❝കേരള ബ്ലാസ്റ്റേഴ്സിനായി ഗോളടിക്കാൻ പോർച്ചുഗലിൽ നിന്നും പുതിയ സ്‌ട്രൈക്കറെത്തുന്നു❞|Kerala Blasters

കഴിഞ്ഞ സീസണിൽ കേരള ബ്ലാസ്റ്റേഴ്സിന്റെ മുന്നേറ്റ നിരയിൽ മികച്ച പ്രകടനം നടത്തിയ സ്പാനിഷ് താരം അൽവാരോ വസ്ക്വാസിനു പകരമായി പോർച്ചുഗലിൽ നിന്നും പുതിയ താരത്തെത്തുന്നു.പോളിഷ് ക്ലബ് ലെഗിയ വാർസാവ ഫോർവേഡ് റാഫ ലോപസാണ് ബ്ലാസ്റ്റേഴ്സിലേക്കെത്തുന്നത്.

ക്ലബിലേക്കുള്ള നീക്കം സംബന്ധിച്ച് റാഫേൽ ലോപ്‌സുമായി ബ്ലാസ്റ്റേഴ്‌സ് പ്രാഥമിക ചർച്ചകൾ നടത്തിയെന്നാണ് റിപോർട്ടുകൾ.30 കാരനായ താരത്തിന് നിലവിൽ ഓസ്‌ട്രേലിയയിൽ നിന്നും ഒരു ഓഫർ ഉണ്ട്.കഴിഞ്ഞ സീസണിൽ എക്സ്ട്രാക്ലാസയിൽ (പോളിഷ് ലീഗ് ) 27 കളികളിൽ റാഫ ലോപ്സ് കളിച്ചു, രണ്ട് അസിസ്റ്റുകളും അഞ്ച് ഗോളുകളും സ്കോർ ചെയ്തു.കഴിഞ്ഞ സീസണിൽ ആറ് ചാമ്പ്യൻസ് ലീഗ് ക്വാളിഫയർ മത്സരങ്ങളിലും കളിച്ചിട്ടുണ്ട്,യൂറോപ്പ ലീഗിലും താരം ക്ലബ്ബിനായി കളിച്ചിട്ടുണ്ട്.

ലെസ്റ്റർ സിറ്റി, നാപോളി, സ്പാർട്ടക് മോസ്‌കോ തുടങ്ങിയ ടീമുകളുള്ള ഗ്രൂപ്പിലാണ് പോളിഷ് ടീമിനെ ഉൾപ്പെടുത്തിയത്. ആത്യന്തികമായി ഗ്രൂപ്പ് ഘട്ടം കടന്ന് മുന്നേറുന്നതിൽ ലെഗിയ പരാജയപ്പെട്ടു.നാപ്പോളിക്കെതിരെയുള്ള മത്സരത്തിൽ ലോപസ് ആദ്യ ഇലവനിൽ ഉൾപ്പെട്ടിരുന്നു മറ്റ് നാലിൽ പകരക്കാരാനായാണ് ഇറങ്ങിയത്.സൈപ്രസിലും പോളണ്ടിളെയും ക്ലബ്ബുകൾക്ക് വേണ്ടി കളിക്കുന്നതിനു മുൻപ് 30-കാരൻ തന്റെ കരിയർ മുഴുവൻ പോർച്ചുഗലിൽ ചിലവഴിച്ചു. 2018 -19 സീസണിൽ ബോവിസ്റ്റക്ക് വേണ്ടി കളിച്ച താരം 28 മത്സരങ്ങൾ കളിച്ചു, മൂന്ന് ഗോളുകളും രണ്ട് അസിസ്റ്റുകളും നേടി. 2019-ൽ ക്രാക്കോവിയയ്‌ക്കൊപ്പം പോളിഷ് കപ്പ് നേടിയ ലോപസ് കഴിഞ്ഞ വർഷം ലെഗിയയ്‌ക്കൊപ്പം പോളിഷ് ചാമ്പ്യൻഷിപ്പും നേടി.

2011 ലെ U20 പോർച്ചുഗൽ ദേശീയ ടീമിന്റെ ഭാഗമായിരുന്നു റാഫേൽ ലോപ്സ്, കൂടാതെ നാപ്പോളി ലെഫ്റ്റ് ബാക്ക് മരിയോ റൂയി, ആഴ്സണൽ ഡിഫൻഡർ സെഡ്രിക് സോറസ്, PSG മിഡ്ഫീൽഡർ ഡാനിലോ എന്നിവരോടൊപ്പം U20 ലോകകപ്പിൽ കളിച്ചു. പോർച്ചുഗൽ ടൂർണമെന്റിൽ റണ്ണേഴ്‌സ് അപ്പായി ഫിനിഷ് ചെയ്തു.അൽവാരോ വാസ്‌ക്വസിന്റെ വിടവാങ്ങലിന് ശേഷം കേരള ബ്ലാസ്റ്റേഴ്‌സിന് ഫോർവേഡ് സ്ഥാനത്ത് ലോപസ് യോജിക്കുന്ന താരമാകും. സ്‌ട്രൈക്കർ പല ക്ലബ്ബുകളുമായി നിലവിൽ ചർച്ചയിലാണ് താരം കേരള ടീമിനൊപ്പം ചേരുമോ എന്ന് കണ്ടറിയണം.ചർച്ചിൽ ബ്രദേഴ്സിൽ നിന്ന് ബ്രൈസ് മിറാൻഡയുടെയും സൗരവ് മണ്ഡലിന്റെയും സൈനിംഗ് കേരള ബ്ലാസ്റ്റേഴ്സ് ഇതുവരെ പ്രഖ്യാപിച്ചിട്ടുണ്ട്.

Rate this post