ഡ്യൂറൻഡ് കപ്പിനുള്ള 26 അംഗ ടീമിനെ പ്രഖ്യാപിച്ച് കേരള ബ്ലാസ്റ്റേഴ്‌സ് |Kerala Blasters
2023 ഓഗസ്റ്റ് 3 നും 2023 സെപ്റ്റംബർ 3 നും ഇടയിൽ പശ്ചിമ ബംഗാളിലും അസമിലും നടക്കുന്ന ഡ്യൂറൻഡ് കപ്പിന്റെ 132-ാം പതിപ്പിൽ പങ്കെടുക്കുന്ന കേരള ബ്ലാസ്റ്റേഴ്‌സ് ടീമിനെ പ്രഖ്യാപിച്ചു.26 അംഗ സ്‌ക്വാഡ് ആണ് ഡ്യൂറൻഡ് കപ്പിൽ ബ്ലാസ്റ്റേഴ്സിനായി അണിനിരക്കുക.
ആറ് ഗ്രൂപ്പുകളായി തിരിച്ച് ഇന്ത്യയുടെ വിവിധ ഭാഗങ്ങളിൽ നിന്നുള്ള 24 ടീമുകളാണ് ഈ വർഷത്തെ അഭിമാനകരമായ ഡ്യൂറൻഡ് കപ്പിനായി പോരാടുന്നത്. ഗ്രൂപ്പ് സിയിൽ ബംഗളൂരു എഫ്‌സി, ഗോകുലം കേരള എഫ്‌സി, ഇന്ത്യൻ എയർഫോഴ്‌സ് എഫ്‌ടി എന്നിവയ്‌ക്കൊപ്പമാണ് കേരള ബ്ലാസ്റ്റേഴ്‌സ് ഇടംപിടിച്ചിരിക്കുന്നത്. 2023 ഓഗസ്റ്റ് 13 ന് കേരള ബ്ലാസ്റ്റേഴ്‌സ് എഫ്‌സി ടൂർണമെന്റിലെ തങ്ങളുടെ ആദ്യ മത്സരം ഗോകുലം കേരള എഫ്‌സിക്കെതിരെ കൊൽക്കത്തയിൽ കളിക്കും.
കേരള ബ്ലാസ്റ്റേഴ്‌സ് സ്ക്വാഡ്:
ഗോൾകീപ്പർമാർ: ലാറ ശർമ, കരൺജിത് സിംഗ്, സച്ചിൻ സുരേഷ്, മുഹമ്മദ് ജസീൻ.
ഡിഫൻഡർമാർ: പ്രീതം കോട്ടാൽ, പ്രബീർ ദാസ്, ഹോർമിപം റൂയിവ, മാർക്കോ ലെസ്‌കോവിച്ച്, ബിജോയ് വർഗീസ്, മുഹമ്മദ് ഷെയ്ഫ്, സന്ദീപ് സിംഗ്, നൗച്ച സിംഗ്.
Presenting our squad for the Durand Cup! ⚽️#DurandCup #KBFC #KeralaBlasters pic.twitter.com/46jC5FEeY2
— Kerala Blasters FC (@KeralaBlasters) August 9, 2023
മിഡ്ഫീൽഡർമാർ: ജീക്‌സൺ സിംഗ്, ഡാനിഷ് ഫാറൂഖ്, വിബിൻ മോഹനൻ, മുഹമ്മദ് അസ്ഹർ, സൗരവ് മണ്ഡൽ, ബ്രൈസ് മിറാൻഡ, നിഹാൽ സുധീഷ്, മുഹമ്മദ് ഐമെൻ, യോഹെൻബ മെയ്റ്റി
ഫോർവേഡുകൾ: അഡ്രിയാൻ ലൂണ, ഡിമിട്രിയോസ് ഡയമന്റകോസ്, ഇമ്മാനുവൽ ജസ്റ്റിൻ, രാഹുൽ കണ്ണോലി പ്രവീൺ, ബിദ്യാശാഗർ സിംഗ്.