‘കേരള ഡെര്‍ബി’: ഡ്യൂറൻഡ് കപ്പിൽ കേരള ബ്ലാസ്റ്റേഴ്സും ഗോകുലം കേരളയും നേർക്കുനേർ
ഏറെ പ്രതീക്ഷയോടെ കാത്തിരിക്കുന്ന ഡ്യൂറൻഡ് കപ്പിൽ കേരള ഡെർബി ഇന്ന് നടക്കും.കേരള ബ്ലാസ്റ്റേഴ്സ് എഫ്സിയും ഗോകുലം കേരള എഫ്സിയും തമ്മിൽ കൊല്‍ക്കത്തയിലെ മോഹന്‍ ബഗാന് ഗ്രൗണ്ടില്‍ ഉച്ചയ്ക്ക് 2.30ന് ഏറ്റുമുട്ടും.
കേരള ഡെർബിയുടെ ആവിർഭാവം കേരളത്തിന്റെ ഫുട്ബോൾ ആഖ്യാനത്തിലെ ഒരു സുപ്രധാന നാഴികക്കല്ലാണ്. എഫ്സി കൊച്ചിന്റെ ഉയർച്ചയ്ക്കും തകർച്ചയ്ക്കും ശേഷം, കേരളത്തിന്റെ പ്രൊഫഷണൽ ഫുട്ബോളിന്റെ വിളക്ക് വാഹകരായി കേരള ബ്ലാസ്റ്റേഴ്സ് എഫ്സി ഉയർന്നു. 2014-ൽ ക്രിക്കറ്റ് ഐക്കൺ സച്ചിൻ ടെണ്ടുൽക്കർ സ്ഥാപിച്ച കേരള ബ്ലാസ്റ്റേഴ്സ് വളരെ ചുരുങ്ങിയ സമയത്തിനുള്ളിൽ തന്നെ ആരാധകരുടെ ഇഷ്ട ടീമായി മാറി.2017-ൽ സ്ഥാപിതമായ ഗോകുലം കേരള എഫ്സി
നീശ്ചയദാർഢ്യത്തിലൂടെയും മികവിലൂടെയും തങ്ങളുടെ സാനിധ്യം അറിയിച്ചു.
2020ലും 2021ലും രണ്ട് തവണ ഐ-ലീഗ് കിരീടം നേടി.കേരള ബ്ലാസ്റ്റേഴ്സിന്റെയും ഗോകുലം കേരളയുടെയും സീനിയർ ടീമുകൾ ഒരിക്കലും കൊമ്പുകോർത്തിട്ടില്ലെങ്കിലും ഇരു ടീമുകളുടെയും ആരാധകർ സോഷ്യൽ മീഡിയയിൽ സ്ഥിരമായി പോരടിക്കുന്നവരാണ്.ഗ്രൂപ്പ് സിയിലെ ആദ്യ മത്സരത്തില്‍ എയര്‍ഫോഴ്സ് ടീമിനെ എതിരില്ലാത്ത രണ്ട് ഗോളുകള്‍ക്ക് മുട്ടുകുത്തിച്ചാണ് ഗോകുലം ബ്ലാസ്റ്റേഴ്സിനെ നേരിടാൻ എത്തുന്നത്.പുതുതായി ടീമിലെത്തിയ ആറ് താരങ്ങളും റിസര്‍വ് ടീമില്‍ നിന്നുള്ള അഞ്ച് പേരുമുള്‍പ്പെടുന്ന 27 അംഗ സ്ക്വാഡുമായാണ് ബ്ലാസ്റ്റേഴ്സ് ഡ്യൂറന്‍ഡ് കപ്പിനെത്തിയത്.
ഏറ്റവും പുതിയ സൈനിംഗായ സ്ട്രൈക്കര്‍ ഇഷാന് പണ്ഠിത ബ്ലാസ്റ്റേഴ്സിനായി ഇന്ന് ഇറങ്ങുമെന്നാണ് പ്രതീക്ഷിക്കുന്നത്. എഐഎഫ്എഫ് ഏർപ്പെടുത്തിയ 10-ഗെയിം സസ്പെൻഷൻ കാരണം വുകോമാനോവിച്ച ഇന്ന് ബ്ലാസ്റ്റേഴ്സിനൊപ്പം ഉണ്ടാവില്ല.ഉറുഗ്വേൻ മിഡ്ഫീൽഡ് മാസ്ട്രോയും കേരള ബ്ലാസ്റ്റേഴ്സിന്റെ ക്യാപ്റ്റനുമായ അഡ്രിയാൻ ലൂണയിലാണ് ബ്ലാസ്റ്റേഴ്സിന്റെ പ്രതീക്ഷകൾ.43 മത്സരങ്ങളിൽ നിന്ന് 10 ഗോളുകളും 14 അസിസ്റ്റുകളും നേടിയ അദ്ദേഹം തന്റെ ടീമിന്റെ ആക്രമണ ശ്രമങ്ങൾക്ക് പിന്നിലെ ചാലകശക്തിയാണ്.
What time is it?! 😉
— Manjappada (@kbfc_manjappada) August 13, 2023
⚡𝐌𝐀𝐓𝐂𝐇 𝐃𝐀𝐘, 𝐁𝐀𝐁𝐘! 🐘
We take on our neighbours, Gokulam Kerala FC, in our #DurandCup2023 opener at Kolkata! 💛
Let's go, boys! 👊🏻🟡#Manjappada #KBFC #KoodeyundManjappada #DurandCup #MenInYellow #Blasters pic.twitter.com/D6MozuOR7M
കേരള ബ്ലാസ്റ്റേഴ്സ് സാധ്യത ഇലവൻ : സച്ചിൻ സുരേഷ്, പ്രബീർ ദാസ്, പ്രീതം കോട്ടാൽ, മാർക്കോ ലെസ്കോവിച്ച്, നൗച്ച സിംഗ് , ജീക്സൺ സിംഗ്, വിബിൻ മോഹനൻ, അഡ്രിയാൻ ലൂണ (സി), രാഹുൽ കെ.പി, ഡിമിട്രിയോസ് ഡയമന്റകോസ്, ജസ്റ്റിൻ ഇമ്മാനുവൽ