“വലിയ കാര്യങ്ങൾ പറയാനുള്ള അവകാശം ഇല്ല, വായടച്ച് പരിശ്രമിക്കുക എന്നതാണ് കേരള ബ്ലാസ്റ്റേഴ്സിന്റെ ലക്ഷ്യം”

കേരള ബ്ലാസ്റ്റേഴ്‌സ് എഫ്‌സിയിൽ പ്രതീക്ഷകൾ ഉയർന്നതാണെന്ന് വുകോമാനോവിച്ചിന് അറിയാം, എന്നാൽ കഴിഞ്ഞ സീസണിലെ ഇന്ത്യൻ സൂപ്പർ ലീഗിലെ 11 ടീമുകളിൽ പത്താം സ്ഥാനത്താണ് ടീം ഫിനിഷ് ചെയ്തത് എന്നത് മറന്നിട്ടില്ല. പുതിയൊരു കൂട്ടം വിദേശ കളിക്കാർ, വാഗ്ദാനമുള്ള യുവതാരങ്ങളുടെ ഒരു കൂട്ടം, നീണ്ട പ്രീ-സീസൺ എന്നിവയുമായി സെർബിയൻ പരിശീലകൻ ഒരു പുതിയ അധ്യായം രചിക്കുമെന്ന പ്രതീക്ഷയിലാണ്.കഴിഞ്ഞ സീസണിൽ ലീഗിൽ അവസാനത്ത് നിന്ന് രണ്ടാം സ്ഥാനത്ത് ഉണ്ടായിരുന്ന കേരള ബ്ലാസ്റ്റേഴ്സിന് ഇത്തവണ വലിയ ലക്ഷ്യങ്ങളെ കുറിച്ച് സംസാരിക്കാൻ അവകാശമില്ല എന്ന് കേരള ബ്ലാസ്റ്റേഴ്സ് പരിശീലകൻ ഇവാൻ വുകമാനൊവിച്.

കേരള ബ്ലാസ്റ്റേഴ്സ് ഈ സീസണിൽ വായടച്ച് കഠിനമായി പരിശ്രമിക്കുകയാണ് വേണ്ടത് എന്ന് അദ്ദേഹം പറഞ്ഞു. കേരള ബ്ലാസ്റ്റേഴ്സിന് ഇത്തവണ ഒരു വിജയ മനോഭാവം ഉണ്ടാക്കുക ആണ് തങ്ങളുടെ ലക്ഷ്യം എന്നും ഇവാൻ പറഞ്ഞു.ആരാധകരുടെ വമ്പൻ പടയുള്ള മികച്ച ക്ലബ്ബാണ് കേരള ബ്ലാസ്റ്റേഴ്‌സ്, അവർ പട്ടികയിൽ ഒന്നാമതെത്താൻ അർഹരാണ്. എന്നാൽ ഫുട്ബോളിൽ ഒരിക്കലും ഒറ്റരാത്രികൊണ്ട് വിജയം നേടാനാകില്ല. നിങ്ങൾ പ്രക്രിയയിലൂടെ കടന്നുപോകേണ്ടതുണ്ട്.ചെറിയ കളി ആയാലും വലിയ കളി ആയാലും വിജയിക്കാനുള്ള മനോഭാവം ഉണ്ടാകണം. വിജയിക്കാനുള്ള മനോഭാവം ഉണ്ടാവുകയാണ് പ്രധാനം. കളി പരാജയപ്പെട്ടോ ഇല്ലയോ എന്നത് രണ്ടാം കാര്യമാണെന്നും അദ്ദേഹം പറഞ്ഞു.

കേരള ബ്ലാസ്റ്റേഴ്സിന് എന്നല്ല ഏതു ടീമിനും വിജയ വഴിയിൽ എത്താൻ സമയം വേണം എന്നും എങ്കിലും പെട്ടെന്ന് ഫലങ്ങൾ ഉണ്ടാക്കാൻ ശ്രമിക്കും എന്നും അദ്ദേഹം പറഞ്ഞു.കേരള ബ്ലാസ്റ്റേഴ്‌സിന് എപ്പോഴും വലിയ പ്രതീക്ഷകളാണുള്ളത്, എന്നാൽ കഴിഞ്ഞ നാല് വർഷമായി ക്ലബിന് പ്ലേ ഓഫിലേക്ക് യോഗ്യത നേടാനായില്ല. കഴിഞ്ഞ വർഷം 11 ടീമുകളിൽ പത്താം സ്ഥാനത്താണ് ടീം ഫിനിഷ് ചെയ്തത്.ഐഎസ്എല്ലിൽ എന്തും സാധ്യമാണ്, നമ്മൾ കണ്ടതിൽ നിന്ന്, ഈ ലീഗിൽ ആർക്കും ആരെയും തോൽപ്പിക്കാം. ചെറിയ കാര്യങ്ങൾ പോലും വലിയ വ്യത്യാസം വരുത്തും.

മികച്ച ഇന്ത്യൻ താരങ്ങൾ ഉള്ള ഐ എസ് എൽ ടീമിനാകും ഈ സീസണിൽ മുൻതൂക്കം എന്നും വുകമാനോവിച് പറഞ്ഞു.വിദേശ താരങ്ങളുടെ എണ്ണം കുറഞ്ഞത് കൊണ്ട് മികച്ച ഇന്ത്യൻ താരങ്ങളുടെ കൂട്ടമുള്ള ടീമാകും മുന്നോട്ട് വരിക എന്ന് കേരള ബ്ലാസ്റ്റേഴ്സ് പരിശീലകൻ പറഞ്ഞു. ഇതു കൊണ്ടു തന്നെയാണ് എല്ലാ ക്ലബുകളും ഇന്ത്യൻ താരങ്ങളെ വളർത്താൻ ശ്രമിക്കുന്നത് എന്നും ഇവാൻ പറഞ്ഞു. കേരള ബ്ലാസ്റ്റേഴ്സിന് മികച്ച യുവ ഇന്ത്യൻ സ്ക്വാഡ് ഉണ്ട് എന്നും അദ്ദേഹം പറഞ്ഞു.

ഈ സ്ക്വാഡിന് ഒരു ചെറിയ സ്പാർക്ക് കിട്ടിയാൽ ക്ലബിനെ തന്നെ അത് മുന്നോട്ട് കൊണ്ടു പോകും എന്നും അദ്ദേഹം പറഞ്ഞു. ടീമിലെ ഇന്ത്യം താരങ്ങളിൽ ചിലർക്ക് ദേശീയ ടീമിൽ കളിച്ച പരിചയം ഉണ്ട് എന്നും ഈ യുവതാരങ്ങളിൽ നിന്നൊക്കെ വലിയ കാര്യങ്ങൾ ക്ലബ് പ്രതീക്ഷിക്കുന്നുണ്ട് എന്നും അദ്ദേഹം പറഞ്ഞു. ഈ യുവതാരങ്ങളെ മികച്ച താരങ്ങളാക്കി മാറ്റാൻ ക്ലബ് എല്ലാ വിധത്തിലും ശ്രമിക്കും എന്നും അദ്ദേഹം പറഞ്ഞു.

Rate this post