ഇന്ത്യൻ സൂപ്പർ ലീഗിലെ നിരാശ മാറ്റാനായി കേരളം ബ്ലാസ്റ്റേഴ്‌സ് ഇന്ന് ഹീറോ സൂപ്പർ കപ്പിൽ ഇറങ്ങും. ഇഎംഎസ് കോര്‍പറേഷന്‍ സ്‌റ്റേഡിയത്തില്‍ ഐ ലീഗ് ജേതാക്കളായ റൗണ്ട് ഗ്ലാസ് പഞ്ചാബിനെതിരെയാണ് ബ്ലാസ്‌റ്റേഴ്‌സിന്റെ ആദ്യ മത്സരം. രാത്രി 8 .30 നാണ് മത്സരം ആരംഭിക്കുക ,മത്സരം ഫാൻകോഡിലും സോണി സ്പോർട്സിലും തത്സമയം കാണാവുന്നതാണ്.
ഏപ്രിൽ 12ന് ശ്രീനിധി ഡെക്കാനുമായി രണ്ടാം മത്സരവും, 16ന് ഐഎസ്എല്ലിലെ ചിരകാല വൈരികളായ ബെംഗളൂരു എഫ്‌സിയുമായി മൂന്നാം മത്സരവും നടക്കും.കേരള ബ്ലാസ്റ്റേഴ്‌സിന്റെ മുഖ്യ പരിശീലകൻ ഇവാൻ വുകൊമാനോവിച്ചിനെ 10 മത്സരങ്ങളിൽ നിന്ന് സസ്‌പെൻഡ് ചെയ്തതിനു ശേഷം അസിസ്റ്റന്റ് മാനേജരുടെ കീഴിലാണ് വല്ബ് സൂപ്പർ കപ്പിനിറങ്ങുന്നത്.ഹീറോ ISL 2022-23ൽ ബ്ലാസ്റ്റേഴ്‌സ് ആദ്യ ആറിൽ ഫിനിഷ് ചെയ്ത ബ്ലാസ്റ്റേഴ്‌സ് പ്ലേ ഓഫിൽ ഇടം നേടിയെങ്കിലും മുന്നോട്ട് പോവാൻ സാധിച്ചില്ല.
രാജസ്ഥാൻ എഫ്‌സിയെ 4-0ന് പരാജയപ്പെടുത്തി ഐ-ലീഗ് ചാമ്പ്യൻഷിപ്പും ഇന്ത്യൻ സൂപ്പർ ലീഗിലേക്കുള്ള പ്രമോഷനും റൗണ്ട്ഗ്ലാസ് പഞ്ചാബ് സ്വന്തമാക്കിയിരുന്നു. ഐ ലീഗിൽ 21 മത്സരങ്ങൾ പിന്നിട്ടപ്പോൾ 49 പോയിന്റുമായി ഒന്നാം സ്ഥാനത്ത് നിലയുറപ്പിച്ച പഞ്ചാബിന് സീസണിലുടനീളം സ്ഥിരതയാർന്ന കളിയുടെ ഫലമായി അനായാസ ഫിനിഷിംഗ് ലഭിച്ചു.ക്യാപ്റ്റൻ ജെസൽ കാർനെറോയും പ്രധാന പ്ലേമേക്കർ അഡ്രിയാൻ ലൂണയും കളിക്കാതെ ഇരിക്കുന്നത് ബ്ലാസ്റ്റേഴ്സിന് ക്ഷീണമാണ്.രാഹുൽ കെ.പി., സഹൽ അബ്ദുൾ സമദ്, ശ്രീക്കുട്ടൻ എം.എസ്., സച്ചിൻ സുരേഷ്, നിഹാൽ സുധീഷ്, വിബിൻ മോഹനൻ, ബിജോയ് വർഗീസ്, മുഹമ്മദ് അസ്ഹർ, മുഹമ്മദ് ഐമെൻ, മുഹമ്മദ് സഹീഫ്, തേജസ് കൃഷ്ണ എന്നിവരടക്കം 11 മലയാളി താരങ്ങളാണ് 29 അംഗ ടീമിലുള്ളത്.
