൻസ് ലീഗിൽ ഏറ്റവും കൂടുതൽ ഗോളുകൾ നേടിയ താരങ്ങളിൽ ഒന്നാം സ്ഥാനത്ത് ബെൻസിമ ആയിരുന്നു. 15 ഗോളുകളാണ് റയൽ മാഡ്രിനു വേണ്ടി കഴിഞ്ഞ സീസണിൽ ബെൻസിമ നേടിയത്. ചെൽസിക്കെതിരെയും പിഎസ്ജിക്കെതിരെയും ഹാട്രിക് നേടിയാണ് താരം 15 ഗോളുകൾ സ്വന്തമാക്കിയത്.

ചാമ്പ്യൻസ് ലീഗിൽ മാത്രമല്ല കഴിഞ്ഞ സീസണിൽ ലാലിഗയുടെ ടോപ് സ്കോററും താരം തന്നെയാണ്. 27 ഗോളുകൾ ആയിരുന്നു കഴിഞ്ഞ സീസണിൽ താരം റയൽ മാഡ്രിനുവേണ്ടി ലാലിഗയിൽ നേടിയത്.കഴിഞ്ഞ സീസണിൽ 46 മത്സരങ്ങളിൽ നിന്ന് 45 ഗോളുകൾ ബെൻസീമ നേടിയിരുന്നു.

2008ൽ നേടിയ മികച്ച യുവതാരത്തിനുള്ള ബ്രേവോ ട്രോഫിയാണ് താരത്തിന്റെ ഫുട്ബോൾ കരിയറിലെ ഇതുവരെയുള്ള ഏറ്റവും വലിയ വ്യക്തിഗത നേട്ടം. അവിടെ നിന്നും 15 വർഷങ്ങൾക്കുശേഷം ബെൻസിമ യുവേഫ പുരസ്‌കാരം നേടിയിരിക്കുകയാണ്.ഏറ്റവും മികച്ച പരിശീലകൻ ആയി റയൽ മാഡ്രിഡിന് സ്പാനിഷ് ലാ ലീഗ, ചാമ്പ്യൻസ് ലീഗ് കിരീടങ്ങൾ നേടി നൽകിയ കാർലോ ആഞ്ചലോട്ടിയെ തെരഞ്ഞെടുത്തു.