പരിക്കിനെ തുടർന്ന് കേരള ബ്ലാസ്റ്റേഴ്‌സ് ഡിഫൻഡർ സന്ദീപ് സിംഗ് ഈ സീസണിൽ കളിക്കില്ല |Kerala Blasters
ഫട്ടോർഡയിലെ ജവഹർലാൽ നെഹ്‌റു സ്റ്റേഡിയത്തിൽ ഇന്നലെ നടന്ന മത്സരത്തിൽ എഫ്‌സി ഗോവ 3-1ന് കേരള ബ്ലാസ്റ്റേഴ്‌സിനെ പരാജയപ്പെടുത്തിയിരുന്നു. തുടർച്ചയായ രണ്ടാം തോൽവിയാണു കേരള ബ്ലാസ്റ്റേഴ്‌സ് നേരിട്ടത്.ഇക്കർ ഗുരോത്‌ക്‌സേനയുടെയും നോഹ സദൗയിയുടെയും ഗോളുകൾ എഫ്‌സി ഗോവയ്ക്ക് ആദ്യ പകുതിയിൽ രണ്ട് ഗോളിന്റെ ലീഡ് നൽകി. കേരള ബ്ലാസ്റ്റേഴ്സിനായി ദിമിട്രിയോസ് ഡയമന്റകോസ് ഒരു ഗോൾ മടക്കിയപ്പോൾ, 69-ാം മിനിറ്റിൽ റിഡീം ത്ലാങ് നേടിയ ഗോൾ ആതിഥേയരുടെ വിജയം ഉറപ്പിച്ചു.
പക്ഷേ തോൽവിയേക്കാൾ സന്ദീപ് സിംഗിന്റെ പരിക്ക് ബ്ലാസ്റ്റേഴ്സിന് തിരിച്ചടിയാകും.കേരള ബ്ലാസ്റ്റേഴ്‌സിന്റെ പ്രതിരോധത്തിൽ സന്ദീപ് ഒരു പ്രധാന തന്നെ ആയിരുന്നു.അദ്ദേഹം ഇല്ലാതിരുന്നപ്പോൾ കാര്യങ്ങൾ അത്ര നല്ലതായിരുന്നില്ല.ഖാബ്രയെ ബെഞ്ചിലേക്ക് മാറ്റി ബ്ലാസ്റ്റേഴ്സ് ഇലവനിലെ സ്ഥിര സാന്നിദ്ധ്യമായി മാറാൻ ഈ സീസണിൽ സന്ദീപിന് ആയിരുന്നു. പന്ത് ഹെഡ് ചെയ്യാൻ ശ്രമിക്കുന്നതിനിടെ സന്ദീപ് സിങ്ങും ഗാമയും കൂട്ടിയിടിക്കുകയായിരുന്നു.
തലയ്ക്ക് പരിക്കേറ്റതിനാൽ തുന്നലുകൾ ഇടുകയും ചെയ്തു. എന്നിരുന്നാലും, ലാൻഡിംഗ് പൊസിഷൻ മോശമായിരുന്നു അത് അദ്ദേഹത്തിന്റെ കാലിന് പരിക്കേൽക്കുകയും ചെയ്തു ചെയ്തു.കൂടുതൽ പരിശോധനയിൽ കാലിന് ഒടിവുണ്ടെന്ന് കണ്ടെത്തി. അദ്ദേഹത്തിനുണ്ടായ പരിക്ക് സീസണിന്റെ ശേഷിക്കുന്ന മത്സരങ്ങളിൽ അദ്ദേഹത്തെ പുറത്തിരുത്തും.
#Kochi erupts as Sandeep Singh heads the ball into an open goal! 🟡⚽#KBFCOFC #HeroISL #LetsFootball #KeralaBlasters #OdishaFC pic.twitter.com/5ZnYTDYJhv
— Indian Super League (@IndSuperLeague) December 26, 2022
സന്ദീപ് ആദ്യ ഇലവനിൽ ഉള്ളപ്പോൾ കേരള ബ്ലാസ്റ്റേഴ്സ് ഒരു കളി പോലും തോറ്റിട്ടില്ല. കൊച്ചിയിൽ ഒഡീഷ എഫ്‌സിക്കെതിരെ നിർണായക ഗോളും നേടി.ഡിഫൻഡറില്ലാതെ ഇനിയുള്ള മത്സരം കളിക്കുന്നത് ബ്ലാസ്റ്റേഴ്സിന് ബുദ്ധിമുട്ട് തന്നെയായിരിക്കും.