ഗ്രൂപ്പ് ബിയില്‍ ഹൈദരാബാദ് എഫ്‌സി, ഒഡിഷ എഫ്‌സി, ഈസ്‌റ്റ് ബംഗാള്‍ എഫ് എന്നിവയ്‌ക്കൊപ്പം ഐസ്‌വാൾ എഫ്‌സിയും കൂടിയെത്തും. ഗ്രൂപ്പ് സിയില്‍ ഐഎസ്എൽ ചാമ്പ്യന്മാരായ എടികെ മോഹന്‍ ബഗാന്‍, എഫ്‌സി ഗോവ, ജംഷഡ്‌പൂർ എഫ്‌സി എന്നിവയ്‌ക്കൊപ്പം കേരളത്തിന്റെ സ്വന്തം ഗോകുലം കേരള എഫ്‌സിയും, ഗ്രൂപ്പ് ഡിയില്‍ കരുത്തരായ മുംബൈ സിറ്റി എഫ്‌സി, ചെന്നൈയിന്‍ എഫ്‌സി, നോര്‍ത്ത് ഈസ്‌റ്റ് യുണൈറ്റഡ്, ചർച്ചിൽ ബ്രദേഴ്‌സ് എന്നീ ടീമുകളും ആണുള്ളത്.കോഴിക്കോട് ഇഎംഎസ് സ്‌റ്റേഡിയത്തിനൊപ്പം മഞ്ചേരിയിലെ പയ്യനാട് സ്‌റ്റേഡിയവും സൂപ്പര്‍ കപ്പ് മത്സരങ്ങള്‍ക്ക് വേദിയാവും.
A valiant volley by Apo and a flying effort by Sachin to match it! 💪#ഒന്നായിപോരാടാം #KBFC #KeralaBlasters pic.twitter.com/zurEpTz9lF
— Kerala Blasters FC (@KeralaBlasters) April 7, 2023
ഐഎസ്എല്ലിലെയും ഐ ലീഗിലെയും ക്ലബ്ബുകളെ ഉള്‍പ്പെടുത്തിയാണ് അഖിലേന്ത്യാ ഫുട്ബോള്‍ ഫെഡറേഷന്‍ സൂപ്പര്‍ കപ്പ് സംഘടിപ്പിച്ചിരിക്കുന്നത്. ഓരോ ഗ്രൂപ്പിലെയും ആദ്യ രണ്ട് സ്ഥാനക്കാരാകും സെമിയിലെത്തുക. ഏപ്രില്‍ 21, 22 തീയതികളില്‍ മഞ്ചേരിയിലും കോഴിക്കോടും സെമി ഫൈനലും 25ന് കോഴിക്കോട് വച്ച് ഫൈനലും നടക്കും.
കേരള ബ്ലാസ്റ്റേഴ്‌സ് സാധ്യത ഇലവൻ:പ്രഭ്‌സുഖൻ ഗിൽ (ജികെ), ഹോർമിപം റൂയിവ, നിഷു കുമാർ, വിക്ടർ മോംഗിൽ, മാർക്കോ ലെസ്‌കോവിച്ച്, വിബിൻ മോഹനൻ, ജീക്‌സൺ സിംഗ്, ഇവാൻ കലിയൂസ്‌നി, ഡാനിഷ് ഫാറൂഖ്, ദിമിട്രിയോസ് ഡയമന്റകോസ്, രാഹുൽ കണ്ണോലി പ്രവീൺ.
റൗണ്ട്ഗ്ലാസ് പഞ്ചാബ് സാധ്യത ഇലവൻ:കിരൺ ചെംജോങ്, ഖൈമിൻതാങ് ലുങ്‌ഡിം, അലക്‌സാണ്ടർ ഇഗ്‌ജാറ്റോവിക്, ദീപക് ദേവ്‌റാനി, ഫ്രെഡി ലല്ലാവ്മ, ബ്രാൻഡൻ വൻലാൽറെംഡിക, അദ്‌നാൻ സെസെറോവിച്ച്, നൗച്ച സിംഗ്, പ്രഞ്ജൽ ഭൂമിജ്, ലൂക്കാ മജ്‌സെൻ, കൃഷാനന്ദ സിംഗ്