ഇന്ത്യൻ സൂപ്പർ ലീഗിൽ ഈ സീസണിൽ ആദ്യ മത്സരത്തിൽ മോഹൻ ബഗാനോട് തോൽവി വഴങ്ങിയതിന് ശേഷം കേരള ബ്ലാസ്റ്റേഴ്‌സ് അവസാന ഏഴു മത്സരത്തിൽ പരാജയം അറിഞ്ഞിട്ടില്ല. ഇന്നലെ ജംഷെഡ്പൂരിനെതിരെ 1-1ന് സമനിലയിൽ പിരിഞ്ഞ മത്സരത്തിൽ സഹലാണ് കേരളത്തിന്റെ ഗോൾ നേടിയത്. ഈ സീസണിൽ സഹലിന്റെ നാലാമത്തെ ഗോളാണിത്. ഈ സീസണൽ മികച്ച ഫോമിലാണ് കേരളം താരം.
പരിശീലകൻ ഇവാന്‍ വുകുമനോവിച്ചിന്റെ കീഴില്‍ തന്റെ ഇഷ്ട പൊസിഷനിൽ താരത്തിന് കളിക്കാൻ കഴിയുകയും ചെയ്തു. ഈ സീസണിൽ ആദ്യ മത്സരത്തിൽ തന്നെ ഗോൾ നേടി ആരംഭിച്ച സഹൽ ,തുടർന്നുള്ള മത്സരങ്ങളിലും മികച്ച പ്രകടനം കാഴ്ച വെക്കുകയും ചെയ്തു.മുംബൈ സിറ്റി എഫ്‌സിക്കെതിരായ നേടിയ വോളി ഗോൾ മാത്രം മതിയാവും സഹൽ എന്ന പ്രതിഭയെ മനസ്സിലാക്കാൻ.ഗോളുകൾ നേടുക മാത്രമല്ല മുൻ ഡിഫൻഡർമാരെ ഡ്രിബ്ൾ ചെയ്യുന്നതിൽ അദ്ദേഹം വൈദഗ്ധ്യവും ആത്മവിശ്വാസവും പ്രകടിപ്പിക്കുന്നു. സത്യത്തിൽ, ഈ സീസണിൽ ഐഎസ്‌എല്ലിൽ സഹലിനെക്കാൾ കൂടുതൽ ഡ്രിബിളുകൾ പൂർത്തിയാക്കിയ ഒരു ഇന്ത്യൻ കളിക്കാരനും ഇല്ല.
കേരളാ ബ്ലാസ്റ്റേഴ്സിന്റെയും ഇന്ത്യൻ ഫുട്ബോളിന്റെയും ഭാവിയാണ് സഹൽ അബ്‌ദുൽ സമദെന്ന് ബ്ലാസ്റ്റേഴ്‌സ് പരിശീലകൻ ഇവാൻ വുകൊമനോവിച്ച് അഭിപ്രായപ്പെട്ടു .കളിയുടെ വിധി തീരുമാനിക്കാൻ കഴിയുന്ന താരങ്ങളിലൊരാളാണ് സഹൽ. കൂടുതൽ മെച്ചപ്പെടാൻ ഉള്ള വലിയ പൊടൻഷ്യൽ സഹലിനുണ്ട്. ഇവാൻ പറയുന്നു. ഞങ്ങൾ ഒരുമിച്ച് പ്രവർത്തിക്കാൻ തുടങ്ങിയത് മുതൽ അവൻ മികച്ച പ്രകടനം കാഴ്ച്ച വെക്കാനും തുടങ്ങിയെന്നും പരിശീലകൻ പറഞ്ഞു.
ഫുട്ബോളിൽ നിങ്ങൾ ശരിയായ സമയത്ത് ശരിയായ സ്ഥലത്ത് ഉണ്ടായിരിക്കണം അതിനായി സഹലിനെ സഹായിക്കുകയാണ് തങ്ങൾ ഇപ്പോൾ. വലതുവശത്ത് നിന്നും ഇടതുവശത്ത് നിന്നും മധ്യത്തിൽ നിന്നും ആക്രമിക്കാൻ കഴിയുന്ന ഒരാൾ ആണ് സഹൽ . അവന് അത് ചെയ്യാനുള്ള കഴിവുണ്ട്. ഞാൻ അവനിൽ സന്തോഷവാനാണ്. അദ്ദേഹത്തെ പിന്തുണച്ച എല്ലാ ആരാധകരിലും ഞാൻ സന്തോഷവാനാണ്. കേരള ബ്ലാസ്റ്റേഴ്‌സ് എഫ്‌സിയുടെയും ഇന്ത്യൻ ഫുട്‌ബോളിന്റെയും ഭാവി അദ്ദേഹമാണെന്ന് ഞാൻ കരുതുന്നു വുകൊമനോവിച്ച് കൂട്ടിച്ചേർത്തു..
എന്നിരുന്നാലും, ഏറ്റവും കൂടുതൽ പറയേണ്ട കാര്യം, ഈ സീസണിൽ സഹൽ മികച്ച ഉത്സാഹവും ആഹ്ലാദവും പ്രകടിപ്പിച്ചു എന്നതാണ്. മുൻ സീസണുകളിൽ അദ്ദേഹത്തിന്റെ ആത്മവിശ്വാസക്കുറവ് വ്യക്തമായ സന്ദർഭങ്ങൾ ഉണ്ടായിരുന്നു. ഇത് അദ്ദേഹത്തിന്റെ പ്രകടനങ്ങളെ ദോഷകരമായി ബാധിക്കുകയും അദ്ദേഹത്തിന് ലഭിക്കുന്ന അമിതമായ ഹൈക്കിന്റെ ആവശ്യകത ചോദ്യം ചെയ്യപ്പെടാൻ കാരണമാകുകയും ചെയ്തിരുന്നു. ഇപ്പോൾ, അദ്ദേഹം പിച്ചിൽ ചെലവഴിക്കുന്ന ഓരോ നിമിഷവും ആസ്വദിക്കുന്നതായി കാണുന്നു. നാലാം സീസണിലെ അദ്ദേഹത്തിന്റെ കണ്ണിലെ തിളക്കം അദ്ദേത്തിൽ തിരിച്ചെത്തി. കൂടാതെ ഹീറോ ഐഎസ്‌എല്ലിലെ ബാക്കിയുള്ള മത്സരങ്ങളിൽ തന്റെ മുഴുവൻ കഴിവുകളും പ്രകടിപ്പിക്കാനാകുമെന്നതിൽ അദ്ദേത്തിനുള്ള ആത്മവിശ്വാസവും വ്യക്തമാണ്.