സൂപ്പർ താരങ്ങളെ പറഞ്ഞയക്കാൻ കേരള ബ്ലാസ്റ്റേഴ്‌സ് റെഡിയാണെന്ന് റിപ്പോർട്ട്, ഓഫറുകളുമായി ടീമുകൾ | Kerala Blasters
ഇന്ത്യൻ സൂപ്പർ ലീഗിലെ പത്താം സീസണിൽ നിലവിൽ ഒന്നാം സ്ഥാനത് കുതിക്കുന്ന കേരള ബ്ലാസ്റ്റേഴ്‌സ് എഫ്സി സീസണിൽ മധ്യത്തിലുള്ള ജനുവരി ട്രാൻസ്ഫർ വിൻഡോയുടെ ട്രാൻസ്ഫർ തിരക്കുകളിലാണ്. ഇന്ത്യൻ സൂപ്പർ ലീഗ് താരങ്ങളുടെ ട്രാൻസ്ഫർ കൈമാറ്റങ്ങൾ നടത്തുന്ന ഈ സമയത്ത് കേരള ബ്ലാസ്റ്റേഴ്സ് എഫ് സിയുടെ താരങ്ങൾക്ക് വേണ്ടിയും ഐഎസ്എൽ ടീമുകൾ ട്രാൻസ്ഫർ മാർക്കറ്റിൽ സജീവമായി നിലകൊള്ളുകയാണ്.
കേരള ബ്ലാസ്റ്റേഴ്സ് എഫ്സിയുടെ ഇന്ത്യൻ താരങ്ങളെ സ്വന്തമാക്കാൻ മറ്റു ഇന്ത്യൻ സൂപ്പർ ലീഗ് ക്ലബ്ബുകൾ രംഗത്തുവരുന്നുണ്ടെന്നാണ് പുതിയ അപ്ഡേറ്റിൽ പറയുന്നത്. ജനുവരി ട്രാൻസ്ഫർ വിൻഡോയിലൂടെ കേരള ബ്ലാസ്റ്റേഴ്സിൽ നിന്നും മികച്ച ഇന്ത്യൻ താരങ്ങളെ സ്വതമാക്കാനാണ് മറ്റു ടീമുകളുടെ നീക്കങ്ങൾ. നിലവിൽ വരുന്ന അപ്ഡേറ്റ് പ്രകാരം കേരള ബ്ലാസ്റ്റേഴ്സിന്റെ മൂന്ന് സൂപ്പർ ഇന്ത്യൻ താരങ്ങൾക്ക് വേണ്ടി ഇന്ത്യൻ സൂപ്പർ ലീഗ് ടീമുകൾ ഓഫറുകൾ ഉയർത്തിയിട്ടുണ്ട്.
അതേസമയം തന്നെ ഈ മൂന്നു താരങ്ങളെ മറ്റു ടീമുകളിലേക്ക് പറഞ്ഞയാക്കാനാണ് കേരള ബ്ലാസ്റ്റേഴ്സിന്റെ നീക്കങ്ങൾ. ഹോർമിപാം, ബിദ്യസാഗർ സിങ്, ബ്രെയിസ് മിറാണ്ട എന്നീ താരങ്ങളെ മറ്റു ടീമുകളിലേക്ക് ട്രാൻസ്ഫർ നീക്കത്തിലൂടെ പറഞ്ഞയക്കുവാൻ കേരള ബ്ലാസ്റ്റേഴ്സ് റെഡിയാണെന്നാണ് ട്രാൻസ്ഫർ റിപ്പോർട്ടിൽ സൂചിപ്പിക്കുന്നത്. ഈ മൂന്നു താരങ്ങൾക്കും ഐഎസ്എലിലെ മറ്റു ക്ലബ്ബുകളിൽ നിന്നും ഓഫറുകളും വരുന്ന പശ്ചാത്തലത്തിൽ ട്രാൻസ്ഫർ നീക്കങ്ങൾ വേഗത്തിലാണ് ചലിക്കുന്നത്.
🎖️💣Kerala Blasters are planning to offload Bidyashagar, Hormipam and Bryce Miranda, club is yet to decide whether to sell them in this transfer window @IFTnewsmedia #KBFC pic.twitter.com/yazR1DHofE
— KBFC XTRA (@kbfcxtra) January 2, 2024
മുംബൈ സിറ്റി എഫ് സി ഉൾപ്പെടെയുള്ള ക്ലബ്ബുകളാണ് ഹോർമിപാമിനെ സ്വന്തമാക്കാൻ രംഗത്ത് വന്നതെന്ന് കഴിഞ്ഞ ദിവസങ്ങളിൽ ട്രാൻസ്ഫർ റൂമർ വന്നിരുന്നു. നിലവിൽ കേരള ബ്ലാസ്റ്റേഴ്സ് ടീമിൽ അവസരങ്ങൾ കുറവായ ഈ താരങ്ങൾക്ക് കൂടുതൽ അവസരങ്ങൾ ലഭിക്കുവാൻ ചിലപ്പോൾ പുതിയ ക്ലബ്ബുകളിലേക്കുള്ള ട്രാൻസ്ഫർ നീക്കങ്ങൾ സഹായിച്ചേക്കും.