‘ഞങ്ങൾ ഇതിനെ ഒരു സൗഹൃദ മത്സരമായി കണക്കാക്കാൻ പോകുന്നില്ല’ : അർജന്റീനക്കും മെസ്സിക്കും മുന്നറിയിപ്പുമായി ഓസ്‌ട്രേലിയൻ താരം | Argentina vs Australia

കഴിഞ്ഞ വർഷത്തെ ലോകകപ്പ് വിജയത്തിനു ശേഷം നടന്ന പനാമയ്ക്കും കുറക്കാവോയ്ക്കും എതിരായ രണ്ട് സൗഹൃദ മത്സരങ്ങളിലും അര്ജന്റീന തകർപ്പൻ ജയം സ്വന്തമാക്കിയിരുന്നു.രണ്ടു മത്സരങ്ങളിലുമായി 9 ഗോളുകളാണ് അവർ അടിച്ചു കൂട്ടിയത്.നാളെ ചൈനയിൽ ഓസ്‌ട്രേലിയക്കെതിരെ കളിക്കുമ്പോൾ മികച്ച വിജയം തന്നെയാണ് ലക്ഷ്യമിടുന്നത്.

ലോകകപ്പ് റൗണ്ട് ഓഫ് 16 ഘട്ടത്തിലാണ് അവർ അവസാനമായി ഓസ്‌ട്രേലിയയെ കണ്ടത്. ആ മത്സരത്തിൽ അര്ജന്റീന ഒന്നിനെതിരെ രണ്ടു ഗോളുകൾക്ക് വിജയം നേടി.സൗഹൃദ മത്സരത്തിനായി ചൈനയിലേക്ക് പോകുമ്പോൾ ഓസ്‌ട്രേലിയ പ്രതികാരം ലക്‌ഷ്യം വെക്കുന്നുണ്ട്. “ഞങ്ങൾ ഇതിനെ ഒരു സൗഹൃദ മത്സരമായി കണക്കാക്കാൻ പോകുന്നില്ല. ഞങ്ങൾ അവിടെ പോയി ഞങ്ങളുടെ പരമാവധി ചെയ്യാൻ ശ്രമിക്കുകയും ഗെയിം വിജയിക്കുകയും ചെയ്യും. അവർ ഞങ്ങളെ തോൽപ്പിച്ചതിനാൽ ഇത് ഒരു ചെറിയ പകപോക്കലാണ്. തീർച്ചയായും ഇതൊരു തീവ്രമായ ഗെയിമായിരിക്കും. നിങ്ങൾ അങ്ങനെ വെച്ചാലും അതൊരു സൗഹൃദമത്സരമാകുമെന്ന് തോന്നുന്നില്ല.”ഓസ്‌ട്രേലിയൻ താരം കീനു ബാക്കസ് പറഞ്ഞു.

ഖത്തറിൽ നടന്ന ലോകകപ്പിൽ അർജന്റീനയ്‌ക്കെതിരെ മിഡ്‌ഫീൽഡിൽ മെസ്സിയെ വലച്ചത് ഉൾപ്പെടെ കണ്ണഞ്ചിപ്പിക്കുന്ന പ്രകടനമാണ് ബാക്കസ് കാഴ്ചവെച്ചത്. സോക്കറോസ് ലോകകപ്പിൽ ചെയ്ത അതേ ടെംപ്ലേറ്റ് ബെയ്ജിംഗിലെ ഏറ്റുമുട്ടലിലും എടുക്കുമെന്ന് സ്കോട്ട്ലൻഡിൽ സെന്റ് മിറനുമായി തന്റെ ക്ലബ് ഫുട്ബോൾ കളിക്കുന്ന മിഡ്ഫീൽഡർ പറഞ്ഞു

ഓസ്‌ട്രേലിയക്കെതിരെ അര്ജന്റീന ജയിച്ചാൽ കഴിഞ്ഞ നാല് വർഷത്തിനിടയിൽ 46 മത്സരങ്ങളിൽ നിന്ന് ഒരേയൊരു തോൽവി എന്ന അവരുടെ അവിശ്വസനീയമായ റെക്കോർഡ് കൂടി കൂട്ടിച്ചേർക്കപ്പെടും.ജൂൺ 15-ന് ഓസ്ട്രേലിയക്കെതിരെയും ജൂൺ 19-ന് ഇന്തോനേഷ്യക്കെതിരെയുമാണ് അർജന്റീനയുടെ സൗഹൃദ മത്സരങ്ങൾ അരങ്ങേറുന്നത്. ഓസ്ട്രേലിയക്കെതിരായ ആദ്യ മത്സരത്തിൽ കളിക്കുന്ന ലിയോ മെസ്സി ഇന്തോനേഷ്യക്കെതിരായ രണ്ടാം മത്സരത്തിൽ കളിക്കില്ല എന്നാണ് നിലവിൽ പുറത്ത് വരുന്ന റിപ്പോർട്ടുകൾ സൂചിപ്പിക്കുന്നത്.

ആദ്യ മത്സരം കഴിഞ്ഞ് രണ്ടാം മത്സരത്തിന് വേണ്ടി ഇന്തോനേഷ്യയിലേക്ക് പോകുന്ന അർജന്റീന ടീമിനോടൊപ്പം ലിയോ മെസ്സി യാത്ര ചെയ്യില്ല എന്നാണ് അർജന്റീന മാധ്യമങ്ങൾ റിപ്പോർട്ട്‌ ചെയുന്നത്. ലിയോ മെസ്സി തന്റെ ഒഴിവുകാലം ആഘോഷിച്ചതിന് ശേഷം ഉടനെ ഇന്റർ മിയാമിയോടൊപ്പം ചേരും.

Rate this post