“കേരള ബ്ലാസ്റ്റേഴ്സിന്റെ മുന്നേറ്റത്തിൽ പരിശീലകനും കളിക്കാർക്കും ഉള്ള പങ്കിനൊപ്പം ചേർത്ത് വെക്കാവുന്ന നാമം “

ഇന്ത്യൻ സൂപ്പർ ലീഗിന്റെ എട്ടാം സീസണിൽ ഉജ്ജ്വല ഫോമിലാണ് കേരളത്തിന്റെ സ്വന്തം ടീമായ കേരളാ ബ്ലാസ്റ്റേഴ്സ് കളിച്ചു കൊണ്ടിരിക്കുന്നത്. 18 മത്സരങ്ങൾ കളിച്ചു കഴിഞ്ഞപ്പോൾ 30 പോയിന്റുകളുമായി പോയിന്റ് പട്ടികയിൽ അഞ്ചാം സ്ഥാനത്താണ് ടീം. ഇന്ത്യൻ സൂപ്പർ ലീഗിൽ ഈ സീസണിൽ ആദ്യ മത്സരത്തിൽ മോഹൻ ബഗാനോട് തോൽവിയോടെ തുടങ്ങിയ കേരള ബ്ലാസ്റ്റേഴ്‌സ് പിന്നീടുള്ള 10 മത്സരങ്ങളും വിജയിച്ചു മികച്ച പ്രകടനം പുറത്തെടുത്തു.

എന്നാൽ ഇന്ത്യൻ സൂപ്പർ ലീഗിനെ പിടിച്ചടക്കിയ കോവിഡിന് ശേഷം കളിക്കാരുടെ പരിക്കും സസ്‌പെൻഷനും മൂലം ബ്ലാസ്റ്റേഴ്സിന് പിനീടുള്ള മത്സരങ്ങളിൽ മികവ് തുടരാൻ സാധിച്ചില്ല. പോയിന്റ് ടേബിളിൽ ഒന്നാമതായിരുന്ന അവർ അഞ്ചാം സ്ഥാനത്തേക്ക് വീണു. എന്നാൽ ഇനിയുള്ള രണ്ടു മത്സരങ്ങളിൽ വിജയിച്ച് പ്ലെ ഓഫ് ഉറപ്പിക്കാനുള്ള ഒരുക്കത്തിലാണ് കൊമ്പന്മാർ.

ഈ സീസണിൽ കേരള ബ്ലാസ്റ്റേഴ്സിന്റെ പ്രകടനം കണ്ടപ്പോൾ മഞ്ഞപ്പടയുടെ ആരാധകർക്കും പോലും വിശ്വസിക്കാൻ സാധിച്ചിരുന്നില്ല എന്നത് സത്യമാണ്. പുതിയ പരിശീലകൻ ഇവാൻ വുകോമാനോവിച്ചിന്റെ കീഴിൽ ബ്ലാസ്റ്റേഴ്‌സ് പുതിയയ തലത്തിലേക്ക് ഉയരുകയും ചെയ്തു.ടീമിന്റെ ഈ പ്രകടനത്തിന് പിന്നിൽ കോച്ച് ഇവാൻ വുകോമാനോവിച്ചാണെന്നാണ് പല ഫുട്ബോൾ വിദഗ്ധരും അഭിപ്രായപെടുന്നത്. എന്നാൽ ഈ സീസണിൽ ബ്ലാസ്റ്റേഴ്സിന്റെ മുന്നേറ്റത്തിൽ പരിശീലകനും കളിക്കാർക്കും ഉള്ള പങ്കിനൊപ്പം ചേർത്ത് വെക്കാവുന്ന പേരാണ് ബ്ലാസ്റ്റേഴ്സിന്റെ സ്പോർട്ടിങ് ഡയറെക്ടർ കരോളിസ് സ്കിൻകിസ്.

