Kerala Blaster :”ലക്ഷ്യം വിജയം മാത്രം ,പൊരുതാനുറച്ച് കേരള ബ്ലാസ്റ്റേഴ്‌സ് ഇറങ്ങുന്നു”

കോവിഡ് വ്യാപനം മൂലമുണ്ടായ നീണ്ട ഇടവേളയ്ക്ക് ശേഷം കേരള ബ്ലാസ്റ്റേഴ്സ് വീണ്ടും കളത്തിലിറങ്ങുമ്പോൾ ശക്തമായ ടീമിനെ തന്നെയാണ് പരിശീലകൻ വുകൊമാനോവിച്ച് ഇറങ്ങുന്നത്. കോവിദഃ പ്രതിസന്ധി മൂലം പ്രമുഖ താരങ്ങൾ കളിക്കില്ല എന്ന വാർത്തകൾ പുറത്തു വന്നിരുന്നു. എന്നാൽ വിദേശ താരങ്ങൾ അടക്കം എല്ലാ പ്രമുഖകരും ഇന്നത്തെ മത്സരത്തിലുള്ള ടീമിൽ ഇടം നേടി.

മാച്ച് ഫിറ്റ്നസ് പ്രശ്നം ഉണ്ടെങ്കിലും ടീമിൽ കാര്യമായ മാറ്റങ്ങൾ പരിശീലകൻ വരുത്തിയില്ല എന്നത് ശ്രദ്ധേയമാണ്.പരിക്കേറ്റ ജെസ്സലിന്റെ അഭാവത്തിൽ ഖബ്രയാണ് ബ്ലാസ്‌റ്റേഴ്‌സിനെ നയിക്കുന്നത്. ഗില് ഗോൾവല കാകുമ്പോൾ ഹബ്ര, ലെസ്കോവിച്ച്, ഹോർട്ടിപാം, നിഷു എന്നിവർ പ്രതിരോധത്തിന് ശക്തി പകരും.ജീക്‌സൺ, പൂറ്റ, സഹൽ, ലൂണ എന്നിവർ മിഡ്ഫീൽഡിലും ഡയസ്, എൽവാരോ വാസ്‌ക്വസ് എന്നിവർ മുന്നേറ്റത്തിലും അണിനിരക്കും.

ടീമിലെ കോവിഡ് -19 കേസുകൾ കാരണം 17 ദിവസത്തെ നിർബന്ധിത ഇടവേളയ്ക്ക് ശേഷമാണ് ബ്ലാസ്റ്റേഴ്സ് കളത്തിലിറങ്ങുന്നത്. ജനുവരി 12 ന് ഒഡീഷ എഫ്‌സിക്കെതിരെ ടസ്‌ക്കേഴ്‌സ് അവസാന മത്സരം കളിച്ചത്. 11 മത്സരങ്ങളിൽ നിന്നും അഞ്ച് വിജയങ്ങളും അഞ്ച് സമനിലകളും ഒരു തോൽവിയും രേഖപ്പെടുത്തി 20 പോയിന്റുമായി ഇവാൻ വുകോമാനോവിച്ചിന്റെ ബ്ലാസ്റ്റേഴ്‌സ് ലീഗ് സ്റ്റാൻഡിങ്ങിൽ മൂന്നാം സ്ഥാനത്താണ്.

കേരള ബ്ലാസ്റ്റേഴ്സ്; ഗിൽ, ഖബ്ര, ലെസ്‌കോവിച്ച്, ഹോർമിപാം,, നിഷു, ജീക്‌സൺ, പുറ്റ, സഹൽ, ലൂണ, ഡയസ്, വാസ്‌ക്വസ്