‘കളിക്കാർ കാണിക്കുന്ന പ്രതിബദ്ധതയിൽ അവിശ്വസനീയമാംവിധം സന്തോഷമുണ്ട് ‘: വുകോമാനോവിച്ച് |Kerala Blasters

ഇന്ത്യൻ സൂപ്പർ ലീഗ് ഒൻപതാം സീസണിലെ അഞ്ചാം മത്സരത്തിൽ നോർത്ത് ഈസ്റ്റിനെതിരെ ഏകപക്ഷീയമായ മൂന്നു ഗോളുകൾക്ക് വിജയം സ്വന്തമാക്കി കേരളാ ബ്ലാസ്റ്റേഴ്‌സ്. തുടർച്ചയായ മൂന്നു പരാജയങ്ങൾക്ക് ശേഷമാണ് ബ്ലാസ്റ്റേഴ്‌സ് വിജയം സ്വന്തമാക്കിയത്.ഹൽ അബ്ദുൾ സമദിന്റെ ഇരട്ടഗോളുകളും ദിമിട്രിയോസ് ഡയമന്റകോസിന്റെ ഗോളുമാണ് ബ്ലാസ്‌റ്റേഴ്‌സിനെ വിജയത്തിലേക്ക് നയിച്ചത്. ടീം നേടിയ നേടിയ മികച്ച വിജയത്തിൽ കോച്ച് ഇവാൻ വുകോമാനോവിച്ച് അതീവ സന്തുഷ്ടനായിരുന്നു.റ്റൊരു പ്ലെയിംഗ് ഇലവനെ ഫീൽഡ് ചെയ്‌തതിന് ശേഷം തന്റെ ടീമിന് മുഴുവൻ പോയിന്റും നേടാൻ കഴിഞ്ഞതിനാൽ ന്തോഷിക്കുകയും ചെയ്തു.

“തുടർച്ചയായുള്ള തോൽവികള്ക്കു ശേഷമുള്ള ഈ മത്സരം വിജയിക്കേണ്ടത് അനിവാര്യമായിരുന്നു. കഴിഞ്ഞ കുറച്ചാഴ്ചകൾ നിരാശയുടേതായിരുന്നു. കഴിഞ്ഞ മത്സരങ്ങളിൽ ഞങ്ങൾ നന്നായി പരിശ്രമിച്ചു, ഞങ്ങളുടേതായ നിമിഷങ്ങളും കളിയിലുണ്ടായിരുന്നു, പക്ഷെ എങ്കിലും ഞങ്ങൾക്ക് പോയിന്റുകൾ നേടാൻ സാധിച്ചില്ല. എന്റെ കളിക്കാരെക്കുറിച്ചോർത്ത് ഞാൻ അഭിമാനിക്കുന്നു. അവരിന്നീ മത്സരത്തിൽ കളത്തിലിറങ്ങാൻ അർഹരാണ്. അവരുടെ ഗുണനിലവാരം, പ്രചോദനം ആത്മവിശ്വാസം ടീമിനോടുള്ള ആത്മാർത്ഥത എന്നിവ ഇന്നത്തെ നല്ല പ്രകടനത്തിനു കാരണമായി. ഇന്നത്തെ മത്സരം കഠിനമാകുമെന്ന് മത്സരത്തിന് മുൻപ് ഞാൻ പ്രതീക്ഷിച്ചിരുന്നു. അവർക്കും വിജയം അനിവാര്യമായിരുന്നു. നൂറു ശതമാനം ആത്മാർത്ഥതയോടെ ഇത്തരത്തിലുള്ള മത്സരങ്ങളെ സമീപിച്ചില്ലകിൽ മോശം അവസ്ഥകൾ അനുഭവിക്കേണ്ടി വരുമെന്നറിയാമായിരുന്നു.”

“ഒരു പരിശീലകനെന്ന നിലയിൽ കളിക്കാർക്ക് പ്രത്യേകിച്ച് മെച്ചപ്പെടാൻ സാധ്യതയുള്ള യുവതാരങ്ങൾക്ക് അവസരം നൽകാൻ ഞാൻ എപ്പോഴും ഇഷ്ടപ്പെടുന്നു. ഒരു കളിക്കാരന്റെ നിർമ്മാണം യുവാക്കളിൽ നിന്ന് ആരംഭിക്കുന്നതിനാൽ അവർക്ക് മുന്നിൽ ഒരു വലിയ സ്കോപ്പുണ്ട്.എല്ലാ സ്ക്വാഡിലും യുവാക്കൾ വളരെ നിർണായക ഘടകമാണ്. ഞങ്ങൾ കേരള ബ്ലാസ്റ്റേഴ്‌സ് എഫ്‌സിയിൽ ബി ടീമിനെയും U15, U17 ടീമുകളെയും സംഘടിപ്പിക്കുന്നു, ഒരു പ്രൊഫഷണൽ ഫുട്‌ബോൾ കളിക്കാരനാകാൻ ഈ ആൺകുട്ടികൾ ഈ ഘട്ടങ്ങളിലൂടെ കടന്നുപോകേണ്ടതുണ്ട്” ഇവാൻ പറഞ്ഞു.

മത്സര വിജയത്തോടെ അഞ്ച് മത്സരങ്ങളില്‍ നിന്ന് ആറ് പോയന്റുമായി റാങ്കിങ് പട്ടികയില്‍ കേരളാ ബ്ലാസ്റ്റേഴ്‌സ് ഏഴാം സ്ഥാനത്തേക്കുയർന്നു. കളിച്ച അഞ്ച് മത്സരങ്ങളും പരാജയപ്പെട്ട നോര്‍ത്ത് ഈസ്റ്റ് യുണൈറ്റഡ് എഫ്‌സി പതിനൊന്നാം സ്ഥാനത്താണ്. നവംബർ 13 നടക്കുന്ന ആറാം മത്സരത്തിൽ കേരളാ ബ്ലാസ്റ്റേഴ്‌സ് ഗോവയെ നേരിടും.

Rate this post