വമ്പൻ തിരിച്ചുവരവുമായി കേരള ബ്ലാസ്റ്റേഴ്‌സ് , പ്ലെ ഓഫിന് അടുത്ത് |Kerala Blasters

കൊച്ചിയിൽ പിന്നിൽ നിന്നും തിരിച്ചു വന്ന് തകർപ്പൻ ജയവുമായി കേരള ബ്ലാസ്റ്റേഴ്‌സ്. ചെന്നൈയിൻ എഫ് സിയെ ഒന്നിനെതിരെ രണ്ടു ഗോളുകൾക്കാണ് ബ്ലാസ്റ്റേഴ്‌സ് കീഴടക്കിയത്. ഒരു ഗോളിന് പിന്നിട്ട നിന്ന ശേഷം രണ്ടു ഗോളുകൾ നേടിയാണ് ബ്ലാസ്റ്റേഴ്‌സ് വിജയം നേടിയത്. അഡ്രിയാൻ ലൂണ രാഹുൽ എന്നിവരാണ് ബ്ലാസ്റ്റേഴ്സിന്റെ ഗോളുകൾ നേടിയത്. വിജയത്തോടെ ബ്ലാസ്റ്റേഴ്സിന് 17 കളികളിൽ നിന്നും 31 പോയിന്റായി. പോയിന്റ് പട്ടികയിൽ മൂന്നാം സ്ഥാനത്താണ് ബ്ലാസ്റ്റേഴ്സിന്റെ സ്ഥാനം.

കഴിഞ്ഞ മത്സരങ്ങളിൽ നിന്നും വലിയ മാറ്റങ്ങളോടെയാണ് ടീം ഇന്നിറങ്ങുന്നത്. അവസാന മത്സരത്തിൽ ഇല്ലാതിരുന്ന ഇവാൻ കലിയുഷ്നിയും സഹലും ഗില്ലും ആദ്യ ഇലവനിൽ എത്തി. ചെന്നൈയിന്റെ മുന്നേറ്റത്തോടെയാണ് മത്സരം ആരംഭിച്ചത്.മത്സരത്തിന്റെ ആദ്യ മിനുട്ടിൽ അൽ ഖയാത്തിയുടെ ഒരു ഗംഭീര ഗോളിൽ ആണ് ചെന്നൈയിൻ ലീഡ് എടുത്തത്. അഞ്ചാം മിനുട്ടിൽ ആകാശ് സാംഗ്വാന്റെ ക്രോസിൽ നിന്നുള്ള പീറ്റർ സ്ലിസ്കോവിന്റെ ഹെഡ്ഡർ രക്ഷപെടുത്തി.

26 ആം മിനുട്ടിൽ അഡ്രിയാൻ ലൂണയുടെ പാസിൽ നിന്നുള്ള ദിമിത്രിയോസ് ഡയമന്റകോസിന്റെ ഇടം കാൽ ഷോട്ട് പുറത്തേക്ക് പോയി.ഡയമന്റകോസിനു ഗോൾ നേടാൻ വീണ്ടും അവസരം ലഭിച്ചങ്കിലും മുതലാക്കാൻ സാധിച്ചില്ല.ജെസ്സലിന്റെ ഒരു ലോംഗ് ഷോട്ടും നിശു കുമാറിന്റെ ഷോട്ടും വളരെ പ്രയാസപ്പെട്ടാണ് സമിക് മിത്ര തടഞ്ഞത്.38ആം മിനുട്ടിൽ ആം മിനുട്ടിൽ പെനാൽറ്റി ബോക്സിന്റെ അരികിൽ നിന്നുമുള്ള ലൂണയുടെ മഴവില്ല് പോലെയുള്ള ഷോട്ട് ചെന്നൈയിൻ വലയിൽ പതിച്ചു.ഇതിനു ശേഷം രാഹുൽ കെപിയുടെ ഒരു ഷോട്ട് പോസ്റ്റിൽ തട്ടി പുറത്ത് പോകുന്നതും കാണാൻ ആയി. മറുവശത്ത് വിൻസിയുടെ ഗോൾ ശ്രമം ഗിൽ രക്ഷപെടുത്തി.

രണ്ടാം പകുതിയിൽ കൂടുതൽ ആക്രമിച്ചു കളിച്ച ബ്ലാസ്റ്റേഴ്‌സ് 63 ആം മിനുട്ടിൽ ലീഡെടുത്തു.അഡ്രിയാൻ ലൂണയുടെ അസ്സിസ്റ്റിൽ നിന്നും രാഹുലാണ്‌ ബ്ലാസ്റ്റേഴ്സിന്റെ ഗോൾ നേടിയത.ഗോൾ വീണതോടെ ചെന്നൈയിൻ കൂടുതൽ ഉണർന്നു കളിച്ചെങ്കിലും ബ്ലാസ്റ്റേഴ്‌സ് പ്രതിരോധം ശക്തമായി ഉറച്ചു നിന്നു.

Rate this post