സന്തോഷ് ട്രോഫിയിൽ ബീഹാറിനെയും കീഴടക്കി കേരളം |Santhosh Trophy

സന്തോഷ് ട്രോഫി ഗ്രൂപ്പ് മത്സരത്തിൽ കേരളത്തിന് രണ്ടാം ജയം. ബിഹാറിനെ ഒന്നിനെതിരെ നാല്‌ ഗോളുകൾക്കാണ്‌ കേരളം തകർത്തത്‌. കേരളത്തിനായി നിജോ ഗിൽബർട്ട് ഇരട്ട ഗോൾ നേടി. ജയത്തോടെ കേരളം ഗ്രൂപ്പിൽ ഒന്നാം സ്ഥാനത്ത് തുടരുകയാണ്‌.രണ്ടാം പകുതിയിൽ പകരക്കാരായി ഇറങ്ങിയ വിശാഖ് മോഹനനും അബ്‌ദു റഹീമും കേരളത്തിനായി വല കുലുക്കി.

മുന്ന മന്ദി ബിഹാറിന്റെ ആശ്വാസഗോൾ നേടി.ജയത്തോടെ രണ്ട് കളിയിൽ കേരളത്തിന് ആറ് പോയന്റായി. കഴിഞ്ഞ മത്സരത്തിൽ രാജസ്ഥാനെ എതിരില്ലാത്ത ഏഴ് ഗോളിനാണ് തകർത്തത്. നിലവിൽ രണ്ട് കളിയിൽ ആറ് പോയന്റോടെ ഗ്രൂപ്പിൽ ഒന്നാം സ്ഥാനത്താണ് കേരളം.നിജോ ഗിൽബർട്ട് ഇരട്ട ഗോൾ നേടിയശേഷം. രണ്ടാം പകുതിയിൽ പകരക്കാരായി ഇറങ്ങിയ വിശാഖ് മോഹനനും അബ്ദു റഹീമുമാണ് 80, 84 മിനിറ്റുകളിൽ കേരളത്തിനായി വല കുലുക്കിയത്. 69-ാം മിനിറ്റിൽ മുന്നേറ്റനിര താരമായ മുന്ന മന്ദി ബിഹാറിന്റെ ആശ്വാസഗോൾ നേടി.

ആദ്യ കളിയിൽ ബീഹാർ ജമ്മു കശ്മീരിനോട് തോറ്റിരുന്നു. നിലവിൽ കേരളമാണ് ഗ്രൂപ്പിൽ ഒന്നാം സ്ഥാനത്ത്. ബീഹാറിന് പുറമെ ആന്ധ്രാപ്രദേശ്, മിസോറാം, ജമ്മു കശ്മീർ എന്നീ ടീമുകളുമായാണ് കേരളത്തിന് ഇനി മത്സരമുള്ളത്. മിസോറാമും ജമ്മു കശ്മീരുമാണ് ഗ്രൂപ്പ് ഘട്ടത്തിൽ കേരളം നേരിടേണ്ട കരുത്തർ. സന്തോഷ് ട്രോഫിയില്‍ നിലവിലെ ചാമ്പ്യന്മാർ കൂടിയാണ് കേരളം.

ആദ്യ മത്സരത്തിൽ രാജസ്ഥാനെ ഏഴു ഗോളിനാണ് കേരളം കീഴടക്കിയത്.കോഴിക്കോട്‌ കോർപറേഷൻ ഇ എം എസ്‌ സ്‌റ്റേഡിയത്തിൽ നടന്ന ഏകപക്ഷീയമായ മത്സരത്തിൽ എം വിഘ്‌നേഷ്‌, നരേഷ്‌ ഭാഗ്യനാഥൻ, റിസ്വാൻ അലി എടക്കാവിൽ എന്നിവർ രണ്ട്‌ ഗോൾവീതം നേടി. നിജോ ഗിൾബർട്ട്‌ ഒരു ഗോളടിച്ചു.

Rate this post