❛❛ കേരള ബ്ലാസ്റ്റേഴ്‌സ് സ്‌ട്രൈക്കർ അടുത്ത സീസണിൽ ക്ലബിനൊപ്പം തുടരില്ല ❜❜ | kerala Blasters

ഇന്ത്യൻ സൂപ്പർ ലീഗിൽ ഏവരെയും അമ്പരിപ്പിക്കുന്ന പ്രകടനമാണ് കേരള ബ്ലാസ്റ്റേഴ്‌സ് ഈ സീസണിൽ പുറത്തെടുത്തത്. വര്ഷങ്ങളുടെ ഇടവേളക്ക് ശേഷം ബ്ലാസ്റ്റേഴ്‌സ് ഫൈനലിൽ എത്തിയെങ്കിലും പെനാൽറ്റി ഷൂട്ട് ഔട്ടിൽ ഹൈദരാബാദിന് മുന്നിൽ കീഴടങ്ങേണ്ടി വന്നു .ലീഗിലെ അവസാന സ്ഥാനക്കാർ എന്ന ലേബലിൽ നിന്നും കിരീടം നേടാൻ സാധ്യതയുള്ളവരുടെ കൂട്ടത്തിലേക്ക് ബ്ലാസ്റ്റേഴ്‌സ് മാറുകയും ചെയ്തു.

ബ്ലാസ്റ്റേഴ്സിന്റെ ഈ മുന്നേറ്റത്തിൽ വിദേശ താരങ്ങൾ വഹിച്ച പങ്ക് വിസ്മരിക്കാനാവാത്തത്. എന്നാൽ അടുത്ത സീസണിലേക്കുള്ള തയ്യാറെടുപ്പിൽ കേരള ബ്ലാസ്റ്റേഴ്‌സ് നേരിടുന്ന പ്രധാന പ്രശനം വിദേശ താരങ്ങളെ നിലനിർത്തുക എന്നതാണ്,.മുൻ സീസണുകളിൽ ബ്ലാസ്റ്റേഴ്‌സ് വരുത്തിയ ഏറ്റവും വലിയ തെറ്റായിരുന്നു മികച്ച പ്രകടനം നടത്തിയ വിദേശ താരങ്ങളെ നിലനിർത്താൻ സാധിക്കാതിരുന്നത്. എന്നാൽ ഈ സീസണോട് കൂടി ഇതിനെല്ലാം വലിയ മാറ്റം വരുത്തിയിരിക്കുകയാണ് ബ്ലാസ്റ്റേഴ്‌സ് മാനേജ്മന്റ്. പരിശീലകൻ ഇവാൻ വുകമനോവിച് അടക്കമുള്ള വിദേശ താരങ്ങളെ എന്ത് വിലകൊടുത്തും നിലനിർത്തുമെന്ന്സീസൺ പാതി വഴിയിൽ എത്തിയപ്പോൾ തന്നെ ബ്ലാസ്റ്റേഴ്‌സ് മാനേജ്‌മന്റ് അറിയിച്ചിരുന്നു.

പരിശീലകൻ ഇവാനും , സൂപ്പർ താരം അഡ്രിയാൻ ലൂണയും , ക്രോയേഷ്യൻ ഡിഫൻഡർ ലെസ്‌കോവിച്ചും അടുത്ത സീസണിലും ബ്ലാസ്റ്ററിൽ ഉണ്ടാവും. ഇവർ മൂന്നു പേരും ക്ലബ്ബുമായി പുതിയ കരാറിൽ ഒപ്പിടുകയും ചെയ്തു. അർജന്റീന സ്‌ട്രൈക്കർ പെരേര ഡയസ് തന്റെ മുൻ ക്ലബ്ബിലേക്ക് തിരിച്ചു കയറില്ലെന്നും അടുത്ത സീസണിലേക്ക് ബ്ലാസ്റ്റേഴ്‌സുമായി പുതിയ കരാറിൽ ഒപ്പിടും എന്ന് റിപോർട്ടുകൾ വന്നിരുന്നു. എന്നാൽ ഈ സീസണിൽ ബ്ലാസ്റ്റേഴ്സിന്റെ സംയുക്ത ടോപ് സ്‌കോറർ ആയ സ്പാനിഷ് സ്‌ട്രൈക്കർ അൽവാരോ വസ്ക്വാസ് അടുത്ത് സീസണിൽ ഉണ്ടാവില്ല എന്നാണ് ഇതുവരെയുള്ള സൂചനകളിൽ നീയൊന്നും വ്യക്തമാവുന്നത്.

സ്പാനിഷ് ക്ലബ് സ്‌പോർടിങ് ഗിജോണിൽ നിന്നെത്തിയ വാസ്‌ക്വാസിന്റെ ഉയർന്ന പ്രതിഫലം തന്നെയാണ് ബ്ലാസ്റ്റേഴ്സിന്റെ മുന്നിൽ വിലങ് തടിയായി നിൽക്കുന്നത്. ഒരു വർഷ കരാറിലാണ് താരം കേരള ക്ലബ്ബിലെത്തിയത്.ബോക്സിലെ കുറുക്കൻ’ എന്നാണ് സ്പാനിഷ് സ്‌ട്രൈക്കറെ വിശേഷിപ്പിക്കുന്നത്.കാലിൽ പന്ത് കിട്ടിയാൽ ഏത് ഡിഫൻഡറെയും മറികടന്നു മുന്നേറാനുള്ള കഴിവും തെറ്റായ ശരീരചലനങ്ങൾ കൊണ്ട് ടിവിയിൽ മത്സരം കാണുന്നവരെപ്പോലും കബളിപ്പിക്കാൻ കഴിവുള്ള താരം കൂടിയാണ് വസ്ക്വാസ്.

Rate this post