പ്ലെ ഓഫ് ഉറപ്പാക്കാൻ കേരള ബ്ലാസ്റ്റേഴ്‌സ് , എതിരാളികൾ കരുത്തരായ മോഹൻ ബഗാൻ | Kerala Blasters

ഇന്ത്യൻ സൂപ്പർ ലീഗിൽ കാര്യങ്ങൾ വളരെ വേഗത്തിൽ മാറാം. കഴിഞ്ഞ വർഷം അവസാനം കൊൽക്കത്തയിൽ മോഹൻ ബഗാൻ സൂപ്പർ ജയൻ്റിനെതിരെ കേരള ബ്ലാസ്റ്റേഴ്‌സ് 1-0 ന് തകർപ്പൻ ജയം നേടിയിരുന്നു.ദിവസങ്ങൾക്ക് ശേഷം കോച്ച് ജുവാൻ ഫെറാൻഡോയെ പുറത്താക്കി ലീഗിലെ ഏറ്റവും വിജയകരമായ കോച്ചായ അൻ്റോണിയോ ഹബാസിനെ തിരികെ കൊണ്ടുവന്നു.

ഇന്ന് കൊച്ചിയിൽ നടക്കുന്ന മത്സരത്തിൽ കേരള ബ്ലാസ്റ്റേഴ്‌സ് വീണ്ടും മോഹന ബഗാനെ നേരിടുകയാണ്.ഐഎസ്എൽ ടേബിളിൽ 36 പോയിൻ്റുമായി ഒന്നാമതാണ് ബഗാൻ.അവസാന അഞ്ച് കളികളിൽ നാലെണ്ണം ജയിക്കുകയും ചെയ്തു.കഴിഞ്ഞ അഞ്ചിൽ നിന്ന് ഒന്ന് മാത്രം ജയിച്ച ബ്ലാസ്റ്റേഴ്‌സ് 29 പോയിൻ്റുമായി അഞ്ചാം സ്ഥാനത്താണ്.

ബംഗലുരു എഫ്സിക്കെതിരെ ഏകപക്ഷീയമായ ഒരു ഗോളിന് തോറ്റ ശേഷമാണ് ബ്ലാസ്റ്റേഴ്‌സ് ഇന്ന് കൊൽക്കത്തൻ വമ്പൻമാരെ നേരിടുന്നത്. ബ്ലാസ്റ്റേഴ്‌സിന് ഹോം ഗ്രൗണ്ട് ആയ കൊച്ചിയിൽ അവശേഷിക്കുന്ന രണ്ട് കളികളിൽ ആദ്യത്തേത് ആണ് ഇന്ന് നടക്കുക. കൊൽക്കത്തൻ ഡർബിയിൽ ഈസ്റ്റ്‌ ബംഗാളിനെ ഒന്നിനെതിരെ മൂന്ന് ഗോളുകൾക്ക് തകർത്താണ് മോഹൻ ബഗാൻ കൊച്ചിയിൽ എത്തുന്നത്.

ആദ്യ പാദത്തിൽ ഐഎസ്എൽ ചരിത്രത്തിലാദ്യമായി എവേ മത്സരത്തിൽ ബഗാനെ തോൽപ്പിച്ചതാണ് ബ്ലാസ്റ്റേഴ്‌സിന്റെ ആത്മവിശ്വാസം. പോയിന്റ് ടേബിളിലെ ഒന്നാം സ്ഥാനക്കാർക്കെതിരെ ഇറങ്ങുമ്പോൾ ജയത്തോടെ പ്ലേഓഫ് ഉറപ്പാക്കുകയാണ് ബ്ലാസ്റ്റേഴ്‌സിന്റെ ലക്ഷ്യം. മോഹൻ ബഗാന് പുറമേ, മുംബയ് ഒഡീഷ, ഗോവ എന്നിവർ ഇതിനകം പ്ലേഓഫ് ഉറപ്പാക്കിയിട്ടുണ്ട്. ശേഷിക്കുന്ന രണ്ട് സ്ഥാനങ്ങൾക്കായി ബ്ലാസ്‌റ്റേഴ്‌സടക്കം അഞ്ച് ടീമുകളാണ് രംഗത്ത്.

അൻ്റോണിയോ ലോപ്പസ് ഹബാസിൻ്റെ മേൽനോട്ടത്തിൽ തോൽവിയറിയാതെ മുന്നേറുകയാണ് മോഹൻ ബഗാൻ . എന്നാൽ കൊച്ചിയിൽ ബ്ലാസ്‌റ്റേഴ്‌സിനെ കീഴടക്കുക എന്നത് എന്നത് നിസ്സാര കാര്യമല്ല.കേരള ബ്ലാസ്റ്റേഴ്‌സ് എഫ്‌സി സ്വന്തം തട്ടകത്തിൽ മികച്ച പ്രകടനമാണ് നടത്തുന്നത്, കൊച്ചിയിൽ അവർ മുമ്പ് കളിച്ച ഒമ്പത് മത്സരങ്ങളിൽ ഓരോ ഗോളെങ്കിലും നേടി.

ഈ കാലയളവിൽ ആറ് തവണ വിജയിക്കുകയും രണ്ട് തവണ സമനില നേടുകയും ചെയ്ത അവർ ഒരു തവണ മാത്രം തോറ്റു.മൊത്തത്തിൽ, ഇരു ടീമുകളും പരസ്പരം ഏഴ് തവണ ഏറ്റുമുട്ടി, മോഹൻ ബഗാൻ സൂപ്പർ ജയൻ്റ് അഞ്ച് വിജയങ്ങളും കേരള ബ്ലാസ്റ്റേഴ്‌സ് ഒരെണ്ണവും വിജയിച്ചു.ഒരു മത്സരം സമനിലയിൽ അവസാനിച്ചു. ഇന്ന് 7.30 pm മുതൽ സ്പോർട്സ് 18ലും ജിയോ സിനിമയിലും മത്സരം കാണാൻ സാധിക്കും.

Rate this post