തോൽക്കാൻ മടിയുള്ള കേരള ബ്ലാസ്റ്റേഴ്‌സ് , പരാജയമറിയാതെ എട്ടു മത്സരങ്ങൾ |Kerala Blasters
2023 ൽ നടന്ന ആദ്യ മത്സരത്തിലും തകർപ്പൻ ജയമാണ് കേരള ബ്ലാസ്റ്റേഴ്‌സ് സ്വന്തമാക്കിയത്. കൊച്ചിയിൽ നടന്ന മത്സരത്തിൽ ജംഷഡ്പുർ എഫ്സിയെയാണ് ബ്ലാസ്റ്റേഴ്‌സ് കീഴടക്കിയത്.ഒന്നിനെതിരെ മൂന്ന് ഗോളുകൾക്കാണ് കൊമ്പൻമാരുടെ മുന്നേറ്റം. ജയത്തോടെ ബ്ലാസ്റ്റേഴ്സ് പോയിന്റ് പട്ടികയിൽ മൂന്നാം സ്ഥാനത്തേക്ക് കയറി. തുടർച്ചയായി എട്ട് മത്സരങ്ങളിൽ തോൽവിയറിയാതെ കുതിക്കുന്ന ബ്ലാസ്റ്റേഴ്സ് പ്ലെ ഓഫ് ലക്‌ഷ്യം വെച്ചാണ് മുന്നേറുന്നത്.
സീസണിലെ ഉദ്ഘാടനമത്സരത്തിൽ ഈസ്റ്റ് ബംഗാളിനെ തോൽപ്പിച്ചാണ് ബ്ലാസ്റ്റേഴ്സ് തുടങ്ങിയത്. എന്നാൽ പിന്നീട് തുടർച്ചയായി മൂന്ന് മത്സരങ്ങൾ ബ്ലാസ്റ്റേഴ്സ് തോറ്റു. ഇതോടെ ആരാധകരിലും നിരാശപടർന്നു. എന്നാൽ അതുകഴിഞ്ഞ് തുടർച്ചയായി അഞ്ച് മത്സരങ്ങളാണ് ബ്ലാസ്റ്റേഴ്സ് ജയിച്ചത്. ശേഷം ചെന്നൈയിൻ എഫ്സിയോട് സമനില വഴങ്ങി. തുടർന്നുള്ള രണ്ട് മത്സരങ്ങളിലും സ്വന്തം തട്ടകത്തിൽ ആവേശവിജയം ബ്ലാസ്റ്റേഴ്സ് സ്വന്തമാക്കി. ആദ്യ മല്സരത്തി കോച്ചിയിൽ ഈസ്റ്റ് ബംഗാളിനെ 3 -1 കീഴടക്കിയാണ് ബ്ലാസ്റ്റേഴ്‌സ് തുടങ്ങിയത്.
എന്നാൽ അടുത്ത മൂന്നു മത്സരങ്ങളിൽ എടികെ യോടും മുംബൈയോടും ഒഡിഷയോടും ബ്ലാസ്റ്റേഴ്‌സ് കീഴടങ്ങി. അതോടെ ബ്ലാസ്റ്റേഴ്സിനെതിരെയും പരിശീലകൻ ഇവാനെതിരെയും വലിയ വിമർശനങ്ങൾ ഉയരുകയും ചെയ്തു. ഈ സീസണിൽ ടീമിലെത്തിയ വിദേശ ഫോർവേഡുകൾക്കെതിരെയും വലിയ വിമര്ശനം ഉയർന്നു വരികയും ചെയ്തു. എന്നാൽ അടുത്ത മത്സരത്തിൽ നോർത്ത് ഈസ്റ്റിനെ കീഴടക്കിയ ബ്ലാസ്റ്റേഴ്‌സ് ഇതുവരെ തോൽവി എന്താണെന്നു അറിഞ്ഞിട്ടില്ല.
.@KeralaBlasters jumped to the 3️⃣rd spot while @MumbaiCityFC and @HydFCOfficial continue their battle for the 🔝 spot! 🔥
— Indian Super League (@IndSuperLeague) January 3, 2023
This is how the table looks after Matchweek 1️⃣3️⃣! ⤴️#HeroISL #LetsFootball pic.twitter.com/B92vVOMdBE
ആദ്യനാലു മത്സരങ്ങളിൽ 10 ഗോളുകൾ വഴങ്ങിയ ബ്ലാസ്റ്റേഴ്‌സ് അവസാന എട്ടു മത്സരങ്ങളിൽ വെറും അഞ്ചു ഗോളുകൾ മാത്രമാണ് വഴങ്ങിയത്. മുന്നേറ്റനിരയിൽ സ്‌ട്രൈക്കർ ദിമിട്രിയോസ് ഡയമന്റകോസ് തുടർച്ചയായ മത്സരങ്ങളിൽ ഗോൾ കണ്ടെത്തിയതും പ്രതിരോധ നിര മികവ് പുലർത്തിയതും ബ്ലാസ്റ്റേഴ്സിന്റെ മുന്നേറ്റത്തിൽ പ്രധാനമായി മാറി. അതോടൊപ്പം പ്ലെ മേക്കർ അഡ്രിയാൻ ലൂണയുടെ അസാമാന്യ പ്രകടനവും യുവ താരങ്ങൾ അവസരത്തിനൊത്തുയർന്നതും ഇവാന്റെ തന്ത്രങ്ങളും ബ്ലാസ്റ്റേഴ്സിന്റെ കുതിപ്പിന് ശക്തി വര്ധിപ്പിച്ചു.
𝓣𝓱𝓮 𝓹𝓮𝓻𝓯𝓮𝓬𝓽 𝓽𝓮𝓪𝓶 𝓰𝓸𝓪𝓵 💛💪🏻#KBFCJFC #HeroISL #LetsFootball #KeralaBlasters #AdrianLuna | @KeralaBlasters pic.twitter.com/AeTO9mAIZA
— Indian Super League (@IndSuperLeague) January 3, 2023
നിലവിൽ 12 മത്സരങ്ങൾ കഴിഞ്ഞപ്പോൾ എട്ട് ജയമാണ് ബ്ലാസ്റ്റേഴ്സിനുള്ളത്. ഒരു കളി സമനിലയായപ്പോൾ നാല് തോൽവിയും ബ്ലാസ്റ്റേഴ്സ് വഴങ്ങി. 25 പോയിന്റാണ് ബ്ലാസ്റ്റേഴ്സിനുള്ളത്. ഒന്നാമതുള്ള മുംബൈ സിറ്റിയേക്കാൾ അഞ്ചും രണ്ടാമതുള്ള ഹൈദരാബാദ് എഫ്സിയേക്കാൾ മൂന്ന് പോയിന്റും മാത്രം പിന്നിൽ. സീസണിൽ ഇനി എട്ട് മത്സരം കൂടി ബ്ലാസ്റ്റേഴ്സിന് ബാക്കിയുണ്ട്. നിലവിലെ ഫോം തുടർന്നാൽ പോയിന്റ് ടേബിളിലെ ഒന്നാം സ്ഥാനം അപ്രാപ്യമായ ഒന്നല്ല.ഈ വിജയത്തോടെ ബ്ലാസ്റ്റേഴ്സ് പ്ലേ ഓഫിനോട് ഒരുപടി കൂടി അടുത്തിരിക്കുകയാണ്. ഇക്കുറി ആദ്യ ആറ് സ്ഥാനക്കാർ പ്ലേ ഓഫിലെത്തും.