❝ മൗറിസിയോ സരിയോട് മാപ്പ് പറഞ്ഞ് ചെൽസി ഗോൾ കീപ്പർ കെപ അരിസബലാഗ ❞

2018 ൽ ലോകത്തിലെ ഒരു ഗോൾ കീപ്പർക്ക് കിട്ടാവുന്ന ഏറ്റവും വലിയ വില കൊടുത്താണ് ചെൽസി അത്ലറ്റികോ മാഡ്രിഡിൽ നിന്നും കെപ അരിസബലാഗയെ ടീമിലെത്തിച്ചത്. 71 മില്യൺ ഡോളർ മുടക്കിയാണ് ചെൽസി സ്പാനിഷ് താരത്തെ ചെൽസി ലണ്ടനിൽ എത്തിച്ചത്.അരങ്ങേറ്റ സീസണിൽ തന്നെ ചെൽസിക്കൊപ്പം യൂറോപ്പ ലീഗ് കിരീടം നേടാനുമായി.ആദ്യ രണ്ടു സീസണിലും ചെൽസിയുടെ പ്രധാന കീപ്പറായിരുന്നെങ്കിലും കഴിഞ്ഞ സീസണിൽ ഫ്രഞ്ച് ലീഗിൽ മെൻഡിയുടെ വരവ് താരത്തിന്റെ സ്ഥാനം ബെഞ്ചിലേക്ക് മാറ്റി. കഴിഞ്ഞ സീസണിൽ പ്രീമിയർ ലീഗിൽ വെറും 7 മത്സരങ്ങൾ മാത്രമാണ് കളിച്ചത്.

2019 ഇംഗ്ലീഷ് ഫുട്ബോളിൽ വലിയ വിവാദമായ സംഭവമാണ് കെപയും അന്നത്തെ ചെൽസി പരിശീലകനുമായ മൗറിസിയോ സരിയും കളിക്കളത്തിൽ ഉണ്ടായത്.2019ലെ ലീഗ് കപ്പ് ഫൈനലിലെ എക്സ്ട്രാ ടൈമിൽ കെപ സബ്സ്റ്റിട്യൂട് ആവാൻ വിസമ്മതിച്ചിരുന്നു. മത്സരത്തിന്റെ അവസാന ഘട്ടത്തിൽ പരിക്കേറ്റ കെപക്ക് പകരം വില്ലി കാബയെറോയെ ഇറക്കാൻ അന്ന് ചെൽസി പരിശീലകനായിരുന്ന സരി ശ്രമിച്ചിരുന്നു. എന്നാൽ ഗ്രൗണ്ട് വിടാൻ കെപ തയ്യാറായിരുന്നില്ല. ഈ സംഭവത്തിൽ മൗറിസിയോ സരിയോട് മാപ്പ് പറഞ്ഞിരിക്കുകയാണ് ഗോൾ കീപ്പർ.

തുടർന്ന് നടന്ന പെനാൽറ്റി ഷൂട്ട് ഔട്ടിൽ കെപ മാഞ്ചസ്റ്റർ സിറ്റി പെനാൽറ്റി കിക്ക്‌ തടഞ്ഞെങ്കിലും 4-3ന് ചെൽസി പരാജയപ്പെട്ടിരുന്നു. അന്ന് തനിക്ക് ശെരിക്കും പരിക്കേറ്റിട്ട് ഇല്ലായിരുന്നെന്നും അത് സരിക്ക് മനസ്സിലായില്ലെന്നും കെപ പറഞ്ഞു. എന്നാൽ റഫറി സബ്സ്റ്റിട്യൂടിനുള്ള ബോർഡ് കാണിച്ചപ്പോൾ താൻ കയറണമായിരുന്നെന്നും അത് ചെയ്യാത്തതിന് താൻ ക്ഷമ ചോദിക്കുന്നെന്നും കെപ പറഞ്ഞു.

“എനിക്ക് കുഴപ്പമില്ലെന്ന് എനിക്ക് സൂചന നൽകാൻ ഞാൻ ശ്രമിച്ചു. വെംബ്ലിയിൽ 80,000 ൽ അധികം ആളുകൾക്ക് മുന്നിൽ ആയത് കൊണ്ട് സാരിക്ക് എന്നെ മനസ്സിലായില്ല.അസിസ്റ്റന്റ് റഫറി ബോർഡ് ഉയർത്തിയപ്പോൾ ഞാൻ മാറേണ്ടതായിരുന്നു പക്ഷെ ഞാൻ അത് ചെയ്തില്ല ,ക്ഷമിക്കണം.ഞാൻ തെറ്റ് ചെയ്തു അന്ന് ആ സംഭവത്തിൽ ഉൾപ്പെട്ട എല്ലാവരോടും ഞാൻ മാപ്പ് ചോദിക്കുന്നു. കെപ കൂട്ടിച്ചേർത്തു.

Rate this post