കഴിഞ്ഞ സീസണിലെ മോശം പ്രകടനത്തെ തുടർന്ന് സീസൺ പൂർത്തിയാക്കുന്നതിന് മുമ്പ് കിബു വിക്കുന്നയെ ബ്ലാസ്റ്റേഴ്സ് പുറത്താക്കിയിരുന്നു. കുറവുകൾ എവിടെയാണെന്ന് മനസ്സിലാക്കി അവിടെ കുറെ കൂടി പ്രവർത്തനം സജ്ജമാക്കാനായിരുന്നു കരോളിസിന്റെ നേതൃത്വത്തിലുള്ള ടീം മാനേജുമെന്റിന്റെ തീരുമാനം. കഴിഞ്ഞ ദിവസം നടന്ന അഭിമുഖത്തിൽ സഹൽ അബ്ദുൽ സമദ് കരോളിസ് ബ്ലാസ്റ്റേഴ്‌സ് ടീമിൽ വരുത്തിയ മാറ്റങ്ങളെ കുറിച്ച് സംസാരിച്ചിരുന്നു. കഴിഞ്ഞ സീസണിന് ശേഷം കരോളിസ് എല്ലാ താരങ്ങളെ വിളിച്ചു സംസാരിക്ക്‌ൿയും ഓരോ താരങ്ങളുടെയും പ്രകടനത്തിന്റെ ഒരു കണക്ക് വ്യക്തമാക്കി കൊടുക്കുകയും ചെയ്തു.

ടീമിലെ ഓരോ കളിക്കാരന്റെയും പ്രകടനം വ്യകതതയോടെയും കൃത്യമായും അദ്ദേഹം മനസ്സിലാക്കിയിരുന്നു. കേരള താരത്തിനെ സംന്ധിച്ച് ഭയങ്കര പോസിറ്റീവായ ഒരു കാര്യമായിരുന്നു. കാരണം ഇതുവരെ ആരും തന്നെ എന്നോട് അങ്ങനെ വന്ന പറഞ്ഞിട്ടില്ല എന്നും സഹൽ പറഞ്ഞിരുന്നു. വിദേശ താരങ്ങളെ തിരഞ്ഞെടുക്കുന്നതിലും കരോളിസ് കാണിക്കുകയും ചെയ്തു. ഈ സീസണിൽ ബ്ലാസ്റ്റേഴ്സിലെത്തിയ ഓരോ വിദേശ താരവും പ്രകടന മികവ് കൊണ്ട് ഏറെ ശ്രദ്ധ നേടുകയും ചെയ്തു.സഹൽ ,ജിക്ക്സൺ സിങ്, കെ പ്രശാന്ത്, പൂട്ടിയ എന്നി യുവ താരങ്ങളുടെ പ്രകടനവും ഈ സീസണിൽ വളരെ ഉയർന്നിട്ടുണ്ട്. പ്രശാന്ത് ആദ്യമായി ഐഎസ്എല്ലിൽ ഒരു ഗോൾ അടിക്കുന്നതും ഈ സീസണിൽ തന്നെയാണ്.

2020ലാണ് ബ്ലാസ്റ്റേഴ്സ് കാരോലിസിനെ സ്പോർട്ടിങ് ഡയറെക്ടറായി നിയമിക്കുന്നത്. കാരോലിസ് വന്നതിന് ശേഷം ടീം മാനേജുമെന്റിനുള്ളിൽ തന്നെ അടിമുടി മാറ്റം വരുത്തിയിരുന്നു. ലിത്വനിയൻ ക്ലബ് എഫ് കെ സുദ്ദവായ എ ലൈഗായുടെ തുടർച്ചയായ മൂന്ന് സീസണുകളിൽ ടോപിലെത്തിയത് കാരോലിസിന്റെ കാലത്തായിരുന്നു. കൂടാതെ ചാമ്പ്യൻസ് ലീഗിലും ചരിത്രത്തിൽ ആദ്യമായി സുദ്ദവായ യോഗ്യത നേടിയിരുന്നു.

Rate this post